വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അറിഞ്ഞിരിക്കണം', 2016ലെ ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ സംഭവിച്ച അഞ്ച് പ്രധാന കാര്യങ്ങളിതാ

ലോകത്തില്‍ ഏറ്റവും ആരാധക പിന്തുണയുള്ള കായിക വിനോദങ്ങളെടുത്താല്‍ തീര്‍ച്ചയായും അതില്‍ മുന്നില്‍ത്തന്നെയാവും ക്രിക്കറ്റിന്റെ സ്ഥാനം. ഇംഗ്ലണ്ടില്‍ രൂപംകൊണ്ട ക്രിക്കറ്റ് എന്ന കായിക വിനോദം ഇന്ന് ലോകത്തില്‍ എല്ലായിടത്തും വലിയ പ്രചാരമുള്ള കായിക ഇനമായിത്തന്നെ മാറിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ഫോര്‍മാറ്റില്‍ തുടങ്ങിയ ക്രിക്കറ്റിലേക്ക് പിന്നീട് ഏകദിന ഫോര്‍മാറ്റും ഇപ്പോഴിതാ ടി20 ഫോര്‍മാറ്റും എത്തിയിരിക്കുകയാണ്.

T20 World Cup: കിരീടഫേവറിറ്റുകളാര്? ഏറ്റവും ആവേശകരവും ഇതുതന്നെയെന്ന് മുരളീധരന്‍T20 World Cup: കിരീടഫേവറിറ്റുകളാര്? ഏറ്റവും ആവേശകരവും ഇതുതന്നെയെന്ന് മുരളീധരന്‍

1

കാലത്തിനൊപ്പം സഞ്ചരിക്കുമ്പോള്‍ ക്രിക്കറ്റിനും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് തന്നെ വേണം വിലയിരുത്താന്‍. യുവ ആരാധകര്‍ക്ക് ഇടയില്‍ ടി20 ഫോര്‍മാറ്റിനാണ് സ്വീകാര്യത കൂടുതലെങ്കിലും ടെസ്റ്റ് ക്രിക്കറ്റിനെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പാക്കി മാറ്റി ആരാധകര്‍ കുറയാതെ തന്നെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഐസിസിക്ക് സാധിക്കുന്നുണ്ട്.

Also Read: IPL 2021: കലാശപ്പോരാട്ടം ഇന്ന്, സിഎസ്‌കെ x കെകെആര്‍, കാത്തിരിക്കുന്ന നാല് വമ്പന്‍ റെക്കോഡുകളിതാ

2

നിര്‍ണ്ണായകമായ പല മാറ്റങ്ങളും ഇക്കാലയളവില്‍ സാങ്കേതികമായി വന്നിട്ടുണ്ട്. ഡി ആര്‍ എസിന്റെ വരവിനെ ക്രിക്കറ്റിലെ ചരിത്ര തീരുമാനമായി വേണം പരിഗണിക്കാന്‍. ഫ്രാഞ്ചൈസി ലീഗുകളുടെ വരവോടെ ക്രിക്കറ്റ് കൂടുതല്‍ ജനപ്രിയമായി എന്ന് പറയാം. ബാറ്റിലും പന്തിലുമടക്കം താരങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളുടെ കാര്യത്തില്‍ പോലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

2021ലെ ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണുള്ളത്. 17നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ടി20 ലോകകപ്പിന്റെ ആവേശ കാഴ്ചകള്‍ ആരംഭിക്കാനിരിക്കെ 2016ലെ ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ സംഭവിച്ച പ്രധാന അഞ്ച് സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2021: 'എല്ലാവര്‍ക്കും ധോണിയാവാന്‍ കഴിയില്ല', റിഷഭ് പന്തിന് അല്‍പ്പം കൂടി സമയം നല്‍കൂ- നെഹ്‌റ

നോബോള്‍ തേര്‍ഡ് അംപയര്‍ വിധിക്കും

നോബോള്‍ തേര്‍ഡ് അംപയര്‍ വിധിക്കും

ക്രിക്കറ്റിന്റെ തുടക്ക കാലം മുതല്‍ ഏറ്റവും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്ന കാര്യമാണ് നോ ബോള്‍. ക്രീസില്‍ നിന്ന് അനുവദിനീയമായ ആളവില്‍ കൂടുതല്‍ കാല് പുറത്തുപോകുമ്പോള്‍ നോബോളായി വിധിക്കേണ്ടതാണ്. എന്നാല്‍ പലപ്പോഴും ഇത് ഗ്രൗണ്ട് അംപയര്‍മാരുടെ ശ്രദ്ധയില്‍ പെടാറില്ല. പ്രധാനമായും പേസര്‍മാര്‍ ആകുമ്പോഴും ഫീല്‍ഡ് അംപയര്‍മാര്‍ക്ക് പലപ്പോഴും കൃത്യമായി തീരുമാനമെടുക്കാന്‍ സാധിക്കാറില്ല. ഇത് മത്സരഫലത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്. പലപ്പോഴും വലിയ വിവാദങ്ങളിലേക്ക് വരെ നോബോള്‍ എത്താറുണ്ട്.

Also Read: IPL 2021: കലാശക്കളിക്ക് റെയ്‌നയും റസ്സലുമുണ്ടാവുമോ? പിച്ച്, ശരാശരി സ്‌കോര്‍ എല്ലാമറിയാം

4

എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ അവതരിപ്പിച്ച സംവിധാനം ഇതിനോടകം വലിയ വിജയമായിരിക്കുകയാണ്. നോബോള്‍ വിധിക്കാനുള്ള അവകാശം ഫീല്‍ഡ് അംപയര്‍മാരില്‍ നിന്ന് തേര്‍ഡ് അംപയര്‍ക്ക് നല്‍കി. ഓരോ ബോളിലെയും ബൗളറുടെ കാല് ശ്രദ്ധിച്ച് നോബോള്‍ ആണെങ്കില്‍ അലാറം സൗണ്ട് കേള്‍പ്പിച്ച് നോബോളാണെന്ന് വിധിക്കുന്നത് തേര്‍ഡ് അംപയര്‍മാരാണ്. ഇതിലൂടെ ഒരു പരിധിവരെ നോബോള്‍ വിവാധങ്ങളെ കുറക്കാന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍ എല്ലാ ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഈ സംവിധാനമുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഈ സംവിധാനം ഉപയോഗിക്കും. ക്രിക്കറ്റ് കൂടുതല്‍ കൃത്യതയോടെ നടത്താനും വിവാദങ്ങള്‍ കുറക്കാനും ഈ സംവിധാനം പ്രയോജനമായിട്ടുണ്ട്.

Also Read: T20 World Cup 2021: കോലി ഓപ്പണറാവേണ്ട, മൂന്നാം നമ്പര്‍ മതി, ആരെങ്കിലും അവനോട് പറയണം- സെവാഗ്

വാലറ്റക്കാരുടെ ബാറ്റിങ്ങിന് പ്രാധാന്യം കൂടി

വാലറ്റക്കാരുടെ ബാറ്റിങ്ങിന് പ്രാധാന്യം കൂടി

ഒരു ഏഴ് വര്‍ഷം മുമ്പ് വരെയുള്ള ക്രിക്കറ്റ് ചരിത്രം പരിശോധിക്കുമ്പോള്‍ ക്രിക്കറ്റിന് ഒരു പൊതു സ്വഭാവമുണ്ടായിരുന്നു. ടീമില്‍ ഇത്ര എണ്ണം ബാറ്റ്‌സ്മാന്‍ ഇത്രം എണ്ണം ബൗളര്‍മാര്‍ എന്ന നിലയിലായിരുന്നു പ്ലേയിങ് 11 ഉണ്ടായിരുന്നത്. വാലറ്റത്തിന്റെ ബാറ്റിങ് കരുത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്നത്തെ കാലമായപ്പോഴേക്കും ടീമിന്റെ വാലറ്റത്തിന് നിര്‍ണ്ണായക പ്രാധാന്യമാണുള്ളത്. ബൗളര്‍മാരെ ടീമിലേക്ക് പരിഗണിക്കുമ്പോള്‍ അവരുടെ ബാറ്റിങ് മികവ് കൂടി പരിഗണിക്കും.

Also Read: IPL 2021: ആര് ഉയര്‍ത്തും കപ്പ്? സിഎസ്‌കെ x കെകെആര്‍, കിരീടത്തോടെ ധോണിക്ക് പടിയിറങ്ങാനാവുമോ?

 6

2021ലെ ടി20 ലോകകപ്പ് ടീമുകളെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.ബൗളര്‍മാരായി ടീമില്‍ ഇടംപിടിച്ച താരങ്ങളെല്ലാം തന്നെ ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യുന്നവരുമാണ്. ഓള്‍റൗണ്ടര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം ഇന്നത്തെ ക്രിക്കറ്റില്‍ ലഭിക്കുന്നുണ്ട്. കൂടാതെ ബാറ്റ്‌സ്മാന്‍മാരെ പരിഗണിക്കുമ്പോള്‍ പോലും അവരുടെ ബൗളിങ് മികവും പരിഗണിക്കുന്ന രീതിയിലേക്ക് ക്രിക്കറ്റില്‍ മാറ്റം സംഭവിച്ച് കഴിഞ്ഞു. ടി20 ഫോര്‍മാറ്റിലാണ് കൂടുതലും വാലറ്റക്കാരുടെ പ്രകടനം നിര്‍ണ്ണായകമാവുക. പല മത്സരങ്ങളിലും ടീമിനെ വിജയത്തിലേക്കെത്തിക്കുന്നത് ബൗളര്‍മാരുടെ ബാറ്റിങ് പ്രകടനമാണ്.

Also Read: IPL 2022: കോലിയുഗം കഴിഞ്ഞു, ആര്‍സിബിയുടെ അടുത്ത ക്യാപ്റ്റന്‍? ഇവരിലൊരാള്‍ വന്നേക്കും

ഗാലറികളിലെ ആളുകളുടെ എണ്ണത്തില്‍ കുറവ്

ഗാലറികളിലെ ആളുകളുടെ എണ്ണത്തില്‍ കുറവ്

ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കുന്നതില്‍ കാണികളുടെ പങ്ക് എടുത്തുപറയേണ്ടതാണ്. നിറഞ്ഞ ഗാലറികള്‍ക്കുള്ളില്‍ കൈയടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും നടുവില്‍ കളിക്കുകയെന്നത് താരങ്ങളെ സംബന്ധിച്ചും ആവേശം നല്‍കുന്ന കാര്യമാണ്. എന്നാല്‍ സമീപകാലത്തായി ഗാലറിയിലെ ആളുകളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്. നേരത്തെ മത്സരങ്ങള്‍ നടക്കുമ്പോള്‍ നിറഞ്ഞ ഗാലറികള്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്രത്തോളം ആരാധക പിന്തുണ മൈതാനത്ത് ലഭിക്കുന്നില്ല. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് കൂടുതലും ആരാധകര്‍ പിന്തുണ നല്‍കുന്നത്.

Also Read: IPL 2021: കിരീടമില്ലാതെ കൂടുതല്‍ മത്സരം കളിച്ച നായകനാര്? ടോപ് ഫൈവ് ഇതാ, എല്ലാം ഇതിഹാസങ്ങള്‍

8

കോവിഡിന്റെ വരവും ആരാധകരുടെ എണ്ണത്തില്‍ കുറവുണ്ടാക്കില്ല. ഗാലറികള്‍ നിറഞ്ഞ് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് കുറവാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലൂടെ മൊബൈലിലൂടെ എവിടെയിരുന്നും മത്സരം കാണാനുള്ള സാഹചര്യം ഇപ്പോള്‍ സജീവമായതിനാല്‍ ഗാലറിയിലേക്കുള്ള ആരാധകരുടെ ഒഴുക്ക് കുറഞ്ഞു. അത്രയും പ്രധാന മത്സരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ നിറഞ്ഞ ഗാലറികള്‍ കാണാനാവുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുകഴിഞ്ഞിട്ടുണ്ട്.

Also Read: T20 World Cup: ഇന്ത്യയുടെ ഒരാള്‍ പോലുമില്ല! ശ്രദ്ധിക്കേണ്ട ആറു പേരെക്കുറിച്ച് ആര്‍ച്ചര്‍

ഐസിസി കിരീടം നേടി ന്യൂസീലന്‍ഡ്

ഐസിസി കിരീടം നേടി ന്യൂസീലന്‍ഡ്

പല പ്രമുഖ ക്രിക്കറ്റ് താരങ്ങളും കളിച്ചിട്ടുള്ള ടീമാണെങ്കിലും ഇക്കാലയളവില്‍ ഒരു തവണ പോലും ഐസിസി കിരീടം നേടാന്‍ ടീമിന് ഭാഗ്യം ലഭിച്ചിരുന്നില്ല. എന്നാല്‍ ഒടുവില്‍ ന്യൂസീലന്‍ഡ് ടീം ആ കാത്തിപ്പിന് വിരാമമിട്ടിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടമാണ് കിവീസ് നേടിയത്. ഇംഗ്ലണ്ടില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡിന്റെ കിരീട നേട്ടം. കിവീസിന് ആദ്യ ഐസിസി കിരീടം നേടിക്കൊടുക്കുന്ന നായകനാവാന്‍ കെയ്ന്‍ വില്യംസണ് സാധിച്ചു. കഴിഞ്ഞ രണ്ട് ഏകദിന ലോകകപ്പിലും ഫൈനല്‍ കളിക്കാന്‍ ന്യൂസീലന്‍ഡിനായിരുന്നു. എന്നാല്‍ രണ്ട് തവണയും ഫൈനലില്‍ തോറ്റു.

Also Read: IPL 2021: ടൂര്‍ണമെന്റിലെ ഇന്ത്യയുടെ വേഗ രാജാക്കന്‍മാര്‍ ആരൊക്കെ? 2012 മുതലുള്ള കണക്കുകളിതാ

ഇംഗ്ലണ്ടി ഏകദിന ലോകകപ്പ് കിരീടം നേടി

ഇംഗ്ലണ്ടി ഏകദിന ലോകകപ്പ് കിരീടം നേടി

ക്രിക്കറ്റിന്റെ പിതാക്കന്മാരാണ് ഇംഗ്ലണ്ടെങ്കിലും ഇതുവരെയായും ഏകദിന ലോകകപ്പ് കിരീടം നേടാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നില്ല. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് 2019ലെ ഏകദിന ലോകകപ്പ് കിരീടം ഇംഗ്ലണ്ട് ഉയര്‍ത്തി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ടിന്റെ കിരീട നേട്ടം. ഓയിന്‍ മോര്‍ഗനാണ് ഇംഗ്ലണ്ടിനെ ചരിത്ര ലോകകപ്പ് നേട്ടത്തിലേക്കെത്തിച്ച നായകന്‍. ഇത്തവണത്തെ ടി20 ലോകകപ്പിലും ഇംഗ്ലണ്ട് ഫേവറേറ്റുകളാണ്.

Story first published: Friday, October 15, 2021, 17:05 [IST]
Other articles published on Oct 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X