വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇവന്മാരെക്കൊണ്ട് രക്ഷയില്ല', ഇന്ത്യയുടെ മത്സരത്തിനിടെ ഗ്രൗണ്ടിലെത്തിയ നാല് കാണികളെക്കുറിച്ചറിയാം

ക്രിക്കറ്റിന് പല രാജ്യങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. ഇന്ത്യ,ബംഗ്ലാദേശ്,പാകിസ്താന്‍,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം ക്രിക്കറ്റ് കേവലം മത്സരമെന്നതിലുപരിയായി ഒരു വികാരമാണ്. അതിനാല്‍ത്തന്നെ താരങ്ങള്‍ക്ക് വലിയ ആരാധക പിന്തുണയും ലഭിക്കാറുണ്ട്. മറ്റേത് ടീമിന്റെ മത്സരത്തേക്കാളും കൂടുതല്‍ ആരാധക പിന്തുണ ഇന്ത്യക്കുണ്ട്. നിറഞ്ഞ കാണികളോടെയല്ലാതെ ഇന്ത്യയുടെ മത്സരങ്ങള്‍ നടന്നത് ചുരുക്കമാണെന്ന് തന്നെ പറയാം.

ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങളെ അതിരുകടന്ന് ആരാധിക്കുന്നവരും നിരവധിയാണ്. ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ പണിയുന്നതുപോലും അതുകൊണ്ടൊക്കത്തന്നെയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍,സൗരവ് ഗാംഗുലി,എംഎസ് ധോണി,വിരാട് കോലി എന്നിവരെല്ലാം ഇന്ത്യന്‍ ആരാധകരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള താരങ്ങളാണ്. സച്ചിനെ ക്രിക്കറ്റിന്റെ ദൈവമായി കണ്ട് ആരാധിക്കുന്നത് ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന ആരാധക പിന്തുണ എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ്.

പല സമയത്തും ആരാധന മൂത്ത് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ആരാധകര്‍ ഇറങ്ങാറുണ്ട്. ഇന്ത്യയുടെ മത്സരങ്ങള്‍ക്കിടിയില്‍ താരങ്ങളുടെ സുരക്ഷയെപ്പോലും ചോദ്യം ചെയ്യുന്ന തരത്തില്‍ ഇത്തരത്തില്‍ ആരാധകര്‍ കളത്തിലിറങ്ങുന്നുണ്ട്. ഇത്തരത്തില്‍ സമീപകാലത്തായി മത്സരത്തിനിടെ ആരാധകര്‍ മൈതാനത്തിറങ്ങിയ ചില സംഭവങ്ങള്‍ നോക്കാം.

fansbreach

ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ടി20

കഴിഞ്ഞ ദിവസം റാഞ്ചിയില്‍നടന്ന ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 മത്സരത്തിനിടെ ഇത്തരമൊരു സംഭവമുണ്ടായി. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ നിന്ന് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഒരു ആരാധകര്‍ ഗ്രൗണ്ടിലേക്കെത്തുകയും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ കാലിന് മുന്നില്‍ വീണ് തൊഴുതു. കാലില്‍ തൊടാന്‍ ശ്രമിച്ചെങ്കിലും രോഹിത് വിസമ്മതിച്ചു. പിന്നാലെ സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തിയതോടെ ആരാധകന്‍ തിരകെ ഗ്യാലറയിലേക്ക് തിരിച്ചുപോവുകയും ചെയ്തു. ഗുരുതര സുരക്ഷാ വീഴ്ചയായിത്തന്നെ ഈ സംഭവത്തെ പറയാം.

താരമായി ജാര്‍വോ

ഇന്ത്യയുടെ ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ജാര്‍വോയെന്ന ആരാധകന്‍ വിവാദം സൃഷ്ടിച്ചത്. യൂട്യൂബറും ബ്ലോഗറുമായ ജാര്‍വോ തുടര്‍ച്ചയായി മത്സരങ്ങള്‍ക്കിടെ കളത്തിലിറങ്ങി മത്സരം തടസപ്പെടുത്തി. ഇന്ത്യ ഫീല്‍ഡിങ് ചെയ്യുന്നതിനിടെ ഇന്ത്യയുടെ ജഴ്‌സിയണിഞ്ഞെത്തിയ ജാര്‍വോ ഒരു തവണ ബാറ്റിങ്ങിനിറങ്ങുന്ന രീതിയിലും മൈതാനത്തേക്കെത്തി. പല തവണ സുരക്ഷാ ജീവനക്കാരെത്തി ഡാനിയല്‍ ജാര്‍വിസ് എന്ന പേരുള്ള ആരാധകനെ പിടിച്ചുകൊണ്ട് മൈതാനത്തിന്റെ പുറത്തേക്കെത്തിച്ചു. ഒടുവില്‍ അദ്ദേഹത്തിനെതിരേ നിയമനടപടിവരെ സ്വീകരിച്ചു. ആരാധകര്‍ക്കിടയില്‍ പെട്ടെന്ന് പ്രശ്‌സതനാവാന്‍ ജാര്‍വോക്കായി.

വിരാട് കോലിയുടെ കാലില്‍ തൊടാന്‍ ആരാധകന്‍

2019ലെ ഇന്‍ഡോറില്‍ നടന്ന ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിന്റെ മൂന്നാം ദിവസമാണ് ആരാധകന്‍ മൈതാനത്തിലേക്കെത്തിയത്. ഷര്‍ട്ടോ ബനിയനോ ധരിക്കാതെ എത്തിയ ആരാധകന്‍ തന്റെ ശരീരത്തില്‍ വികെയെന്നും കോലിയുടെ ജഴ്‌സി നമ്പറായ 18 എന്നും എഴുതിയിരുന്നു. സുരക്ഷാ ജീവനക്കാര്‍ എത്തി അദ്ദേഹത്തെ തിരികെ കൊണ്ടുപോവുകയാണ് ചെയ്തത്. ആരാധകന്റെ തോളത്ത് കൈയിട്ട് കോലി അനുനയിപ്പിക്കുകയും തിരകെ പോകാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

പരിശീലനത്തിനിടെ ധോണിയുടെ അടുത്തേക്ക് ആരാധകന്‍

2019ലെ ഐപിഎല്ലിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ധോണിയുടെ അടുത്തേക്ക് ഒരു ആരാധകന്‍ ഓടിയെത്തിയത്. ചെന്നൈയില്‍ പരിശീലനം നടത്തുമ്പോഴായിരുന്നു ഇത്. ആരാധകന്റെ വരവുകണ്ട് തമാശ രൂപേണെ ധോണി ഓടുകയും ആരാധകന്‍ പിന്നാലെ ഓടുകയും ചെയ്തു. ഒടുവില്‍ സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തി ആരാധകനെ പിടിച്ചു. ആരാധകനെ നിരാശനാക്കാതെ കൈകൊടുത്താണ് ധോണി മടക്കി അയച്ചത്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത ധോണിക്ക് ലോകമെമ്പാടും വലിയ ആരാധക പിന്തുണയുണ്ട്. സിഎസ്‌കെയിലും ധോണിക്ക് വലിയ ആരാധക പിന്തുണയുണ്ട്. തലയെന്നാണ് സിഎസ്‌കെ ആരാധകര്‍ ധോണിയെ വിളിക്കുന്നത്.

Story first published: Saturday, November 20, 2021, 18:08 [IST]
Other articles published on Nov 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X