'മൈതാനത്തിലെ കൂട്ടുകെട്ട് ജീവിതത്തിലേക്കും' സ്വവര്‍ഗ വിവാഹം കഴിച്ച ക്രിക്കറ്റ് താരങ്ങളെ അറിയാം
പ്രണയത്തിന് അതിരുകളില്ല. എതിര്‍ വിഭാഗത്തോട് മാത്രമല്ല സ്വവര്‍ഗത്തോട് പ്രണയം സൂക്ഷിക്കുന്നവരും സമൂഹത്തിലേറെയാണ്. എന്നാല്‍ പലപ്പോഴും ഇത് തുറന്നുപറഞ്ഞ് മുന്നോട്ടുവരുന്നവര്‍ വളരെ ചുരുക്കമാണ്. പ്രണയങ്ങളും ഇഷ്ടങ്ങളും സമൂഹത്തെ പേടിച്ച് ഉള്ളിലൊതുക്കി ജീവിക്കുന്ന വിഭാഗവും ഏറെയാണ്. എന്നാല്‍ തങ്ങളുടെ സ്വവര്‍ഗാനുരാഗം തുറന്ന് പറയുകയും സമൂഹത്തിന്റെ മുന്നിലേക്ക് തല ഉയര്‍ത്തിയെത്തുകയും ചെയ്തിട്ടുള്ള ചിലരുമുണ്ട്.
ഇന്ത്യയിലെ രാഷ്ട്രീയ സാംസ്‌കാരിക സാഹചര്യത്തില്‍ സ്വവര്‍ഗ വിവാഹത്തിന് വലിയ പിന്തുണ ലഭിക്കുന്നില്ലെങ്കിലും പല വിദേശ രാജ്യങ്ങളും സ്വവര്‍ഗാനുരാഗത്തെ അംഗീകരിക്കുന്നുണ്ട്.കായിക രംഗത്ത് നിന്നും ഇത്തരം ചില തുറന്ന് പറച്ചിലുകളും വിവാഹങ്ങളും സംഭവിച്ചിട്ടുണ്ട്. കായിക താരങ്ങള്‍ പൊതുവേ സമൂഹത്തില്‍ അറിയപ്പെടുന്നവരായതിനാല്‍ ഇത്തരമൊരു തുറന്ന് പറച്ചില്‍ നടത്തി മുന്നോട്ടുവരുക പ്രയാസമാണ്. എന്നാല്‍ എല്ലാ വെല്ലുവിളികളെയും മറികടന്ന് മുന്നോട്ടുവന്ന ചില ക്രിക്കറ്റ് താരങ്ങളുണ്ട്. ക്രിക്കറ്റ് കളത്തിലെ കൂട്ടുകെട്ടിനെ ജീവിതത്തിലേക്കെത്തിക്കുകയും സ്വവര്‍ഗത്തെ വിവാഹം ചെയ്യുകയും ചെയ്ത ചില വനിതാ താരങ്ങളുണ്ട്. ഇത്തരത്തില്‍ സ്വവര്‍ഗ വിവാഹം കഴിച്ച വനിതാ ക്രിക്കറ്റ് താരങ്ങളെ അറിയാം.

അലക്‌സ് ബ്ലാക്‌വെല്‍
ഓസ്‌ട്രേലിയയുടെ വനിതാ ക്രിക്കറ്റ് താരമായ അലക്‌സ് ബ്ലാക് വെല്ലാണ് ആദ്യമായി തന്റെ സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തുകയും വിവാഹം ചെയ്യുകയും ചെയ്ത താരം. ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗ വിവാഹം നിയമം അംഗീകരിക്കാതിരുന്ന കാലത്താണ് ബ്ലാക് വെല്‍ ഇത്തരമൊരു തുറന്നുപറച്ചിലുമായി മുന്നോട്ടുവന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. ബ്ലാക്ക്‌വെല്ലിന്റെ പെണ്‍സുഹൃത്ത് ഇംഗ്ലണ്ടുകാരിയായ ലിസ്‌നി അസ്‌ക്യൂവായിരുന്നു. ഇംഗ്ലണ്ടില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി ലഭിച്ചതോടെ 2015ല്‍ ഇവര്‍ വിവാഹിതരായി. ഈ വിവാഹത്തിന് ശേഷമാണ് ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമാനുവതി ലഭിച്ചത്. അന്നത്തെ സമയത്ത് ബ്ലാക് വെല്ലിനെപ്പോലെ അറിയപ്പെടുന്ന താരം ഇത്തരമൊരു തുറന്ന് പറച്ചില്‍ നടത്തിയതും വിവാഹം ചെയ്തതും വിപ്ലവകരമായ സംഭവമായിരുന്നു.

ആമി സാറ്റര്‍വെയ്റ്റ്-ലിയാ തഹുഹു
ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരങ്ങളായ ആമി സാറ്റര്‍വെയ്റ്റും ലിയാ തഹുഹുവും സ്വവര്‍ഗ വിവാഹം ചെയ്തവരാണ്. ഏറെ നാളുകള്‍ നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ഇവരുടെ വിവാഹം. ന്യൂസീലന്‍ഡിന്റെ ക്യാപ്റ്റനായിരുന്ന സാറ്റര്‍വെയ്റ്റ് ഇത്തരമൊരു തുറന്ന് പറച്ചില്‍ നടത്തിയപ്പോള്‍ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ദമ്പതികള്‍ക്ക് ഇപ്പോള്‍ ഒരു കുഞ്ഞുണ്ട്. അതിനാല്‍ ക്രിക്കറ്റില്‍ നിന്ന് കുറച്ചുനാളുകളായി ഇവരുവരും വിട്ടുനില്‍ക്കുകയാണ്.

ഡാനി വാന്‍ നിക്കെര്‍ക്ക്-മരിസാനി കാപ്പ്
ദക്ഷിണാഫ്രിക്കന്‍ വനിതാ ക്രിക്കറ്റ് ടീം താരങ്ങളാണ് ഡാനി വാന്‍ നിക്കര്‍ക്കും മരിസാനി കാപ്പും. നിക്കെര്‍ക്ക് വനിതാ ടീമിന്റെ ക്യാപ്റ്റനാണെങ്കില്‍ നിക്കര്‍ക്ക് ഓള്‍റൗണ്ടറാണ്. കളത്തില്‍ രണ്ട് പേരും ഒരുമിച്ച് കളിക്കുമ്പോള്‍ ഈ ബന്ധം ഒരു തരത്തിലും രണ്ട് പേരെയും ബാധിക്കാറില്ല. രണ്ട് പേരും വിവാഹം ചെയ്ത് ഏറെ നാളുകളായി ഒന്നിച്ച് കഴിയുകയാണ്. ടീമിലിടം ലഭിച്ചപ്പോഴെല്ലാം കാപ്പ് ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്താറുണ്ട്.

മേഗന്‍ സ്‌കട്ട്-ജെസ് ഹോളിയോക്കി
ഓസീസ് വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ പേസറാണ് മേഗന്‍ സ്‌കട്ട്. മികച്ച ബൗളിങ് റെക്കോഡുള്ള താരം സ്വവര്‍ഗത്തില്‍ നിന്നാണ് വിവാഹം കഴിച്ചത്. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ജെസ് ഹോളിയോക്കിയെ മേഗന്‍ വിവാഹം ചെയ്തത്. ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗവിവാഹത്തിന്റെ നിയമ തടസങ്ങള്‍ നീക്കിയതോടെ 2017ലാണ് ഇവര്‍ വിവാഹം കഴിച്ചത്.

ജെസ് ജൊനാസെന്‍-സാറാ വേന്‍
ഓസീസ് വനിതാ ക്രിക്കറ്റ് താരം ജെസ് ജൊനാസെന്‍ സ്വവര്‍ഗ വിവാഹമാണ് ചെയ്തത്. സാറാ വേനെയാണ് താരം വിവാഹം ചെയ്തത്. ഏറെ നാളുകളായി പ്രണയത്തിലായിരുന്ന ഇരുവരും നേരത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിവാഹം നീണ്ടുപോയി. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇരുവരും വിവാഹം കഴിച്ചത്. ഒരു കുഞ്ഞിനെ ഇവര്‍ ദത്തെടുത്ത് വളര്‍ത്തുണ്ട്.

ഡെലീസ കിമ്മിന്‍സ്-ലോറ ഹാരിസ്
ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ ഡെലീസ കിമ്മിന്‍സും ലോറാ ഹാരിസും കഴിഞ്ഞിടെയാണ് വിവാഹം കഴിച്ചത്.നേരത്തെ തന്നെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് വിവാഹം നീണ്ടുപോവുകയായിരുന്നു. 2018-2019ലെ വനിതാ ബിഗ്ബാഷിന് ശേഷമാണ് ലോറ ഡെലീസയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ഡെലീസയും സമ്മതം മൂളിയതോടെയാണ് ഏപ്രിലില്‍ ഇവരുടെ വിവാഹം നടന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications