വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ രോഹിത്തിന്റെ സിംഹാസനം തെറിക്കും! കണ്ണുവച്ച് ഗില്‍, അറിയാം

മിന്നുന്ന ഫോമിലണ് ഗില്‍ കളിച്ചുകൊണ്ടിരിക്കുന്നത്

gill

ഇന്ത്യന്‍ ബാറ്റിങിലെ പുതിയ താരോദയമായി മാറിയിരിക്കുയാണ് യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍. ഈ വര്‍ഷം അവിശ്വസനീയ ഫോമിലാണ് താരം ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഏകദിന കരിയറിലെ കന്നി ഡബിള്‍ സെഞ്ച്വറിയും ടി20യിലെ ആദ്യ സെഞ്ച്വറിയുമെല്ലാം അദ്ദേഹം അടുത്തിടെ കുറിച്ചിരുന്നു. ഇനി വരാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ടെസ്റ്റിലും തന്റെ മാജിക്കല്‍ ഫോം തുടരാമെന്ന പ്രതീക്ഷയിലാണ് ഗില്‍.

താരത്തിന്റെ ടി20 കരിയറിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. കഴിഞ്ഞ മാസം ശ്രീലങ്കയമായുള്ള ടി20 പരമ്പരയിലൂടെയായിരുന്നു ഗില്ലിന്റെ അരങ്ങേറ്റം. പക്ഷെ ഈ പരമ്പയരയില്‍ അദ്ദേഹം ബാറ്റിങില്‍ ക്ലിക്കായില്ല. അതിനു ശേഷം ന്യൂസിലാന്‍ഡുമായുള്ള ആദ്യ രണ്ടു ടി20കളിലും ഗില്‍ മോശം ഫോം തുടര്‍ന്നു. ഇതോടെ താരത്തിനു ടി20 വഴങ്ങില്ലെന്നും ടീമില്‍ നിന്നൊഴിവാക്കണമെന്നുമെല്ലാം ആവശ്യങ്ങളുയര്‍ന്നു.

Also Read:ക്യാപ്റ്റന്‍ ഹാര്‍ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്‍ന്നാല്‍ ഇന്ത്യക്കു പണി കിട്ടുംAlso Read:ക്യാപ്റ്റന്‍ ഹാര്‍ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്‍ന്നാല്‍ ഇന്ത്യക്കു പണി കിട്ടും

എന്നാല്‍ നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ തന്റെ ബാറ്റിങ് പാടവം ലോകത്തിനു ഗില്‍ കാണിച്ചുകൊടുത്തു. 63 ബോളില്‍ പുറത്താവാതെ 126 റണ്‍സാണ് താരം അടിച്ചെടുത്തത്. പല റെക്കോര്‍ഡുകളും ഈ ഇന്നിങ്‌സോടെ തകര്‍ക്കുകയും ചെയ്തു. നിലവില്‍ ടി20യില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പേരില്‍ ചില വമ്പന്‍ റെക്കോര്‍ഡുകളുണ്ട്. ഇവയില്‍ ചിലത് തകര്‍ക്കാന്‍ ഗില്ലിനു സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവ ഏതൊക്കെയെന്നു നോക്കാം.

കൂടുതല്‍ ടി20 മല്‍സരങ്ങള്‍

കൂടുതല്‍ ടി20 മല്‍സരങ്ങള്‍

അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മയ്ക്കാണ്. 16 വര്‍ഷം നീണ്ട കരിയറില്‍ 148 മല്‍സരങ്ങളില്‍ ഹിറ്റ്മാന്‍ കളിച്ചുകഴിഞ്ഞു. ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശുഭ്മന്‍ ഗില്ലിനെക്കൊണ്ട് സാധിക്കും.

മുമ്പത്തേക്കാള്‍ ടി20 മല്‍സരങ്ങള്‍ ഇപ്പോള്‍ കൂടുതലാണ്. ഫോമും ഫിറ്റ്‌നസും കാത്തുസൂക്ഷിക്കുകയാണെങ്കില്‍ ഹിറ്റ്മാന്റെ റെക്കോര്‍ഡ് ഗില്‍ തിരുത്തുമെന്ന കാര്യം ഉറപ്പാണ്. നിലവില്‍ പ്രായവും മികച്ച ഫിറ്റ്‌നസുമെല്ലാം താരത്തിനു അനുകൂല ഘടകങ്ങളാണ്.

Also Read:ക്യാപ്റ്റനായപ്പോള്‍ സ്ഥിരം ഓപ്പണിങ് ബൗളര്‍, ഹാര്‍ദിക് ഇതു നിര്‍ത്തണം! അറിയാം

കൂടുതല്‍ ടി20 ഫിഫ്റ്റികള്‍

കൂടുതല്‍ ടി20 ഫിഫ്റ്റികള്‍

കൂടുതല്‍ ടി20 ഫിഫ്റ്റികളുള്ള രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മയ്ക്കു അവകാശപ്പെട്ടതാണ്. ഇതുവരെ 33 ഫിഫ്റ്റികളാണ് അദ്ദേഹം കുറിച്ചത്. 38 ഫിഫ്റ്റികളോടെ രോഹിത് ശര്‍മയാണ് തലപ്പത്തു നില്‍ക്കുന്നത്. 33 ഫിഫ്റ്റികളെന്ന ഹിറ്റ്മാന്റെ റെക്കോര്‍ഡ് മനസ്സുവച്ചാല്‍ ശുഭ്മന്‍ ഗില്ലിനു തകര്‍ക്കാന്‍ സാധിക്കും.

23 വയസ്സിനുള്ളില്‍ തന്നെ ലോക ക്രിക്കറ്റിലെ ഉയര്‍ന്ന നിലവാരത്തിലുള്ള ബൗളിങ് നിരയ്‌ക്കെതിരേ താരം നന്നായി പെര്‍ഫോം ചെയ്തു കഴിഞ്ഞു. ടെസ്റ്റ്, ഏകദിനം എന്നിവയ്ക്കു പിന്നാലെ ടി20യിലും ഗില്‍ തന്റെ മികവ് പ്രകടിപ്പിച്ചിരിക്കുകയാണ്.

നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ അദ്ദേഹം ടി20യില്‍ ഓപ്പണിങ് സ്ഥാനത്തു തുടരാനാണ് സാധ്യത. അതുകൊണ്ടു തന്നെ രോഹിത്തിന്റെ റെക്കോര്‍ഡ് ഗില്ലിന് അസാധ്യമായ കാര്യവുമല്ല.

Also Read: ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു

കൂടുതല്‍ ടി20 സെഞ്ച്വറികള്‍

കൂടുതല്‍ ടി20 സെഞ്ച്വറികള്‍

ടി20യില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന രോഹിത് ശര്‍മയുടെ ലോക റെക്കോര്‍ഡിലും ശുഭ്മന്‍ ഗില്‍ കണ്ണുവയ്ക്കുന്നുണ്ട്. നാലു സെഞ്ച്വറികളാണ് ടി20യില്‍ ഹിറ്റ്മന്‍ ഇതിനകം വാരിക്കൂട്ടിയത്. ഗില്ലാവട്ടെ തന്റെ ആറാമത്തെ ടി20യില്‍ തന്നെ കന്നി സെഞ്ച്വറി കുറിച്ചിരിക്കുകയാണ്. 10 വര്‍ഷത്തിലേറെ കരിയര്‍ ഇനി താരത്തിനു മുന്നില്‍ നീണ്ടുകിടക്കുകയാണ്.

ടി20യില്‍ സെഞ്ച്വറിയടിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ സാങ്കേതികരമായി വളരെ മികവുറ്റ ബാറ്ററാണ്. ബൗളറുടെ ചെറിയൊരു പിഴവ് പോലും നന്നായി മുതലെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കും.

ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ ഗില്ലിനെ പുറത്താക്കുക വളരെ ദുഷ്‌കരമായ കാര്യമാണ്. ഏറ്റവും മികച്ച ബോളുകളെപ്പോലും കിടിലന്‍ ഷോട്ടുകളിലൂടെ ബൗണ്ടറി കടത്താന്‍ താരത്തിനാവും.

Story first published: Saturday, February 4, 2023, 14:35 [IST]
Other articles published on Feb 4, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X