
വിരാട് കോലിയുടെ മകള്‍ വാമിക
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി വിവാഹം ചെയ്തിരിക്കുന്നത് ബോളിവുഡ് സൂപ്പര്‍ നായിക അനുഷ്‌ക ശര്‍മയെയാണ്. വലിയ ആരാധക പിന്തുണയുള്ള ദമ്പതികളാണിവര്‍. ഇവര്‍ക്ക് ഈ വര്‍ഷം ജനുവരി 11നാണ് കുഞ്ഞ് പിറന്നത്. വാമികയെന്നാണ് കുട്ടിക്ക് ഇവര്‍ പേരിട്ടത്. വിരാട് കോലിയുടെ വിയില്‍ തുടങ്ങുന്ന പേര് അനുഷ്‌കയുടെ കായിലാണ് അവസാനിക്കുന്നത്. ഈ പേരിന്റെ അര്‍ത്ഥം ദുര്‍ഗാ ദേവിയെന്നാണ്. പ്രപഞ്ചത്തെ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്ന ശക്തിയെന്ന നിലയിലും ഇതിന് അര്‍ത്ഥം കല്‍പ്പിക്കപ്പെടുന്നുണ്ട്. കോലി-അനുഷ്‌ക ദമ്പതികള്‍ കൃത്യമായ പദ്ധതിയോടെയാണ് ഈ പേരിട്ടതെന്ന് വ്യക്തം.

എംഎസ് ധോണിയുടെ മകള്‍ സിവ
ക്രിക്കറ്റ് താരങ്ങളുടെ മക്കളില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ളത് എംഎസ് ധോണിയുടെ മകള്‍ സിവക്കാണ്. സിഎസ്‌കെയുടെ മത്സരം കാണാന്‍ ധോണിയുടെ ഭാര്യ സാക്ഷിയും മകള്‍ സിവയും എത്താറുണ്ട്. മത്സര ശേഷം ധോണിയോടൊപ്പം മൈതാനത്തിറങ്ങുന്ന സിവ ധോണിയുടെ ഇന്‍സ്റ്റഗ്രാം പേജിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. സിവയുടെ പാട്ടും നൃത്തവുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. ആരാധകരുടെ വലിയ പിന്തുണയുള്ള സിവയുടെ പേരിന്റെ അര്‍ത്ഥം ദൈവത്തിന്റെ വെളിച്ചമെന്നാണ്. ശക്തമായ പ്രകാശമെന്നും ഈ പേരിന് അര്‍ത്ഥമുണ്ട്.

ഗൗതം ഗംഭീറിന്റെ മകള്‍ ആസീന്‍
മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍ 2007,2011ലെ ലോകകപ്പിലെ പ്രകടനത്തിലൂടെ ആരാധക മനസില്‍ സ്ഥാനം ഉറപ്പിച്ച താരമാണ്. ഗംഭീറിന് രണ്ട് പെണ്‍മക്കളാണുള്ളത്. രണ്ട് പേര്‍ക്കും അറബിക് പേരുകളാണ് ഗംഭീര്‍ നല്‍കിയിരിക്കുന്നത്. മൂത്ത കുട്ടിയുടെ പേര് ആസീനെന്നാണ്. ഇതിന്റെ അര്‍ത്ഥം മനോഹരം,ഭംഗിയുള്ളത് എന്നൊക്കെയാണ്. രണ്ടാമത്തെ കുട്ടിയുടെ പേര് അനെയ്‌സയെന്നാണ്. ഇതിന്റെ അര്‍ത്ഥം സത്യസന്ധ,ആത്മാര്‍ത്ഥത നിറഞ്ഞത് എന്നൊക്കെയാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തില്‍ സജീവമാണ് ഗംഭീര്‍.

രോഹിത് ശര്‍മയുടെ മകള്‍ സമെയ്‌റ
ഇന്ത്യയുടെ ടി20 നായകനും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ രോഹിത് ശര്‍മക്കും ഭാര്യം റിതികയ്ക്കും വലിയ ആരാധക പിന്തുണ ലഭിക്കാറുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെയും ഇന്ത്യയുടെയും മത്സരം കാണാന്‍ റിതിക മിക്ക സമയത്തും എത്താറുമുണ്ട്. ഈ ദമ്പതികള്‍ക്ക് 2019ലാണ് പെണ്‍കുഞ്ഞ് പിറന്നത്. സമെയ്‌റ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഈ പേരിന്റെ അര്‍ത്ഥം ദൈവത്താല്‍ സംരക്ഷിക്കപ്പെടുന്നവള്‍ എന്നാണ്.

ഹര്‍ദിക് പാണ്ഡ്യയുടെ മകന്‍ അഗസ്ത്യ
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ വിവാഹം ചെയ്തിരിക്കുന്നത് ബോളിവുഡ് സൂപ്പര്‍ നായിക നഡാഷ സ്റ്റാന്‍കോവിക്കിനെയാണ്. ഇരുവര്‍ക്കും 2020 ജൂലൈ 30ന് ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു. അഗസ്ത്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഈ പേരിന്റെ അര്‍ത്ഥം കൊടുമുടിയോളം വിനയമുള്ളവന്‍ എന്നാണ്. ഹിന്ദു ദൈവമായ ശിവന്റെ അനുഗ്രഹമുള്ളവനെന്നും ഈ പേരിന് അര്‍ത്ഥമുണ്ട്.


Click it and Unblock the Notifications