വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ച് 'സെല്‍ഫിഷ്' പ്രകടനങ്ങള്‍; ഗവാസ്‌കറും സച്ചിനും വാര്‍ണറും പട്ടികയില്‍

ക്രിക്കറ്റ് മത്സരങ്ങളില്‍ പല നിര്‍ണ്ണായക സമയത്തും അവസരത്തിനൊത്ത് ഉയരാന്‍ താരങ്ങള്‍ക്ക് സാധിക്കാതെ പോകാറുണ്ട്. പല പ്രമുഖ താരങ്ങള്‍ക്കും ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ടെന്നതാണ് വാസ്തവം. ടീമിനുവേണ്ടി അതിവേഗം റണ്‍സുയര്‍ത്തേണ്ട സമയത്ത് മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് സ്വന്തം റണ്‍സുയര്‍ത്തുന്ന പല പ്രകടനങ്ങള്‍ക്കും ക്രിക്കറ്റ് മത്സരങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ടീമിന് വലിയ ഗുണം ചെയ്യാത്ത സെല്‍ഫിഷ് പ്രകടനങ്ങളെന്ന് വിലയിരുത്താന്‍ സാധിക്കുന്ന അഞ്ച് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

സുനില്‍ ഗവാസ്‌കര്‍ (174 പന്തില്‍ 36)

സുനില്‍ ഗവാസ്‌കര്‍ (174 പന്തില്‍ 36)

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ സുനില്‍ ഗവാസ്‌കര്‍ ഈ സെല്‍ഫിഷ് പട്ടികയില്‍ പേരു ചേര്‍ത്ത താരമാണ്. ടെസ്റ്റില്‍ ആദ്യമായി 10000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമാണ് അദ്ദേഹം. എന്നാല്‍ 1975ലെ ഏകദിന ലോകകപ്പിലെ ഗവാസ്‌കറിന്റെ പ്രകടനം ഇന്നും വിമര്‍ശനത്തിന് ഇരയാകുന്നു. മത്സരത്തില്‍ 174 പന്ത് നേരിട്ട് ഗവാസ്‌കര്‍ നേടിയത് വെറും 36 റണ്‍സാണ്. ഇതില്‍ ഒരു ബൗണ്ടറിയും ഉള്‍പ്പെടും. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 335 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു ഈ പ്രകടനം. മത്സരത്തില്‍ ഇന്ത്യ 202 റണ്‍സിനാണ് തോറ്റത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (147 പന്തില്‍ 114)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (147 പന്തില്‍ 114)

ക്രിക്കറ്റ് ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ റണ്‍സ്,സെഞ്ച്വറി റെക്കോഡിനുടമയാണ് സച്ചിന്‍. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പല ഇന്നിങ്‌സുകളും സച്ചിന്റെ കളിച്ചിട്ടുണ്ടെങ്കിലും സെല്‍ഫിഷ് പട്ടികയില്‍ അദ്ദേഹത്തിനും ഇടം പിടിക്കേണ്ടി വന്നിട്ടുണ്ട്. തന്റെ 100ാം അന്താരാഷ്ട്ര സെഞ്ച്വറി നേടിയ മത്സരത്തിലെ പ്രകടനമാണ് ഇത്തരത്തില്‍ സെല്‍ഫിഷ് വിമര്‍ശനം നേരിട്ടത്. 2012ലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേയാണ് സച്ചിന്റെ ഈ പ്രകടനം. 147 പന്തുകള്‍ നേരിട്ട് 114 റണ്‍സാണ് സച്ചിന്‍ നേടിയത്.

മൈക്കല്‍ വാന്‍ഡോര്‍ട്ട് (117 പന്തില്‍ 48)

മൈക്കല്‍ വാന്‍ഡോര്‍ട്ട് (117 പന്തില്‍ 48)

ശ്രീലങ്കയ്ക്കായി ഒരു ഏകദിനം മാത്രമാണ് കളിച്ചതെങ്കിലും എക്കാലത്തും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന ബാറ്റിങ്ങാണ് താരം കാഴ്ചവെച്ചത്. മെല്‍ബണില്‍ ഓസ്‌ട്രേലിയയുടെ 319 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 117 പന്തില്‍ മൈക്കല്‍ നേടിയത് 48 റണ്‍സ്. മൂന്ന് ബൗണ്ടറികളും ഇതില്‍ ഉള്‍പ്പെടും. 116 റണ്‍സിനാണ് മത്സരത്തില്‍ ശ്രീലങ്ക തോറ്റത്. സെല്‍ഫിഷ് ഇന്നിങ്‌സുകളില്‍ എക്കാലത്തും ഉള്‍പ്പെടുന്ന പ്രകടനമാണിത്.

രവി ശാസ്ത്രി (67 പന്തില്‍ 25)

രവി ശാസ്ത്രി (67 പന്തില്‍ 25)

മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ഇന്ത്യന്‍ പരിശീലകനുമായ രവി ശാസ്ത്രിയും സെല്‍ഫിഷ് ഇന്നിങ്‌സ് പട്ടികയില്‍ ഇടം പിടിച്ച താരമാണ്. ഓസ്‌ട്രേലിയക്കെതിരേ ലോകകപ്പിലാണ് ഈ പ്രകടനം. ഓപ്പണറായി ഇറങ്ങിയ രവി ശാസ്ത്രി 67 പന്തുകള്‍ നേരിട്ട് നേടിയത് 25 റണ്‍സ്. ഇന്ത്യക്ക് സെമി ഫൈനല്‍ ബര്‍ത്ത് നഷ്ടമായ മത്സരത്തില്‍ രവി ശാസ്ത്രി നടത്തിയ ഈ പ്രകടനം വലിയ വിമര്‍ശനത്തിന് കാരണമായി.

ഡേവിഡ് വാര്‍ണര്‍ (140 പന്തില്‍ 100)

ഡേവിഡ് വാര്‍ണര്‍ (140 പന്തില്‍ 100)

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറാണ് ഡേവിഡ് വാര്‍ണര്‍. എന്നാല്‍ സെല്‍ഫിഷ് ബാറ്റിങ് പട്ടികയില്‍ വാര്‍ണറുടെ ഇന്നിങ്‌സും ഉള്‍പ്പെട്ടിട്ടുണ്ട്. 2012ലെ കോമണ്‍വെല്‍ത്ത് ബാങ്ക് പരമ്പരയില്‍ ശ്രീലങ്കയ്‌ക്കെതിരേ 140 പന്ത് നേരിട്ട് വാര്‍ണര്‍ നേടിയത് 100 റണ്‍സ്. ഓസീസ് നായകനായിരുന്ന മൈക്കല്‍ ക്ലാര്‍ക്ക് ഇതേ മത്സരത്തില്‍ 91 പന്തില്‍ 117 റണ്‍സ് നേടി. ശ്രീലങ്ക മത്സരത്തില്‍ ജയിച്ചതോടെ വാര്‍ണറുടെ മെല്ലപ്പോക്ക് ഇന്നിങ്‌സ് വലിയ വിമര്‍ശനത്തിന് കാരണമായി.

Story first published: Tuesday, July 6, 2021, 12:33 [IST]
Other articles published on Jul 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X