Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആര്? സെഞ്ച്വറി സച്ചിന് മാത്രം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിരവധി ഇതിഹാസങ്ങളെ ലോക ക്രിക്കറ്റിന് സംഭാവന ചെയ്തിട്ടുണ്ട്. അതില്‍ പ്രതിഭാശാലികളായ നിരവധി നായകന്മാരും ഉള്‍പ്പെടും. മുഹമ്മദ് അസ്ഹറുദ്ദീന്‍,സൗരവ് ഗാംഗുലി,എംഎസ് ധോണി,വിരാട് കോലി തുടങ്ങിയവരെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച നായകന്മാരാണ്. ഇവരെല്ലാം തന്നെ ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് ടീമിനെ നയിക്കാന്‍ കെല്‍പ്പുള്ളവരുമാണ്. ഏകദിനത്തില്‍ മികച്ച കരിയറും ഇവര്‍ക്കെല്ലാമുണ്ട്.

എന്നാല്‍ ഏകദിന നായകനായുള്ള അരങ്ങേറ്റത്തില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമാരാണ്? പരിശോധിക്കാം. അജിത് വഡേക്കര്‍ നായകനായുള്ള അരങ്ങേറ്റത്തില്‍ 67 റണ്‍സാണ് നേടിയത്. വെങ്കട്ടരാഘവന്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റ ഏകദിനത്തില്‍ ബാറ്റ് ചെയ്തില്ല. ബിഷന്‍ സിങ് ബേദി പുറത്താവാതെ നാല് റണ്‍സാണ് നേടിയത്.

sachin

ഇന്ത്യയുടെ ഇതിഹാസ താരമെന്ന വിശേഷമാണ് സുനില്‍ ഗവാസ്‌കറിനുള്ളത്. ഏകദിനത്തില്‍ നായകനായുള്ള അരങ്ങേറ്റത്തില്‍ നാല് റണ്‍സാണ് അദ്ദേഹം നേടിയത്. ഗുണ്ടപ്പ വിശ്വനാഥ് അഞ്ച് റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്ക് ആദ്യമായി ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച കപില്‍ ദേവ് നേടിയത് 49 റണ്‍സാണ്. ഒരു റണ്‍സകലെ അദ്ദേഹത്തിന് അര്‍ധ സെഞ്ച്വറി നഷ്ടമായി. സെയ്ദ് കിര്‍മാണി പുറത്താവാതെ 6 റണ്‍സ് നേടിയപ്പോള്‍ മൊഹീന്ദര്‍ അമര്‍നാഥ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ബാറ്റ് ചെയ്തില്ല.

നിലവിലെ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ 50 റണ്‍സാണ് നേടിയത്.ദിലീപ് വെങ്‌സര്‍ക്കാര്‍ എട്ട് റണ്‍സ് നേടിയപ്പോള്‍ കൃഷ്ണമാചാരി ശ്രീകാന്തിന് 11 റണ്‍സാണ് നേടാനായത്. മുഹമ്മദ് അസ്ഹറുദ്ദീന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിലെ സമ്പാദ്യം 12 റണ്‍സാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്യാപ്റ്റനെന്ന നിലയില്‍ വലിയ വിജയം നേടിയ താരമല്ലെങ്കിലും അരങ്ങേറ്റത്തില്‍ 110 റണ്‍സാണ് അദ്ദേഹം നേടിയത്.

അജയ് ജഡേജ നായക അരങ്ങേറ്റത്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ സൗരവ് ഗാംഗുലിക്ക് നേടാനായത് 32 റണ്‍സാണ്. പിന്നീടെത്തിയ രാഹുല്‍ ദ്രാവിഡ് ആദ്യ ഇന്നിങ്‌സില്‍ 6 റണ്‍സുമായി മടങ്ങി. അനില്‍ കുംബ്ലെ നായകനായെങ്കിലും ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. വീരേന്ദര്‍ സെവാഗ് 43 റണ്‍സ് നേടിയപ്പോള്‍ എംഎസ് ധോണിക്ക് ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.

സുരേഷ് റെയ്‌ന 37 റണ്‍സ് നേടിയപ്പോള്‍ ഗൗതം ഗംഭീര്‍ 38 റണ്‍സാണ് സ്വന്തമാക്കിയത്. നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി രണ്ട് റണ്‍സ് നേടിയപ്പോള്‍ അജിന്‍ക്യ രഹാനെയുടെ സ്‌കോര്‍ 34 ആയിരുന്നു. നിലവിലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേടിയത് രണ്ടു റണ്‍സാണ്.

Story first published: Monday, July 5, 2021, 15:03 [IST]
Other articles published on Jul 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+