ഇവര്‍ ക്രിക്കറ്റിലെ 'ക്യൂട്ട് ദമ്പതികള്‍', ഷക്കീബ് അല്‍ ഹസന്‍-ഉമ്മി അഹ്മദ് ശിശിര്‍ പ്രണയത്തെക്കുറിച്ചറിയാം
ബംഗ്ലാദേശ് ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ് ഷക്കീബ് അല്‍ ഹസന്‍. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഷക്കീബ് അല്‍ ഹസന്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സര ഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് ഷക്കീബ്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വളരെ താരമൂല്യമുള്ള താരങ്ങളിലൊരാളാണ് അദ്ദേഹമെങ്കിലും വിവാദങ്ങളുടെ തോഴന്‍ കൂടിയാണ്. കളത്തിലെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് പല തവണ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.
മറ്റ് ബംഗ്ലാദേശ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഷക്കീബ് തന്റെ കുടുംബ ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്ന താരങ്ങളിലൊരാളാണ്. ഭാര്യയുമായുള്ള യാത്രകളുടെ ചിത്രങ്ങളും ജീവിതത്തിലെ മനോഹര നിമിഷങ്ങളുമെല്ലാം ആരാധകരുമായി അദ്ദേഹം പങ്കുവെക്കാറുണ്ട്. ഭാര്യയുടെ കഴിഞ്ഞ ജന്മദിനത്തില്‍ ബിഎംഡബ്ല്യു കാറാണ് ഷക്കീബ് സമ്മാനമായി നല്‍കിയത്. ആരാധകര്‍ക്ക് അധികം കേട്ടറിവില്ലാത്ത ഷക്കീബിന്റ കുടുംബ ജീവിതത്തെക്കുറിച്ച് കൂടുതലറിയാം.

ഷക്കീബിന്റെ മനസ് കീഴടക്കിയ ഉമ്മി അഹ്മദ് ശിശിര്‍
ഷക്കീബ് അല്‍ ഹസന്റെ മനസ് കീഴടക്കിയ സുന്ദരിയാണ് ഉമ്മി അഹ്മാദ് ശിശിര്‍. ക്രിക്കറ്റ് താരമായതിനാല്‍ത്തന്നെ ഷക്കീബിന് നിരവധി പ്രണയാഭ്യര്‍ത്ഥനകള്‍ വന്നിരുന്നെങ്കിലും ഷക്കീബ് കീഴടങ്ങിയത് ഉമ്മിക്ക് മുന്നിലാണ്. ബംഗ്ലാദേശിലെ അറിയപ്പെടുന്ന മോഡലാണ് ഉമ്മി. കൂടാതെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ കൂടിയാണ് ഷക്കീബിന്റെ ഭാര്യയായ ഉമ്മി. തന്റെ മോഡല്‍ ചിത്രങ്ങളടക്കം ഇന്‍സ്റ്റഗ്രാമിലൂടെ ഉമ്മി പങ്കുവെക്കാറുണ്ട്. 2012 ഡിസംബര്‍ 12നായിരുന്നു ഇവരുടെ വിവാഹം. നിലവില്‍ മൂന്ന് മക്കളും ഈ ദമ്പതികള്‍ക്കുണ്ട്.

പ്രണയം തുടങ്ങിയതെങ്ങനെ?
2010ല്‍ ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഷക്കീബ് പോയപ്പോള്‍ അവിടെവെച്ചാണ് ഉമ്മിയെ ആദ്യമായി കാണുന്നത്. ഇവിടെ വെച്ചുണ്ടായ കണ്ടുമുട്ടല്‍ പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. കൗണ്ടി കളിക്കാന്‍ പോയ ഷക്കീബ് താമസിച്ചിരുന്ന അതേ ഹോട്ടലിലായിരുന്നു ഉമ്മി താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് പരിചയപ്പെടുന്നതും സൗഹൃദത്തിലാവുന്നതും. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്.അലെയ്‌ന ഹസന്‍ ഔബ്രേ,ഇറും ഹസന്‍,എയ്‌സാ അല്‍ ഹസന്‍ എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകള്‍.

ഉമ്മിയും കുടുംബവും അമേരിക്കയില്‍
ബംഗ്ലാദേശിലാണ് ഉമ്മി ജനിച്ചതെങ്കിലും പിന്നീട് കുടുംബം അമേരിക്കയിലേക്ക് താമസം മാറ്റുകയായിരുന്നു. നിലവില്‍ അമേരിക്കയിലാണ് ഇവരുടെ കുടുംബമുള്ളത്. ഇവരുടെ ബന്ധുക്കള്‍ ഇപ്പോഴും ബംഗ്ലാദേശിലുണ്ട്. കഴിഞ്ഞിടെ രണ്ട് വര്‍ഷത്തോളം ഷക്കീബിന് ക്രിക്കറ്റില്‍ നിന്ന് വിലക്ക് ലഭിച്ചിരുന്നു. ഈ സമയത്ത് ഭാര്യയോടും മക്കളോടുമൊപ്പം അമേരിക്കയിലായിരുന്നു ഷക്കീബുണ്ടായിരുന്നത്. കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഷക്കീബ് തന്നെ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഉമ്മി അഹ്മദ് ശിശിരിന്റെ വ്യക്തിഗത വിവരങ്ങള്‍
1989ല്‍ ബംഗ്ലാദേശിലെ നാരായന്‍ഗംഗിലായിരുന്നു ഉമ്മി അഹ്മദ് ശിശിരിന്റെ ജനനം. ഉമ്മിക്ക് 10 വയസുള്ളപ്പോഴാണ് കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ഉമ്മി ഇതിന്റെ ഇടയിലും മോഡലിങ്ങിനായി സമയം കണ്ടെത്തിയിരുന്നു. 5.4 അടി ഉയരമുള്ള ഉമ്മിയുടെ ഭാരം 50 കിലോഗ്രാമാണ്. അഞ്ച് സഹോദരന്മാരും ഒരു സഹോദരിയുമാണ് ഉമ്മിക്കുള്ളത്. പിതാവ് അഗ്രാനി ബാങ്കിലെ ജോലിക്കാരനായിരുന്നു. ഇതിനിടെ ചില പരസ്യ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു. കുമാരിക സോപ്പ്,ഹുവായ് ജിആര്‍ഫൈവ്,വീറ്റ് എന്നിവയെല്ലാം ഉമ്മി അഭിനയിച്ച പരസ്യ ചിത്രങ്ങളില്‍ ചിലതാണ്. ഷക്കീബ് അല്‍ ഹസനൊപ്പം ബംഗ്ലാലിങ്കിന്റെ പരസ്യത്തിലും ഉമ്മി അഭിനയിച്ചു. അമേരിക്കയിലും ബംഗ്ലാദേശിലും പൗരത്വം ഉമ്മിക്കുണ്ട്. അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ഏറെ നാള്‍ ഉമ്മി ജോലി നോക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications