For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും വിലയുള്ള കാര്‍ ആരുടേത്? വാഹനങ്ങളുടെ വില കേട്ട് കണ്ണുതള്ളും

മുംബൈ: ആഡംഭരത്തിന് ഒട്ടും കുറവ് വരുത്താത്തവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. പലരും പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് വളര്‍ന്നുവന്നവരായതിനാല്‍ത്തന്നെ ക്രിക്കറ്റിലൂടെ ലഭിച്ച ആഡംഭര ജീവിതം നന്നായി ഇവര്‍ ആസ്വദിക്കുന്നുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ മിക്കവരും ആഡംഭര വാഹനങ്ങളോട് കമ്പമുള്ളവരാണ്. എംഎസ് ധോണി,വിരാട് കോലി തുടങ്ങിയവരുടെ വീട്ടില്‍ വാഹനങ്ങളുടെ വലിയൊരു ഗ്യാരേജ് തന്നെയുണ്ട്. ഇവരില്‍ ആരുടെ കൈയിലാണ് ഏറ്റവും വിലകൂടിയ വാഹനമെന്ന് കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളുടെ കൈവശമുള്ള ഏഴ് അത്യാഡംഭര കാറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി, ഔഡി R8V10 LMX

വിരാട് കോലി, ഔഡി R8V10 LMX

ഇന്ത്യന്‍ നായകന്‍ വിരാട് കോലി വലിയൊരു വാഹന പ്രിയനാണ്. ഒട്ടുമിക്ക പ്രമുഖ മോഡല്‍ വാഹനങ്ങളും കോലിയുടെ ഗ്യാരേജിലുണ്ട്. പ്രതിവര്‍ഷം 200കോടിയിലേറെ പ്രതിഫലം പറ്റുന്ന കോലിയുടെ കൈവശമുള്ള വാഹനങ്ങളില്‍ ഏറ്റവും വിലപിടിപ്പുള്ളത് എന്ന് പറയാവുന്നത് ഔഡി R8V10 LMX മോഡലാണ്. മൂന്ന് കോടി രൂപയാണ് വാഹനത്തിന്റെ വില.

എംഎസ് ധോണി, എസ്‌യുവി ഹമ്മര്‍ H2

എംഎസ് ധോണി, എസ്‌യുവി ഹമ്മര്‍ H2

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ കൈയില്‍ കാറിന്റെയും ബൈക്കിന്റെയും വലിയ കളക്ഷനുണ്ട്. പഴയ മോഡല്‍ വാഹനങ്ങളോട് പ്രത്യേക ഇഷ്ടം ധോണിക്കുണ്ട്. ഇക്കഴിഞ്ഞ വിവാഹ വാര്‍ഷിക ദിനത്തില്‍ പഴയ മോഡല്‍ കാറാണ് ധോണി സാക്ഷിക്ക് വിവാഹ സമ്മാനമായി നല്‍കിയത്. എസ് യുവി ഹമ്മര്‍ എച്ച്2 മോഡലാണ് ധോണിയുടെ കൈവശമുള്ള ഏറ്റവും വിലയുള്ള വാഹനങ്ങളിലൊന്ന്. ഒരുകോടിക്കടുത്താണ് വാഹനത്തിന്റെ വില. ഔഡി ക്യു7,മിറ്റ്‌സുബിഷി പജീറോ എസ്എഫ്എക്‌സ്,ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2 തുടങ്ങിയവരാണ് ധോണിയുടെ കൈവശമുള്ള മറ്റ് പ്രധാന വാഹനങ്ങള്‍.

ഹര്‍ദിക് പാണ്ഡ്യ,ലംബോര്‍ഗിനി ഹ്യൂരകന്‍

ഹര്‍ദിക് പാണ്ഡ്യ,ലംബോര്‍ഗിനി ഹ്യൂരകന്‍

ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൈയിലും നിരവധി ആഡംഭര വാഹനങ്ങളുണ്ട്. പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്നാണ് ഹര്‍ദികിന്റെയും ക്രുണാലിന്റെയും വരവ്. നിലവില്‍ ഇവരുടെ കൈയിലുള്ള വില കൂടിയ വാഹനം ലംബോര്‍ഗിനി ഹ്യൂരകന്‍ ഇവോയാണ്. ഓറഞ്ച് കളറിലുള്ള ഈ വാഹനത്തിന് ഏകദേശ 3.7 കോടി രൂപയോളം വിലയുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍,ബിഎംഡബ്ല്യു i8

സച്ചിന്‍ ടെണ്ടുല്‍ക്കര്‍,ബിഎംഡബ്ല്യു i8

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും വാഹനങ്ങളോട് വളരെ കമ്പമുള്ളയാളാണ്. നിരവധി കാറുകള്‍ സ്വന്തമായുള്ള സച്ചിന്റെ കൈവശമുള്ള ഏറ്റവും വലിയ ആഡംഭര കാര്‍ ബിഎംഡബ്ല്യുവിന്റെ i8 മോഡലാണ്.സച്ചിന്‍ ഈ വാഹനം സ്വന്തമാക്കിയപ്പോഴുള്ള ചിത്രം ബിഎംഡബ്ല്യു തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരുന്നു. 2.8 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. ഫെരാരി 360 മൊഡീന,ബിഎംഡബ്ല്യു m6 ഗ്രാന്‍ കൗപ്,നിഷാന്‍ gt-r തുടങ്ങിയവും സച്ചിന്റെ കൈവശമുള്ള ആഡംഭര കാറുകളാണ്.

യുവരാജ് സിങ്,ലോബോര്‍ഗിനി മ്യൂഴ്‌സിലാഗോ

യുവരാജ് സിങ്,ലോബോര്‍ഗിനി മ്യൂഴ്‌സിലാഗോ

ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങും വാഹനങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ്. ആഡംഭര ജീവിതം നയിക്കുന്ന യുവിയുടെ കൈവശവും വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. ലോബോര്‍ഗിനി മ്യൂഴ്‌സിലാഗോ മോഡലാണ് യുവരാജിന്റെ ഗ്യാരേജിലുള്ള വിലകൂടിയ കാര്‍. 2.5 കോടിയാണ് ഇതിന്റെ വില. 340 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഈ വാഹനത്തിനാവും.

Story first published: Thursday, July 15, 2021, 13:35 [IST]
Other articles published on Jul 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+