വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

21ാം നൂറ്റാണ്ടിലെ മികച്ച ഏകദിന 11; നാല് ഇന്ത്യക്കാര്‍ക്കിടം, നായകനായി മുന്‍ ഇതിഹാസം

21ാം നൂറ്റാണ്ടിലെ പ്രതിഭാശാലികളായ ക്രിക്കറ്റ് താരങ്ങളെ പരിഗണിച്ചാല്‍ ആ പട്ടിക വളരെയധികം നീണ്ടുപോകും. കാരണം അത്രത്തോളം മികച്ച താരങ്ങള്‍ ഈ നൂറ്റാണ്ടില്‍ കളിച്ച് മികവ് തെളിയിച്ചിട്ടുണ്ട്. ഓസ്‌ട്രേലി,ഇന്ത്യ,ശ്രീലങ്ക,ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളില്‍ നിന്നെല്ലാം പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കാന്‍ സാധിക്കുന്ന നിരവധി ക്രിക്കറ്റ് പ്രതിഭകള്‍ ഇക്കാലയളവില്‍ വളര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ 21ാം നൂറ്റാണ്ടിലെ മികച്ച പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെ അതില്‍ ഇടം പിടിക്കും? 2001 ജനുവരി 1ന് ശേഷം ഇതുവരെയുള്ള പ്രകടനത്തിന്റെ കണക്കുകള്‍ പ്രകാരമുള്ള 21ാം നൂറ്റാണ്ടിലെ മികച്ച ഏകദിന 11 പരിശോധിക്കാം.

Also Read: IND vs ENG: ടെസ്റ്റ് പരമ്പര നാലിന് ആരംഭിക്കും, ഒന്നാം മത്സരത്തില്‍ കാത്തിരിക്കുന്ന റെക്കോഡുകളറിയാം

രോഹിത് ശര്‍മ-സച്ചിന്‍ ടെണ്ടുല്‍ക്കര്‍

രോഹിത് ശര്‍മ-സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഓപ്പണര്‍മാരായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം രോഹിത് ശര്‍മക്കാണ് അവസരം. സച്ചിന്‍ ലോക ക്രിക്കറ്റിന്റെ ഇതിഹാസമാവുമ്പോള്‍ രോഹിത് ശര്‍മ ആധുനിക കാലത്തെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. എംഎസ് ധോണി ഓപ്പണറെന്ന നിലയിലേക്ക് കൈപിടിച്ച് വളര്‍ത്തിയ രോഹിത് ശര്‍മ 227 ഏകദിനത്തില്‍ നിന്ന് 48.96 ശരാശരിയില്‍ 9205 റണ്‍സ് നേടിയിട്ടുണ്ട്. 264 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സ്‌ട്രൈക്കറേറ്റ് 88.9 ആണ്. 29 സെഞ്ച്വറിയും 43 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സ് രോഹിതിന്റെ പേരിലാണ്. മൂന്ന് ഇരട്ട സെഞ്ച്വറി ഏകദിനത്തില്‍ നേടിയ ഏക താരവും രോഹിതാണ്.

200 ഏകദിനത്തില്‍ 48.17 ശരാശരിയില്‍ 8527 റണ്‍സാണ് സച്ചിന്‍ നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 200 റണ്‍സ്. സ്‌ട്രൈക്കറേറ്റ് 86.4. 22 സെഞ്ച്വറിയും 46 അര്‍ധ സെഞ്ച്വറിയും ഇക്കാലയളവില്‍ നേടാന്‍ സച്ചിന് സാധിച്ചിട്ടുണ്ട്. 56 വിക്കറ്റും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലുണ്ട്. 50 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

Also Read: IND vs ENG: ഇന്ത്യയുടെ 'റൂട്ട്' ക്ലിയറാവാന്‍ ജോ റൂട്ടിനെ വീഴ്ത്തണം, എങ്ങനെ പുറത്താക്കാം? മൂന്ന് വഴികള്‍

വിരാട് കോലി-എബി ഡിവില്ലിയേഴ്‌സ്

വിരാട് കോലി-എബി ഡിവില്ലിയേഴ്‌സ്

മൂന്നാം നമ്പറില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കാണ് അവസരം. മുന്‍ ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് കോലിയുടെ നേട്ടം. 254 ഏകദിനത്തില്‍ നിന്ന് 12169 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 59.07 ആണ് ശരാശരി. ഉയര്‍ന്ന സ്‌കോര്‍ 183. സ്‌ട്രൈക്കറേറ്റ് 93.2. 43 സെഞ്ച്വറിയും 62 അര്‍ധ സെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് ഭാവിയില്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ് കോലി. മൂന്ന് ഫോര്‍മാറ്റിലും 50ലധികം ശരാശരിയുള്ള ഏക താരവും കോലിയാണ്.

Also Read: IND vs ENG: ഇംഗ്ലണ്ടില്‍ രോഹിത് 'ഹിറ്റാകുമോ', വെടിക്കെട്ട് ഓപ്പണറുടെ മൂന്ന് മികച്ച പ്രകടനങ്ങളിതാ

വിരാട് കോലി-എബി ഡിവില്ലിയേഴ്‌സ്

നാലാം നമ്പറില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള എബിഡി 228 ഏകദിനത്തില്‍ നിന്ന് 53.5 ശരാശരിയില്‍ 9577 റണ്‍സാണ് നേടിയിട്ടുള്ളത്. സ്‌ട്രൈക്കറേറ്റ് 101.1. ഉയര്‍ന്ന സ്‌കോര്‍ 176. 25 സെഞ്ച്വറിയും 62 അര്‍ധ സെഞ്ച്വറിയും എബിഡിയുടെ പേരിലുണ്ട്.

Also Read: IND vs ENG: ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ തവണ 'ഡെക്കായ' നിലവിലെ ഇന്ത്യന്‍ താരമാര്? ടോപ് ത്രീ ഇതാ

ആന്‍ഡ്രൂ ഫ്‌ളിന്റോഫ്-എംഎസ് ധോണി

ആന്‍ഡ്രൂ ഫ്‌ളിന്റോഫ്-എംഎസ് ധോണി

നിലവിലെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെക്കാളും മികവ് മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫിനുണ്ട്. അതിനാല്‍ അഞ്ചാം നമ്പറില്‍ ഫ്‌ളിന്റോഫിനാണ് അവസരം. 121 ഏകദിനത്തില്‍ നിന്ന് 33.56 ശരാശരിയില്‍ 3088 റണ്‍സാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്കറേറ്റ് 89.2. മൂന്ന് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും നേടി. 162 വിക്കറ്റുകളും ഇക്കാലയളവില്‍ നേടി. 19 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

Also Read: ചിലര്‍ അവസരം തുലച്ചപ്പോള്‍ മുതലാക്കിയവര്‍; ലോകകപ്പിനുള്ള ടീമില്‍ ഈ മൂന്ന് പേരുണ്ടായേക്കാം!

ആന്‍ഡ്രൂ ഫ്‌ളിന്റോഫ്-എംഎസ് ധോണി

ടീമിന്റെ വിക്കറ്റ് കീപ്പറും നായകനും ആറാം നമ്പറും എംഎസ് ധോണിയാണ്. മൂന്ന് ഐസിസി കിരീടം നേടിയ ഏക നായകനാണ് ധോണി. 350 മത്സരത്തില്‍ നിന്ന് 50.57 ശരാശരിയില്‍ 10773 റണ്‍സ് ധോണിയുടെ പേരിലുണ്ട്. 87.6 ആണ് സ്‌ട്രൈക്കറേറ്റ്. 10 സെഞ്ച്വറിയും 73 അര്‍ധ സെഞ്ച്വറിയും സ്വന്തം പേരിലുള്ള ധോണി 444 പുറത്താക്കലും നടത്തിയിട്ടുണ്ട്.

Also Read: IND vs ENG: സ്‌റ്റോക്‌സിന്റെ പകരക്കാരനെത്തി, ഓവര്‍ട്ടന്‍ ചില്ലറക്കാരനല്ല, ഇന്ത്യയെ വിറപ്പിക്കുമോ?

ജോസ് ബട്‌ലര്‍-ഷെയ്ന്‍ ബോണ്ട്

ജോസ് ബട്‌ലര്‍-ഷെയ്ന്‍ ബോണ്ട്

ഏഴാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോസ് ബട്‌ലറിനാണ് അവസരം. 148 മത്സരത്തില്‍ നിന്ന് 38.72 ശരാശരിയില്‍ 3872 റണ്‍സ് ബട്‌ലര്‍ നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 150. സ്‌ട്രൈക്കറേറ്റ് 118.7. ഒമ്പത് സെഞ്ച്വറിയും 20 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള ബട്‌ലര്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ 213 പുറത്താക്കലുകള്‍ക്കും കാരണമായിട്ടുണ്ട്. ഫിനിഷര്‍ റോളില്‍ മികവുള്ള താരമാണ് ബട്‌ലര്‍.

മുന്‍ കിവീസ് പേസ് എക്‌സ്പ്രസ് ഷെയ്ന്‍ ബോണ്ടാണ് എട്ടാമന്‍. 82 മത്സരത്തില്‍ നിന്ന് 147 വിക്കറ്റാണ് താരം വീഴ്ത്തിയത്. അഞ്ച് വിക്കറ്റ് പ്രകടനം നാല് തവണ നടത്തിയ താരത്തിന്റെ മികച്ച പ്രകടനം 19 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ്. ബ്രെറ്റ് ലീ,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെ മറികടന്നാണ് ബോണ്ട് സ്ഥാനം പിടിച്ചത്.

Also Read: T20 World Cup: ഇന്ത്യയുടെ ടി20യിലെ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാ, ഓസീസിനോട് നേരിട്ടത് കൂട്ടത്തകര്‍ച്ച

മുത്തയ്യ മുരളീധരന്‍-സയീദ് അജ്മല്‍-ഗ്ലെന്‍ മഗ്രാത്ത്

മുത്തയ്യ മുരളീധരന്‍-സയീദ് അജ്മല്‍-ഗ്ലെന്‍ മഗ്രാത്ത്

മുന്‍ ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് ഒമ്പതാമന്‍. 200 ഏകദിനത്തില്‍ നിന്ന് 323 വിക്കറ്റാണ് മുരളീധരന്‍ നേടിയത്. അഞ്ച് വിക്കറ്റ് പ്രകടനം ആറ് തവണ നടത്താന്‍ ഇക്കാലയളവില്‍ മുരളീധരന് സാധിച്ചു. ഒമ്പത് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ദൂസ് രയും ഗൂഗ്ലിയുമെല്ലാം അനായാസം വഴങ്ങുന്ന മുരളി ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലെ മുന്‍നിരക്കാരനാണ്.

Also Read: T20 World Cup 2021: 'ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ അവന്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം'- ആകാശ് ചോപ്ര

1

10ാമനായി മുന്‍ പാകിസ്താന്‍ സ്പിന്നര്‍ സയീദ് അജ്മലാണ്. 113 മത്സരത്തില്‍ നിന്ന് 184 വിക്കറ്റാണ് സയീദ് നേടിയത്. 24 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അഞ്ച് വിക്കറ്റ് പ്രകടനം രണ്ട് തവണ നടത്താനും അദ്ദേഹത്തിനായിട്ടുണ്ട്. 11ാമന്‍ മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്താണ്. 128 ഏകദിനത്തില്‍ നിന്ന് 198 വിക്കറ്റാണ് അദ്ദേഹം നേടിയത്. 15 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്.

Story first published: Thursday, August 26, 2021, 12:00 [IST]
Other articles published on Aug 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X