വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എങ്ങനെ മറക്കും', ഐപിഎല്‍ 2021 സീസണിലെ ഏറ്റവും രസകരമായ അഞ്ച് സംഭവങ്ങള്‍ നോക്കാം

മുംബൈ: 2021 വിടപറയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കായിക ലോകത്തെ സംബന്ധിച്ച് വലിയ തിരിച്ചുവരവുകള്‍ കണ്ട വര്‍ഷമാണ് 2021.കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറി കായിക ലോകം ഉയര്‍ന്നത് ഈ വര്‍ഷമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലിയുടെ വീഴ്ചയും രോഹിത് ശര്‍മയും ഉയര്‍ച്ചയും ഈ വര്‍ഷം കണ്ടു. വിരോധികളുടെ വായടപ്പിച്ച് സിഎസ്‌കെ ഈ വര്‍ഷത്തെ ഐപിഎല്‍ കിരീടം ചൂടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് സെമി പോലും കാണാതെ പുറത്തായി.

പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും പിന്നീട് ഐപിഎല്‍ പുനരാരംഭിക്കാന്‍ സാധിച്ചു. ഇത്തവണത്തെ ഐപിഎല്ലില്‍ ചില രസകരമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം നടന്ന ഐപിഎല്ലില്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത രസകരമായ അഞ്ച് സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

രോഹിത്തും കോലിയും ഔട്ട്! ഇന്ത്യയുടെ നാലു പേര്‍- കനേരിയയുടെ ഈ വര്‍ഷത്തെ മികച്ച ടി20 ടീംരോഹിത്തും കോലിയും ഔട്ട്! ഇന്ത്യയുടെ നാലു പേര്‍- കനേരിയയുടെ ഈ വര്‍ഷത്തെ മികച്ച ടി20 ടീം

ടോസ് കോയിന്‍ പോക്കറ്റിലിട്ട് സഞ്ജു സാംസണ്‍

ടോസ് കോയിന്‍ പോക്കറ്റിലിട്ട് സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് കേരള താരം സഞ്ജു സാംസണായിരുന്നു. മത്സരത്തില്‍ ടോസ് ഇടാന്‍ ഉപയോഗിക്കുന്ന കോയിന്‍ പല തവണ കീശയിലാക്കാന്‍ സഞ്ജു ശ്രമിച്ചത് ആരാധകരെ രസിപ്പിച്ച കാര്യമാണ്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലാണ് ആദ്യമായി സഞ്ജു ഇത്തരത്തില്‍ ടോസ് കോയിന്‍ കീശയിലാക്കിയത്. അന്ന് തമാശക്ക് ചെയ്തതാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പിന്നീടുള്ള പല മത്സരങ്ങളും അദ്ദേഹം ഇത് ആവര്‍ത്തിച്ചതോടെയാണ് എല്ലാവരും ഇത് ശ്രദ്ധിച്ചത്.

ധവാനെ മുട്ടുകുത്തിച്ച് കാര്‍ത്തിക്

ധവാനെ മുട്ടുകുത്തിച്ച് കാര്‍ത്തിക്

ഐപിഎല്ലിലെ ഡല്‍ഹി ക്യാപിറ്റല്‍സ്-കെകെആര്‍ മത്സരത്തിനിടെയാണ് രസകരമായ ഈ സംഭവം നടന്നത്. ടൂര്‍ണമെന്റിലെ 25ാം മത്സരമായിരുന്നു ഇത്. ധവാന്‍ ബാറ്റ് ചെയ്യവെ സ്റ്റംപ് ചെയ്ത് കാര്‍ത്തിക് അപ്പീല്‍ ചെയ്തു. പെട്ടെന്ന് തമാശ രൂപേണെ ധവാനോട് മുട്ടുകുത്താന്‍ ആവിശ്യപ്പെടുകയും ധവാന്‍ മുട്ടുകുത്തുകയും ചെയ്തത് ആരാധകരെ രസിപ്പിച്ച കാര്യമാണ്. വലിയ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന രണ്ട് പേരും മെഗാ ലേലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. കാര്‍ത്തികിനെ കെകെആറും ധവാനെ ഡല്‍ഹിയും കൈവിടുകയായിരുന്നു.

ഡിആര്‍എസില്‍ ഞെട്ടി കോലി

ഡിആര്‍എസില്‍ ഞെട്ടി കോലി

ആര്‍സിബിയെ അവസാന സീസണില്‍ നയിച്ചിരുന്നത് വിരാട് കോലിയായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ ഡിആര്‍എസില്‍ വിക്കറ്റ് നഷ്ടപ്പെട്ടതിലെ നിരാശയോടെയുള്ള കോലിയുടെ മുഖഭാവം ആരാധകര്‍ക്ക് മറക്കാനാവാത്തതാണ്. റിഷഭ് പന്തിന്റെ എല്‍ബി ഡബ്ല്യുവില്‍ അംപയര്‍ ഔട്ട് വിധിച്ചെങ്കിലും റിഷഭ് റിവ്യൂ ചെയ്തപ്പോള്‍ പന്ത് ബാറ്റിന്റെ എഡ്ജില്‍ കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. ഇതാണ് കോലിയുടെ നിരാശയോടെയുള്ള മുഖഭാവത്തിന്റെ കാരണമായത്.

 പൃഥ്വിയുടെ ജനനേന്ദ്രിയത്തില്‍ ഏറ് കിട്ടിയപ്പോള്‍

പൃഥ്വിയുടെ ജനനേന്ദ്രിയത്തില്‍ ഏറ് കിട്ടിയപ്പോള്‍

ഇന്ത്യയുടെ യുവ ഓപ്പണറാണ് പൃഥ്വി ഷാ. ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണറായ പൃഥ്വിയെ ഇത്തവണയും നിലനിര്‍ത്തിയിട്ടുണ്ട്. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ പേസര്‍ റില്ലി മെറീഡിത്തിന്റെ പന്തില്‍ പുള്‍ഷോട്ടിന് ശ്രമിച്ച പൃഥ്വി ഷാക്ക് പിഴച്ചു. ജനനേന്ദ്രിയത്തില്‍ പന്ത് പതിച്ചതോടെ വേദനകൊണ്ട് താരം പുളഞ്ഞു. നിലത്തുവീണ പൃഥ്വിക്ക് ഫിസിയോ വൈദ്യ സഹായം നല്‍കിയെങ്കിലും ഇതിനിടെ പാന്റിനടിയിലൂടെ ജനനേന്ദ്രിയത്തിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് നോക്കിയത് ആരാധകരെ രസിപ്പിച്ച സംഭവങ്ങളിലൊന്നാണ്.

രവീന്ദ്ര ജഡേജയുടെ വിക്കറ്റാഘോഷം

രവീന്ദ്ര ജഡേജയുടെ വിക്കറ്റാഘോഷം

അവസാന സീസണില്‍ ചാമ്പ്യന്മാരായ സിഎസ്‌കെയ്‌ക്കൊപ്പം ഗംഭീര പ്രകടനമാണ് രവീന്ദ്ര ജഡേജ നടത്തിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നാല് ക്യാച്ചുകള്‍ നേടിയ ശേഷം ജഡേജ നടത്തിയ ആഹ്ലാദ പ്രകടനം പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു. നാല് വിരലുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് തന്റെ നാല് ക്യാച്ചുകള്‍ ജഡേജ ആഘോഷിച്ചത്. ഇത് ആരാധകര്‍ ഏറ്റെടുത്ത ആഘോഷമാണ്. ജഡേജയുടെ വിക്കറ്റാഘോഷം സാമൂഹ്യ മാധ്യമങ്ങളടിലക്കം വൈറലായിരുന്നു.

Story first published: Monday, December 20, 2021, 16:14 [IST]
Other articles published on Dec 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X