Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു കലണ്ടര്‍ വര്‍ഷം ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ്; ടോപ് ഫോര്‍ ഇതാ, തലപ്പത്ത് സൂപ്പര്‍ സ്പിന്നര്‍

ഓരോ കലണ്ടര്‍ വര്‍ഷവും അവസാനിക്കുമ്പോള്‍ ആ വര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുകയും റണ്‍സ് നേടുകയും ചെയ്ത താരങ്ങളുടെ പട്ടിക പുറത്തുവിടാറുണ്ട്. നിലവിലെ താരങ്ങള്‍ റണ്‍സിന്റെ കാര്യത്തില്‍ വിരാട് കോലി,സ്റ്റീവ് സ്മിത്ത്,കെയ്ന്‍ വില്യംസണ്‍ തുടങ്ങിയവര്‍ തമ്മിലാണ് പ്രധാന മത്സരം. വിക്കറ്റിന്റെ കാര്യത്തില്‍ ജസ്പ്രീത് ബുംറ,മിച്ചല്‍ സ്റ്റാര്‍ക്ക്,പാറ്റ് കമ്മിന്‍സ്,ആര്‍ അശ്വിന്‍ തുടങ്ങിയവരെല്ലാം ശക്തമായി മത്സര രംഗത്തുണ്ട്. എന്നാല്‍ ഇന്ത്യക്കായി ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ വിക്കറ്റ് നേടിയതാരാണ്?ടോപ് നാലിലെ താരങ്ങളെ പരിചയപ്പെടാം.


ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ്ങാണ് തലപ്പത്ത്. 2002ല്‍ 102 വിക്കറ്റുകളാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായാണ് ഹര്‍ഭജനെ വിശേഷിപ്പിക്കുന്നത്. ടെസ്റ്റില്‍ ഹാട്രിക് വീഴ്ത്തിയിട്ടുള്ള താരമാണ് അദ്ദേഹം. ഇന്ത്യക്കായി 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28 ടി20യില്‍ നിന്ന് 25 വിക്കറ്റും ഹര്‍ഭജന്റെ പേരിലുണ്ട്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാനും ഹര്‍ഭജന് സാധിച്ചിട്ടുണ്ട്.

കപില്‍ ദേവ്

കപില്‍ ദേവ്

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടറും നായകനുമായ കപില്‍ ദേവ് ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാരനാണ്. 1983ല്‍ 100 വിക്കറ്റാണ് അദ്ദേഹം ഇന്ത്യക്കായി വീഴ്ത്തിയത്. ഇന്ത്യക്ക് ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടിത്തന്നെ നായകനാണ് കപില്‍ ദേവ്. 13 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റും 225 ഏകദിനത്തില്‍ നിന്ന് 253 വിക്കറ്റുമാണ് കപില്‍ നേടിയിട്ടുള്ളത്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണ്. 2016ല്‍ 97 വിക്കറ്റാണ് അശ്വിന്‍ നേടിയത്. നിലവില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ മാത്രമാണ് അദ്ദേഹം കളിക്കുന്നത്. പരിമിത ഓവര്‍ ടീമില്‍ നിന്ന് പുറത്താണെങ്കിലും ടെസ്റ്റ് ടീമിലെ അഭിവാജ്യ ഘടകമാണ് അശ്വിന്‍. 79 ടെസ്റ്റില്‍ നിന്ന് 413,111 ഏകദിനത്തില്‍ നിന്ന് 150,46 ടി20യില്‍ നിന്ന് 52 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്.

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ താരമാണ് അനില്‍ കുംബ്ലെ. ഈ റെക്കോഡില്‍ നാലാം സ്ഥാനത്താണ് കുംബ്ലെ. 1996ല്‍ 90 വിക്കറ്റാണ് കുംബ്ലെ നേടിയത്. 132 ടെസ്റ്റില്‍ നിന്ന് 619 വിക്കറ്റും 271 ഏകദിനത്തില്‍ നിന്ന് 337 വിക്കറ്റും കുംബ്ലെ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ നായകനായും പരിശീലകനായുമെല്ലാം കുംബ്ലെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Story first published: Saturday, July 3, 2021, 17:11 [IST]
Other articles published on Jul 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+