വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവരുടെ പകരക്കാര്‍ എവിടെ? ക്രിക്കറ്റ് ലോകം ഇപ്പോഴും കാത്തിരിക്കുന്നു! ഇനി വന്നേക്കില്ല

മൂന്നു ഇതിഹാസ താരങ്ങളെ അറിയാം

ലോക ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ ഒരുപാട് ഇതിഹാസതാരങ്ങളെ നമുക്ക് കാണാന്‍ സാധിക്കും. ചിലര്‍ ബാറ്റിലൂടെയാണ് ലോകം കീഴടക്കിയതെങ്കില്‍ മറ്റു ചിലര്‍ ബൗളിങിലൂടെ ലോകത്തെ കൈക്കുമ്പിളിലാക്കുകയായിരുന്നു. ഓരോ തലമുറയിലും അസാധാരണ കഴിവ് പുലര്‍ത്തിയിരുന്ന പല താരങ്ങളും ഇപ്പോള്‍ നമുക്ക് മുന്നിലുണ്ട്. അവര്‍ ക്രിക്കറ്റ് മതിയാക്കിയാല്‍ പിന്നീട് പകരക്കാരനു വേണ്ടിയുള്ള കാത്തിരിപ്പാണ്. ചിലര്‍ക്കൊക്കെ പകരക്കാര്‍ വരികയും ചെയ്യും. ഇവരില്‍ ചിലര്‍ തങ്ങളുടെ മുന്‍ഗാമികളെപ്പോലും കടത്തിവെട്ടാന്‍ ശേഷിയുള്ളവരുമായിരിക്കും.

T20 World Cup: സഞ്ജു ഫാന്‍സാണോ? പ്രതിഷേധിക്കാന്‍ അവസരം, തിരുവനന്തപുരം ഇളകിമറിയും!T20 World Cup: സഞ്ജു ഫാന്‍സാണോ? പ്രതിഷേധിക്കാന്‍ അവസരം, തിരുവനന്തപുരം ഇളകിമറിയും!

എന്നാല്‍ പകരക്കാര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ് എല്ലായ്‌പ്പോഴും അവസാനിക്കണമെന്നില്ല. ചിലരുടെ പകരക്കാരനെ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ലഭിച്ചെന്നു വരില്ല. അത്തരത്തിലുള്ള മൂന്നു അസാധാരണ പ്രതിഭകളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. വിരമിച്ചിട്ട് കുറച്ചു വര്‍ഷങ്ങളായിട്ടും ഇവര്‍ക്കൊരു പകരക്കാരന്‍ ലോക ക്രിക്കറ്റില്‍ ഉണ്ടായിട്ടില്ല. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും ഷോട്ടുകള്‍ കളിക്കാനുള്ള അസാധാരണ മികവുള്ള ഒരേയാരു താരം മാത്രമേയുണ്ടായിട്ടുള്ളൂ. അതു സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ്. മിസ്റ്റര്‍ 360യെന്നു ലോകം വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ പകരക്കാരനു വേണ്ടി ലോകം ഇപ്പോഴും കാത്തിരിക്കുകയാണ്.
ബാറ്റുമായി ക്രീസിലെത്തിയാല്‍ പിന്നെ എബിഡിക്കു പിറകിലും കണ്ണുണ്ടെന്നാണ് പലരും പറയാറുള്ളത്. കാരണം ഗ്രൗണ്ടില്‍ എവിടെയൊക്കെയാണ് ഗ്യാപ്പുകളുണ്ടെന്നു വളരെ പെട്ടെന്നു കണ്ടെത്തി ഷോട്ടുകള്‍ പായിക്കാന്‍ അദ്ദേഹത്തിനു പ്രത്യേക കഴിവുണ്ടായിരുന്നു.

2

മറ്റു ബാറ്റര്‍മാര്‍ക്കൊന്നും സ്വപ്‌നം പോലും കാണാന്‍ സാധിക്കാത്ത ചില ഷോട്ടുകളായിരിക്കും എബിഡിയുടെ ബാറ്റില്‍ നിന്നു വരിക. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെതിരേ എവിടെ ബൗള്‍ ചെയ്യണമെന്നു ബൗളര്‍മാര്‍ക്കു ഒരു ധാരണയും ഇല്ലായിരുന്നു. നിലവില്‍ സൗത്താഫ്രിക്കയുടെ തന്നെ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെ പലരും ബേബി എബിയെന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ട്. പക്ഷെ എബിഡിയെന്ന വന്‍മരത്തിനൊപ്പമെത്താന്‍ ബ്രെവിസിനു ഒരുപാട് ദൂരം പോവേണ്ടതുണ്ട്. താരത്തിനു അതിന്റെ പകുതിയെങ്കിലും എത്താനാവുമോയെന്നു കാലം തെളിയിക്കും.

T20 World Cup: ഷഹീന്‍, നസീം! ഇന്ത്യയുടെ ഉറക്കം പോയി, വെടിക്കെട്ട് താരമില്ല- പാക് ടീം പ്രഖ്യാപിച്ചു

മജീഷ്യന്‍ ധോണി

മജീഷ്യന്‍ ധോണി

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പകരക്കാരന്‍ ഇനിയുണ്ടാവുമോയെന്ന കാര്യം സംശയമാണ്. കാരണം അത്രയും അസാധാരണ കഴിവുകുള്ള ക്രിക്കറ്ററാണ് അദ്ദേഹം. ക്യാപ്റ്റന്‍സി, വിക്കറ്റ് കീപ്പിങ്, ബാറ്റിങ്, ഫിനിഷിങ് തുടങ്ങി എല്ലാത്തിലും ഒരു ധോണി ടച്ച് നമുക്കു കാണാന്‍ സാധിക്കും. ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ ക്യാപ്റ്റനെന്ന ബഹുമതിയുമായാണ് ധോണി പടിയിറങ്ങിയത്. ഐസിസിയുടെ മൂന്നു ട്രോഫികളും സ്വന്തമാക്കിയ ലോകത്തിലെ ഒരേയൊരു നായകന്‍ ഇപ്പോഴും ധോണി മാത്രമാണ്. കൂടാതെ നാലു ഐപിഎല്‍ ട്രോഫികളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

4

വിക്കറ്റ് കീപ്പിങില്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിങുകളും ഹെലികോപ്റ്റര്‍ ഷോട്ടിലൂടെയുള്ള സിക്‌സറുമെല്ലാം ഒരു ക്രിക്കറ്റ് പ്രേമിക്കു എങ്ങനെ മറക്കാന്‍ സാധിക്കും. ടീം തോല്‍ക്കുമെന്നു ലോകം മുഴുവന്‍ വിശ്വസിച്ചാലും അതിനു തയ്യാറാവാത്തയാളാണ് അദ്ദേഹം. അതുകൊണ്ടു തന്നെയാണ് പരാജയത്തിന്റെ മുള്‍മുനയില്‍ നിന്നു പോലും ടീമിനെ അവിശ്വസനീയ വിജയത്തിലേക്കു നയിക്കാന്‍ ധോണിക്കായിട്ടുള്ളത്. ധോണിയെപ്പൊലെയൊരാള്‍ ഇനിയൊരിക്കലും ക്രിക്കറ്റിലുണ്ടാവാന്‍ സാധ്യതയില്ല.

ലസിത് മലിങ്ക

ലസിത് മലിങ്ക

ഈ ലിസ്റ്റിലെ അടുത്തയാള്‍ ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ലസിത് മലിങ്കയാണ്. വിചിത്രമായ ബൗളിങ് ആക്ഷനും വളരെ അപൂര്‍വ്വമായ ഹെയര്‍സ്‌റ്റൈലും കൊണ്ടാണ് തുടക്കകാലത്തു മലിങ്ക ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ആക്ഷനും സ്റ്റൈലും മാത്രമല്ല തന്റെ പക്കല്‍ തീയും കൂടിയുണ്ടെന്നു ഗ്രൗണ്ടില്‍ മലിങ്ക കാണിച്ചുതന്നു. ക്രീസിലുള്ള ബാറ്റര്‍ കണ്ണടച്ചു തുറക്കും മുമ്പ് മലിങ്കയുടെ തീയുണ്ട പതിച്ച് സ്റ്റംപുകള്‍ വായുവില്‍ മൂളിപ്പറക്കുന്നത് ഒരു കാലത്തു പതിവു കാഴ്ചയായിരുന്നു.
ബൗളിങ് ഏറ്റവും ദുഷ്‌കരമായിരുന്ന ഡെത്ത് ഓവറുകളിലാണ് മലിങ്ക സംഹാരതാണ്ഡവമാടി യിരുന്നത്.

ഐപിഎല്ലില്‍ 10 കോടിയിലധികം നേടി, പക്ഷെ ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല, അഞ്ച് പേര്‍

6

വിചിത്രമായ ബൗളിങ് ആക്ഷന്‍ കാരണം അദ്ദേഹം ഏതു തരത്തിലുള്ള പന്താണ് എറിയാന്‍ പോവുന്നതെന്നു ക്രീസിലുള്ള ബാറ്റര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല. മലിങ്കയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റും ഇതു തന്നെയായിരുന്നു. യോര്‍ക്കറുകളായിരുന്നു അദ്ദേഹത്തിന്റെ വജ്രായുധം. പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ ബൗള്‍ഡ്, അല്ലെങ്കില്‍ എല്‍ബിഡബ്ല്യു ഇവയിലൊന്ന് ഉറപ്പുമായിരുന്നു. അതുകൊണ്ടു തന്നെ കണ്ണുംപൂട്ടി ഷോട്ട് കളിക്കുകയല്ലാതെ പല ബാറ്റര്‍മാര്‍ക്കും മറ്റു വഴികളുമില്ലായിരുന്നു.

Story first published: Friday, September 16, 2022, 15:11 [IST]
Other articles published on Sep 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X