വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2021ലെ ഏറ്റവും മികച്ച ടി20 ടീമേത്? പ്രകടനം വിലയിരുത്തി റാങ്കിങ് ഇതാ, ഓസീസിന് രണ്ടാം സ്ഥാനം

2022ലേക്ക് ലോകം കടക്കവെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ടി20 ലോകകപ്പിനായാണ്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയാണ് ലോകകപ്പിന് വേദിയാവുന്നത്. 2020ല്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റായിരുന്നെങ്കിലും കോവിഡിനെത്തുടര്‍ന്നാണ് ഈ ലോകകപ്പ് മാറ്റിവെക്കേണ്ടി വന്നത്. വീണ്ടും കോവിഡിന്റെ വലിയ തരംഗം ഉണ്ടായില്ലെങ്കില്‍ ടി20 ലോകകപ്പ് നിശ്ചയിച്ച സമയത്ത് തന്നെ നടക്കും.

അവസാന വര്‍ഷം യുഎഇയിലാണ് ടി20 ലോകകപ്പ്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പായിരുന്നെങ്കിലും കോവിഡ് തരംഗത്തെത്തുടര്‍ന്നാണ് വേദി യുഎഇയിലേക്ക് മാറ്റിയത്. നിരവധി മികച്ച ടി20 പോരാട്ടങ്ങള്‍ കണ്ട വര്‍ഷമാണ് 2022. വലിയ ഇടവേളക്ക് ശേഷം ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യയെ ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്താന് തോല്‍പ്പിക്കാന്‍ സാധിച്ചു. ഓസ്‌ട്രേലിയയാണ് ടി20 ലോകകപ്പില്‍ കിരീടം നേടിയത്. 2021ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടി20 ടീമുകളുടെ റാങ്കിങ് പരിശോധിക്കാം.

2021ലെ പാകിസ്താന്റെ അഭിമാന നിമിഷം ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിച്ചത്; ബാബര്‍ ആസം2021ലെ പാകിസ്താന്റെ അഭിമാന നിമിഷം ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിച്ചത്; ബാബര്‍ ആസം

ബംഗ്ലാദേശ്

ബംഗ്ലാദേശ്

10ാം സ്ഥാനത്താണ് ബംഗ്ലാദേശിന്റെ സ്ഥാനം. 10ല്‍ 5 ആണ് ടീമിന്റെ റേറ്റിങ്. മൂന്ന് പരമ്പരയാണ് അവര്‍ 2021ല്‍ ജയിച്ചത്. ഇതില്‍ ഒരെണ്ണം സിംബാബ് വെയ്‌ക്കെതിരേയാണ്. രണ്ടെണ്ണം ബംഗ്ലാദേശിലാണ് ജയിച്ചത്. 27 മത്സരങ്ങള്‍ കളിച്ച ബംഗ്ലാദേശ് 11 മത്സരത്തിലാണ് ആകെ ജയിച്ചത്. ന്യൂസീലന്‍ഡിനെയും ഓസ്‌ട്രേലിയയേയും തോല്‍പ്പിക്കാനായേങ്കിലും രണ്ട് ടീമിലും പ്രമുഖരില്ലാത്തതിനാല്‍ ആ ജയങ്ങളെ വമ്പന്‍ ജയങ്ങളായി കണക്കാക്കാനാവില്ല.

Also Read: IND vs SA: രണ്ടാമങ്കത്തിന് ഇന്ത്യ ഭാഗ്യവേദിയില്‍, ഇതുവരെ തോറ്റിട്ടില്ല!- ടീമില്‍ ഒരു മാറ്റം?

അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാന്‍

അഫ്ഗാന്‍ ടീമിന് ഒമ്പതാം സ്ഥാനം നല്‍കാം. 10ല്‍ ആറാണ് ടീമിന്റെ റേറ്റിങ്. ടി20 ലോകകപ്പില്‍ വളരെ പ്രതീക്ഷയോടെയാണ് അഫ്ഗാനെത്തിയതെങ്കിലും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയം നേടിയെങ്കിലും ജയങ്ങളെല്ലാം കുഞ്ഞന്‍ ടീമിനെതിരെയായിരുന്നു. മികച്ച പോരാട്ടം നടത്താനാവുന്നുണ്ടെങ്കിലും അഫ്ഗാനിസ്ഥാന് വിജയങ്ങളിലേക്കെത്താന്‍ പലപ്പോഴും സാധിക്കാറില്ല. റാഷിദ് ഖാന്‍,മുജീബുര്‍ റഹ്മാന്‍ തുടങ്ങിയ പ്രതിഭാശാലികളായ താരങ്ങള്‍ അഫ്ഗാന്‍ ടീമിനൊപ്പമുണ്ട്.

Also Read: IND vs SA: ഇവരെ എന്തിന് തഴഞ്ഞു? ഏകദിന ടീമില്‍ സ്ഥാനമര്‍ഹിച്ചിട്ടും പുറത്തായവര്‍

ശ്രീലങ്ക

ശ്രീലങ്ക

ശ്രീലങ്കന്‍ ടീമിന് എട്ടാം സ്ഥാനം. 10ല്‍ 6 തന്നെയാണ് റേറ്റിങ്. 2014ലെ ടി20 ലോകകപ്പ് ജേതാക്കളായ ശ്രീലങ്കയ്ക്ക് ഇപ്പോള്‍ പേരിനൊത്ത പെരുമയില്ല. പ്രതിഭാശാലികളായ താരങ്ങളുടെ നീണ്ട നിര ഒരു കാലത്ത് ശ്രീലങ്കന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ ടീമില്‍ വിരലിലെണ്ണാവുന്ന താരങ്ങളെ മാത്രമെ അങ്ങനെ വിശേഷിപ്പിക്കാനാവു. 20 മത്സരം കളിച്ച് 8 മത്സരം മാത്രമാണ് ജയിച്ചത്. മികച്ച താരങ്ങള്‍ ടീമില്‍ വളര്‍ന്നുവരുന്നുണ്ട്. 2022ല്‍ ശ്രീലങ്കന്‍ ടീമിന്റെ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.

Also Read: 2022ല്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്ന വമ്പന്‍ വെല്ലുവിളികള്‍- രോഹിത്തിന് രണ്ടെണ്ണം, കോലിക്ക് മൂന്നും!

വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസ്

രണ്ട് തവണ ടി20 ലോകകപ്പ് കിരീടം നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ സമീപകാല പ്രകടനം വളരെ മോശമാണ്. 10ല്‍ 6.5 ആണ് വെസ്റ്റ് ഇന്‍ഡീസിന്റെ റേറ്റിങ്. ഏഴാം സ്ഥാനം വെസ്റ്റ് ഇന്‍ഡീസിന് നല്‍കാം. 22 മത്സരം ഈ വര്‍ഷം കളിച്ചപ്പോള്‍ 9 മത്സരം മാത്രമാണ് ജയിക്കാനായത്. ടി20 ലോകകപ്പിലടക്കം തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അവര്‍ കാഴ്ചവെച്ചത്. നായകനെന്ന നിലയില്‍ കീറോണ്‍ പൊള്ളാര്‍ഡും സമ്പൂര്‍ണ്ണ പരാജയമായിരുന്നു. 2022ല്‍ വെസ്റ്റ് ഇന്‍ഡീസും തിരിച്ചുവരവ് പ്രതീക്ഷയിലാണ്.

Also Read: റിഷഭും ഗില്ലും എല്ലാം തീരുമാനിച്ചിരുന്നു, ഞാന്‍ ഒന്നും പറഞ്ഞില്ല!- ഗാബ ടെസ്റ്റിനെക്കുറിച്ച് ശാസ്ത്രി

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക

ഇൗ വര്‍ഷം മികച്ച പ്രകടനം നടത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ടി20 ലോകകപ്പില്‍ നിര്‍ഭാഗ്യംകൊണ്ടാണ് സെമി ടിക്കറ്റ് ലഭിക്കാതെ പോയത്. 7.5 ആണ് ടീമിന്റെ റേറ്റിങ്. 23 മത്സരങ്ങള്‍ ഈ വര്‍ഷം കളിച്ചപ്പോള്‍ 15 മത്സരം ജയിക്കാനായി. സൂപ്പര്‍ താരങ്ങള്‍ വിരമിച്ച ശേഷം ടീമെന്ന നിലയില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നുപോയി. എന്നാല്‍ ഇപ്പോള്‍ പതിയെ തിരിച്ചുവരവിന്റെ പാതയിലാണ്. റാസി വാന്‍ഡെര്‍ ഡൂസന്‍,തബ്രൈസ് ഷംസി തുടങ്ങിയ നിരവധി താരങ്ങള്‍ ഈ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം തിളങ്ങി.

Also Read: പുതുവര്‍ഷം പിറന്നു, ആദ്യ സെഞ്ച്വറിയും- 2022ലെ ആദ്യ സെഞ്ച്വറി കിവീസ് താരത്തിന് സ്വന്തം

ഇന്ത്യ

ഇന്ത്യ

പ്രഥമ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യക്ക് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്ത വര്‍ഷമാണ് 2021.ടി20 ലോകകപ്പില്‍ ടീം നിരാശപ്പെടുത്തി. ഗ്രൂപ്പുഘട്ടം കടക്കാന്‍ ഇന്ത്യക്കായില്ല. 7.5 ആണ് ഇന്ത്യയുടെ റേറ്റിങ്. സൂപ്പര്‍ താരനിരയായിരുന്നെങ്കിലും അതിനൊത്ത നേട്ടം ഇന്ത്യക്ക് സ്വന്തമാക്കാനായില്ലെന്ന് തന്നെ പറയാം. 16 മത്സരത്തില്‍ നിന്ന് 10 ജയമാണ് അവര്‍ നേടിയത്. 2022ലേക്ക് കടക്കുമ്പോള്‍ ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മയെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ മാറ്റങ്ങള്‍ അടുത്ത വര്‍ഷം ഇന്ത്യ പ്രതീക്ഷിക്കുന്നു.

Also Read: 2021ല്‍ വിരമിച്ച ക്രിക്കറ്റ് താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ, നായകന്‍ ഡിവില്ലിയേഴ്‌സ്

 ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

നാലാം സ്ഥാനത്ത് ഇംഗ്ലണ്ടാണ്. ടി20 ലോകകപ്പില്‍ കിരീടത്തിലേക്കെത്താനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം ഇംഗ്ലണ്ട് ടീം കാഴ്ചവെച്ചു. 10ല്‍ 8 ആണ് ടീമിന്റെ റേറ്റിങ്. 17 ടി20കള്‍ ഈ വര്‍ഷം ഇംഗ്ലണ്ട് കളിച്ചപ്പോള്‍ 11 മത്സരത്തില്‍ ജയിച്ചു. പാകിസ്താനെയും ശ്രീലങ്കയേയുമെല്ലാം തോല്‍പ്പിച്ച് പരമ്പര നേടാന്‍ ഇംഗ്ലണ്ടിനായി. ടീമെന്ന നിലയില്‍ ടി20യില്‍ ഏവരും ഭയക്കുന്ന നിരകളിലൊന്നാണ് ഇംഗ്ലണ്ടിന്റേത്. ലിയാം ലിവിങ്സ്റ്റണ്‍,ജോസ് ബട്‌ലര്‍,ജോണി ബെയര്‍സ്‌റ്റോ,ജേസന്‍ റോയ് ഇങ്ങനെ നീളുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ നീണ്ട നിര ഇംഗ്ലണ്ടിനൊപ്പമുണ്ട്.

Also Read: IND vs SA: ധവാന്‍-റുതുരാജ് ഓപ്പണിങ്, രാഹുല്‍ അഞ്ചാമന്‍! സൂര്യക്ക് ഇടമില്ല- ഇന്ത്യന്‍ സാധ്യതാ ഇലവന്‍

ന്യൂസീലന്‍ഡ്

ന്യൂസീലന്‍ഡ്

മൂന്നാം സ്ഥാനത്ത് ന്യൂസീലന്‍ഡ്. അവസാന ടി20 ലോകകപ്പിലെ റണ്ണറപ്പുകളാണ് കിവീസ്. 10ല്‍ 8 ആണ് റേറ്റിങ്. ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും സ്ഥിരത കാട്ടാന്‍ കിവീസിന് മിടുക്കുണ്ട്. 23 ടി20യില്‍ നിന്ന് 13 ജയമാണ് കിവീസിന് നേടാനായത്. എന്നാല്‍ സ്ഥിരതയുടെ കാര്യം പരിഗണിക്കുമ്പോള്‍ കെയ്ന്‍ വില്യംസന്‍ നയിക്കുന്ന ന്യൂസീലന്‍ഡ് മറ്റ് ടീമുകളേക്കാള്‍ ഒരുപടി മുന്നിലാണ്.

Also Read: IND vs SA: വെങ്കടേഷ് 10 ഓവര്‍ ബൗള്‍ ചെയ്യുമോ? ബാക്കപ്പ് വേണം- ടീം സെലക്ഷനെക്കുറിച്ച് ഫാന്‍സ്

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

നിലവിലെ ടി20 ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയക്ക് രണ്ടാം സ്ഥാനമാണ്. ലോകകപ്പ് നേടിയെങ്കിലും ഈ വര്‍ഷത്തെ ആകെ പ്രകടനം വിലയിരുത്തുമ്പോള്‍ ഓസ്‌ട്രേലിയക്ക് വലിയ മികവ് അവകാശപ്പെടാനാവില്ല. 22 മത്സരം ഈ വര്‍ഷം കളിച്ച കംഗാരുക്കള്‍ 10 മത്സരമാണ് ജയിച്ചത്. ഈ വര്‍ഷം ഭാഗ്യം ടീമിനെ നന്നായി തുണച്ചു. ന്യൂസീലന്‍ഡ്,വെസ്റ്റ് ഇന്‍ഡീസ്,പാകിസ്താന്‍ ടീമുകളോട് ഓസ്‌ട്രേലിയ ഈ വര്‍ഷം പരമ്പര തോറ്റു.

Also Read: 'സഞ്ജു മുതല്‍ നോക്കിയേ വരെ', കെകെആര്‍ ടീമിലെത്തിച്ചിട്ടും കളിപ്പിക്കാത്ത അഞ്ച് സൂപ്പര്‍ താരങ്ങളിതാ

പാകിസ്താന്‍

പാകിസ്താന്‍

പാകിസ്താനാണ് ഈ വര്‍ഷം തലപ്പത്ത്. അതിനുള്ള അര്‍ഹത പ്രകടനമികവുകൊണ്ട് അവര്‍ നേടിയതാണ്. 10ല്‍ 9 ആണ് ടീമിന്റെ റേറ്റിങ്. 29 മത്സരത്തില്‍ നിന്ന് 22 മത്സരവും ജയിക്കാന്‍ പാകിസ്താനായി. എതിരാളികളായെത്തിയ ഒട്ടുമിക്ക ടീമിനെതിരേയും പാകിസ്താന്‍ പരമ്പര നേടി. ടീമെന്ന നിലയില്‍ എല്ലാ മേഖലയിലും വലിയ മികവ് പാകിസ്താന് അവകാശപ്പെടാനാവും.

Story first published: Sunday, January 2, 2022, 14:51 [IST]
Other articles published on Jan 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X