ഇവര്‍ ഇന്ത്യയുടെ 'ചേസ് മാസ്‌റ്റേഴ്‌സ്', ശരാശരിയില്‍ കോലി തലപ്പത്ത്, ടോപ് ത്രീയില്‍ രണ്ട് വനിതകള്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തില്‍ റണ്‍സ് പിന്തുടരുമ്പോള്‍ ഏറ്റവും മികവുള്ള താരമേതാണെന്ന് ചോദിച്ചാല്‍ വിരാട് കോലിയെന്നാവും ഉത്തരം. ഈ ഒരു കാര്യത്തില്‍ സച്ചിന്‍,ഗാംഗുലി,ദ്രാവിഡ് തുടങ്ങിയ പല ഇതിഹാസങ്ങളും കോലിക്ക് പിന്നില്‍ത്തന്നെയാണ്. വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റ് ചെയ്യുമ്പോള്‍ വിരാട് കോലിയുടെ മികവ് ഒന്ന് വേറെ തന്നെയാണ്. നിരവധി തവണ സെഞ്ച്വറി പ്രകടനം നടത്തി കോലി ഇന്ത്യയെ വിജയത്തിലെത്തിച്ചിട്ടുണ്ട്.
ഏകദിനത്തില്‍ ണ്‍സ് പിന്തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാറ്റിങ് ശരാശരിയുള്ള ഇന്ത്യന്‍ താരമാരാണ്? ടോപ് ത്രീയെ പരിശോധിക്കുമ്പോള്‍ അതില്‍ രണ്ട് പേര്‍ വനിതകളാണെന്നതാണ് ശ്രദ്ധേയം. ഇന്ത്യയുടെ ചേസ് മാസ്റ്റേഴ്‌സിനെ ശരാശരിയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം.

വിരാട് കോലി മുന്നില്‍
റണ്‍സ് പിന്തുടരുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ശരാശരി 68.08 ആണ്. റണ്‍ റേറ്റിനനുസരിച്ച് ബാറ്റ് ചെയ്യാനും അദ്ദേഹത്തിന് മികവുണ്ട്. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ 49.77 ആണ് അദ്ദേഹത്തിന്റെ ശരാശരി.ചേസ് ചെയ്യുമ്പോഴാണ് കൂടുതല്‍ മികവെന്ന് ഇതില്‍ നിന്ന് വ്യക്തം. 43 സെഞ്ച്വറികളാണ് കോലി ഏകദിനത്തില്‍ നേടിയത്. ഇതില്‍ 26 സെഞ്ച്വറിയും അദ്ദേഹം നേടിയത് റണ്‍സ് പിന്തുടര്‍ന്നപ്പോഴാണ്. 17 സെഞ്ച്വറിയാണ് ആദ്യം ബാറ്റ് ചെയ്ത് നേടിയത്. കോലിയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 183 റണ്‍സ് നേടിയതും റണ്‍സ് പിന്തുടരുമ്പോഴായിരുന്നു.

മിതാലി രാജ്
ഇന്ത്യയുടെ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. റണ്‍സ് പിന്തുടരുമ്പോള്‍ 64.53 ആണ് മിതാലിയുടെ ശരാശരി. 51.80 ആണ് മിതാലിയുടെ ഏകദിനത്തിലെ ശരാശരി. റണ്‍സ് പിന്തുടരുമ്പോള്‍ വളരെ പക്വതയോടെയാണ് മിതാലിയുടെ പ്രകടനം. വനിതകളില്‍ കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ്,ഏകദിന റണ്‍സ്,കൂടുതല്‍ ഏകദിന മത്സരത്തില്‍ ടീമിനെ നയിച്ച വനിതാ താരം തുടങ്ങിയ റെക്കോഡുകള്‍ക്കുടമയാണ് മിതാലി രാജ്.

സ്മൃതി മന്ദാന
ഇന്ത്യയുടെ വനിതാ ക്രിക്കറ്റിലെ വെടിക്കെട്ട് ഓപ്പണറാണി സ്മൃതി മന്ദാന. സമീപകാലത്തായി ഇന്ത്യ ജയിച്ച മത്സരങ്ങളിലെല്ലാം മന്ദാനയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. റണ്‍സ് പിന്തുടരുമ്പോള്‍ 62.55 ആണ് മന്ദാനയുടെ ശരാശരി. ഏകദിനത്തിലെ ആകെ ശരാശരി 41.72 മാത്രമാണ്. എന്നാല്‍ റണ്‍സ് പിന്തുടരുമ്പോള്‍ കൂടുതല്‍ മികവ് കാട്ടാന്‍ മന്ദാനക്ക് സാധിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications