വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്നു ഗുജറാത്ത് ടൈറ്റന്‍സ്, ഇപ്പോള്‍ ശ്രീലങ്ക- ഈ സാമ്യങ്ങള്‍ അതിശയിപ്പിക്കും!

പാകിസ്താനെ തോല്‍പ്പിച്ചായിരുന്നു ലങ്കയുടെ ഏഷ്യാ കപ്പ് നേട്ടം

ഏഷ്യാ കപ്പില്‍ ശ്രീലങ്കന്‍ ടീമിന്റെ കിരീട വിജയത്തില്‍ ക്രിക്കറ്റ് പ്രേമികളുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. കാരണം മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നു പറഞ്ഞതു പോലെയായിരുന്ന ലങ്ക കപ്പുമായി നാട്ടിലേക്കു വിമാനം കയറിയത്. ഇന്ത്യയും പാകിസ്താനുമായിരുന്നു കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്നിലുണ്ടായിരുന്നത്. അതു കഴിഞ്ഞാല്‍ അഫ്ഗാനിസ്താനായിരുന്നു പലരും സാധ്യത കല്‍പ്പിച്ചിരുന്നത്. പക്ഷെ ലങ്ക ചാംപ്യന്‍മാരാവുമെന്നു ആരും സ്വപ്‌നം പോലും കണ്ടിരുന്നില്ല. പക്ഷെ അസാധ്യമെന്നു കരുതിയത് ലങ്ക നേടിക്കാണിക്കുകയായിരുന്നു.

T20 World Cup 2022: കഴിഞ്ഞ ടൂര്‍ണമെന്റ് കളിച്ചു, ഇത്തവണ ഇവര്‍ക്കു നോ ചാന്‍സ്!T20 World Cup 2022: കഴിഞ്ഞ ടൂര്‍ണമെന്റ് കളിച്ചു, ഇത്തവണ ഇവര്‍ക്കു നോ ചാന്‍സ്!

ഏഷ്യാ കപ്പില്‍ ലങ്കയുടെ കിരീടവിജയവും കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ കിരീടനേട്ടവും തമ്മില്‍ ചില അതിശയിപ്പിക്കുന്ന സാമ്യതകളുണ്ടെന്നു കാണാം. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ആരും സാധ്യത കല്‍പ്പിച്ചില്ല

ആരും സാധ്യത കല്‍പ്പിച്ചില്ല

ശ്രീലങ്കയെപ്പോലെ ഐപിഎല്ലില്‍ ആരും തന്നെ സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. കാരണം
ടൂര്‍ണമെന്റില്‍ അവരുടെ അരങ്ങേറ്റ സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. മാത്രമല്ല ക്യാപ്റ്റനെന്ന നിലയില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നവു ടീമിനെ നയിച്ചത്. എന്നാല്‍ കിരീട ഫേവറിറ്റുകളായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയവരെയെല്ലാം വീഴ്ത്തി ഹാര്‍ദിക്കും സംഘവും കപ്പുയര്‍ത്തുകയായിരുന്നു.

നയിച്ചത് സീം ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍

നയിച്ചത് സീം ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍

ശ്രീലങ്കയെയും ഗുജറാത്ത് ടൈറ്റന്‍സിനെയും ടൂര്‍ണമെന്റില്‍ നയിച്ചത് ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍മാരാണെന്നതാണ് രണ്ടാമത്തെ സാമ്യം. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഹാര്‍ദിക് പാണ്ഡ്യയെ മെഗാ ലേലത്തിനു മുമ്പ് തന്നെ ടൈറ്റന്‍സ് സ്വന്തമാക്കുകയും ക്യാപ്റ്റനായി നിയമിക്കുകയുമായിരുന്നു.
ഹാര്‍ദിക്കിനെപ്പോലെ ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയും സീം ബൗളിങ് ഓള്‍റൗണ്ടറും. ഐപിഎല്ലില്‍ ടീമിനു വേണ്ടി ചില നിര്‍ണായക ഇന്നിങ്‌സുകള്‍ ഹാര്‍ദിക് കളിച്ചിരുന്നു. ഏഷ്യാ കപ്പില്‍ ഷനകയും സമാനമായ പ്രകടനമാണ് നടത്തിയത്.

T20 World cup: ഇവര്‍ ഭാഗ്യവാന്‍മാര്‍- ഒന്നും ചെയ്തില്ല, എന്നിട്ടും ലോകകപ്പ് ടീമില്‍!

ടീമില്‍ ലോകോത്തര സ്പിന്നര്‍

ടീമില്‍ ലോകോത്തര സ്പിന്നര്‍

രണ്ടു ടീമുകളിലും ഒരു ലോകോത്തര സ്പിന്നറുടെ സാന്നിധ്യം കാണാന്‍ സാധിക്കും. ഗുജറാത്ത് ടൈറ്റന്‍സ് ടീമിലുണ്ടായിരുന്നത് അഫ്ഗാനിസ്താന്റെ സ്പിന്‍ സൂപ്പര്‍ സ്റ്റാര്‍ റാഷിദ് ഖാനായിരുന്നു. ടീമിന്റെ കിരീടവിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. എന്നാല്‍ ശ്രീലങ്കന്‍ ടീമിന്റെ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത് വനിന്ദു ഹസരംഗയായിരുന്നു. മികച്ച സ്പിന്നര്‍ മാത്രമല്ല കിടിലന്‍ ഓള്‍റൗണ്ടറും കൂടിയാണ് അദ്ദേഹം. റാഷിദും ഹസരംഗയും ലെഗ് സ്പിന്നര്‍മാര്‍ കൂടിയാണെന്നതും മറ്റൊരു സാമ്യതയാണ്.

IND vs SA: ധവാന്‍-ശുബ്മാന്‍ ഓപ്പണിങ്, സഞ്ജു നാലാമന്‍, ഇന്ത്യയുടെ സാധ്യതാ 11 ഇതാ

ഒരേ ടീമിനെ തോല്‍പ്പിച്ചു

ഒരേ ടീമിനെ തോല്‍പ്പിച്ചു

കിരീടധാരണത്തിനു മുമ്പ് ഒരേ ടീമിനെയാണ് തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളിലും ഗുജറാത്ത് ടൈറ്റന്‍സും ശ്രീലങ്കയും പരാജയപ്പെടുത്തിയത്. ഐപിഎല്ലില്‍ ക്വാളിഫയര്‍ വണ്ണില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തായിരുന്നു ടൈറ്റന്‍സ് ഫൈനലിലെത്തിയത്. കലാശക്കളിയിലും റോയല്‍സിനെ തന്നെയാണ് ടൈറ്റന്‍സിനു എതിരാളികളായി ലഭിച്ചത്. വീണ്ടും അവര്‍ക്കു മേല്‍ വിജയം കൊയ്ത് ടൈറ്റന്‍സ് കപ്പുയര്‍ത്തുകയും ചെയ്തു.

5

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ അവസാന കളിയില്‍ പാകിസ്താനായിരുന്നു ശ്രീലങ്കയുടെ എതിരാളികള്‍. ഇരുടീമുകളും നേരത്തേ ഫൈനലില്‍ എത്തിയതിനാല്‍ മല്‍സരഫലം അപ്രസക്തമായിരുന്നു. ഈ മല്‍സരത്തില്‍ ലങ്കയ്ക്കായിരുന്നു ജയം. ഒരു ദിവസത്തെ ബ്രേക്കിനു ശേഷം വീണ്ടും ഫൈനലിലും പാകിസ്താനു മേല്‍ ലങ്ക വിജയം ആവര്‍ത്തിക്കകുയായിരുന്നു.

Story first published: Tuesday, September 13, 2022, 17:04 [IST]
Other articles published on Sep 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X