വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റേണ്ടിയിരുന്നോ? ഈ കാരണങ്ങള്‍ അതിനുത്തരം നല്‍കും

മുംബൈ: ഇന്ത്യയുടെ ഏകദിന നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റി രോഹിത് ശര്‍മയെ പുതിയ നായകനാക്കിയ റിപ്പോര്‍ട്ട് വളരെ അത്ഭുതത്തോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. നേരത്തെ അദ്ദേഹം ടി20 നായകസ്ഥാനം ഒഴിഞ്ഞുകൊടുത്തിരുന്നെങ്കിലും ഏകദിന നായകസ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരുമെന്ന നിലപാട് തന്നെയാണ് കോലി സ്വീകരിച്ചത്. ഇപ്പോഴും കോലിക്ക് താല്‍പര്യമുണ്ടായിട്ടല്ല ഏകദിന നായകസ്ഥാനം ഒഴിഞ്ഞത്. ബിസിസി ഐ കോലിയെ നിര്‍ബന്ധപൂര്‍വ്വം നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

Why Virat Kohli was removed from ODI captaincy, know big reasons | Oneindia Malayalam

ഇന്ത്യ ഇത്തരമൊരു മാറ്റം നടത്തേണ്ട ആവിശ്യമുണ്ടായിരുന്നുവോയെന്നത് പ്രസക്തമായ ചോദ്യമാണ്. പരിമിത ഓവറിലെ നായകസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായും കോലിയെ മാറ്റിനിര്‍ത്തണമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരാധകര്‍ ചോദിക്കുന്നത്. കോലിയുടെ താരമൂല്യത്തിന് വലിയ ഇടിവുണ്ടാക്കുന്ന തീരുമാനം തന്നെയാണ് ബിസിസി ഐ കൈക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടായിരിക്കും കോലിയെ ഇന്ത്യ ഏകദിന നായകസ്ഥാനത്ത് നിന്നും നീക്കിയത്? കാരണങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്താം.

viratkohli

കോലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഐസിസി ടൂര്‍ണമെന്റുകളുടെ ഫലമാണ്. ഇതുവരെ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്ക് ഐസിസി കിരീടം നേടാനായിട്ടില്ല. എംഎസ് ധോണിയെന്ന ഇതിഹാസ നായകന്‍ മൂന്ന് ഐസിസി കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ചിരുന്നു. പിന്മുറക്കാരനായി കോലിയെത്തിയപ്പോഴും ഇന്ത്യക്ക് പ്രതീക്ഷകളേറെയായിരുന്നെങ്കിലും ഒരു ഐസിസി കിരീടം പോലും നേടിക്കൊടുക്കാന്‍ കോലിക്ക് സാധിച്ചില്ല.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ പ്രകടനവും കോലിക്ക് തിരിച്ചടിയായി. അന്ന് ചിരവൈരികളായ പാകിസ്താനോടാണ് ഇന്ത്യ ഫൈനലില്‍ തോറ്റത്. പ്രധാനപ്പെട്ടൊരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പാകിസ്താനോട് ഇന്ത്യ തോല്‍ക്കുന്നത് ഇതാദ്യമായിരുന്നു. കൂടാതെ ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും പാകിസ്താന് മുന്നില്‍ ഇന്ത്യ തോറ്റു. അതും 10 വിക്കറ്റിന്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ലോകകപ്പില്‍ പാകിസ്താനോട് തോറ്റത്. ഇത് കോലിയെന്ന ക്യാപ്റ്റന് നെഗറ്റീവ് മാര്‍ക്ക് നല്‍കിയ സംഭവമാണ്.

2019ലെ ഏകദിന ലോകകപ്പില്‍ ന്യൂസീലന്‍ഡിനോട് ഇന്ത്യ സെമിയില്‍ തോറ്റതും കോലിക്ക് തിരിച്ചടിയായി. ടി20 ലോകകപ്പില്‍ സെമി കാണാതെ ഇന്ത്യ പുറത്തായതും കോലിയെന്ന നായകനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. സമ്മര്‍ദ്ദഘട്ടങ്ങള്‍ അനുയോജ്യമായ തീരുമാനം പെട്ടെന്നെടുക്കാന്‍ കോലിക്ക് സാധിക്കാറില്ലെന്ന് തന്നെ പറയാം. ടെസ്റ്റില്‍ കോലിക്ക് ഫുള്‍ മാര്‍ക്കാണെങ്കിലും പരിമിത ഓവറില്‍ നായകനെന്ന നിലയില്‍ പരിമിതികളേറെയാണെന്നതാണ് വസ്തുത.

Also Read : IND vs SA: 'ചവിട്ടി പുറത്താക്കി'- കടുത്ത തീരുമാനത്തിനൊരുങ്ങി കോലി, സൗത്താഫ്രിക്കയില്‍ കളിച്ചേക്കില്ല
സമീപകാലത്തെ കോലിയുടെ ബാറ്റിങ് പ്രകടനവും കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണമായി. രണ്ടര വര്‍ഷത്തിലേറെയായി കോലിക്ക് സെഞ്ച്വറി നേടാനായിട്ടില്ല. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളുമായി ഞെട്ടിച്ച കോലിക്കിപ്പോള്‍ പഴയ മികവ് കാട്ടാനാവുന്നില്ല. തൊട്ടതെല്ലാം പിഴക്കുന്നു. പഴയ ടൈമിങ്ങോ ക്ലാസിക് ഷോട്ടുകളോ ഇപ്പോള്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ കോലിയെന്ന ക്യാപ്റ്റനും സമ്മര്‍ദ്ദമേറെ.

ഐപിഎല്ലില്‍ കിരീടം നേടാനാവാത്തത് കോലിയെന്ന നായകന്റെ ദൗര്‍ബല്യം എടുത്തുകാട്ടുന്നതാണ്. രോഹിത് ശര്‍മ അഞ്ച് ഐപിഎല്‍ കിരീടം നേടിയപ്പോള്‍ കോലിക്ക് ഒരു തവണ പോലും ടീമിനെ കിരീടത്തിലേക്കെത്തിക്കാനായില്ല. ഏകദിന നായകനായുള്ള കോലിയുടെ വിജയ ശരാശരിയെ മോശമെന്ന് ഒരിക്കലും പറയാനാവില്ല. 95 മത്സരത്തില്‍ 65 മത്സരത്തിലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കോലിക്കായി. 27 മത്സരമാണ് തോറ്റത്. ഒരു മത്സരം ടൈയായി. രണ്ട് മത്സരത്തിന് ഫലമുണ്ടായില്ല. 70.43 ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി.

Story first published: Thursday, December 9, 2021, 12:27 [IST]
Other articles published on Dec 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X