വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭിനെ ഏകദിനത്തില്‍ ഓപ്പണറാക്കൂ, ഈ റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കും!

ചില മല്‍സരങ്ങളില്‍ താരം ഓപ്പണ്‍ ചെയ്തിട്ടുണ്ട്

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ യുവതാരം റിഷഭ് പന്തെന്നു നിസംശയം പറയാന്‍ സാധിക്കും. തന്റേതായ ദിവസം റിഷഭിനെ പിടിച്ചുകെട്ടാന്‍ ലോകത്തിലെ ഒരു ബൗളിങ് ആക്രമണത്തിനും സാധിക്കില്ല. വൈവിധ്യമാര്‍ന്ന, മറ്റു ബാറ്റര്‍മാര്‍ക്കു സാധിക്കാത്ത തരത്തിലുള്ള ചില കണ്ണഞ്ചിക്കുന്ന ഷോട്ടുകള്‍ റിഷഭിന്റെ ആവനാഴിയിലുണ്ട്. അതില്‍ തന്നെ ഒറ്റക്കൈ കൊണ്ടുള്ള താരത്തിന്റെ സിക്‌സര്‍ വളരെ പ്രശസ്തവുമാണ്.

IND vs ZIM: ഏറ്റവും അപകടകാരി 'പാക് താരം', സിംബാബ്‌വെ നിരയില്‍ ഇന്ത്യ ചിലരെ ഭയക്കണംIND vs ZIM: ഏറ്റവും അപകടകാരി 'പാക് താരം', സിംബാബ്‌വെ നിരയില്‍ ഇന്ത്യ ചിലരെ ഭയക്കണം

1

നിലവില്‍ ഇന്ത്യക്കു വേണ്ടി നാല്, അഞ്ച് പൊസിഷനുകളിലാണ് റിഷഭ് കൡുകൊണ്ടിരിക്കുന്നത്. ചുരുക്കം ചില മല്‍സരങ്ങളില്‍ ഓപ്പണറായും താരം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിനത്തില്‍ കുറച്ചു മുമ്പ് ഓപ്പണറായി ഇറങ്ങിയ റിഷഭ് 18 ബോളില്‍ 34 റണ്‍സുമായി മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. ഓപ്പണറുടെ റോളും തനിക്കു വഴങ്ങുമെന്ന സൂചന കൂടിയായിരുന്നു താരം നല്‍കിയത്. ഏകദിനത്തില്‍ സ്ഥിരമായി ഓപ്പണറുടെ റോള്‍ നല്‍കിയാല്‍ റിഷഭ് തകര്‍ക്കാനിടയുള്ള റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്നറിയാം.

വേഗമേറിയ ഡബിള്‍ സെഞ്ച്വറി

വേഗമേറിയ ഡബിള്‍ സെഞ്ച്വറി

ഏകദിനത്തില്‍ ഒരു സമയത്ത് ഡബിള്‍ സെഞ്ച്വറിയെന്നത് ഒരു കാലത്ത് അസാധ്യമായ സംഭവമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ടി20 ക്രിക്കറ്റിന്റെ വരവിനു ശേഷം ഡബിള്‍ സെഞ്ച്വറികള്‍ ഒരുപാട് താരങ്ങള്‍ നേടുന്നത് നമുക്ക് കാണാന്‍ സാധിച്ചു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മൂന്നു ഡബിള്‍ സെഞ്ച്വറികളുമായി ലോക റെക്കോര്‍ഡിന്റെ അവകാശി കൂടിയാണ്.

3

ഏകദിനത്തിലെ അതിവേഗ ഡബിള്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. വെറും 138 ബോളുകളിലായിരുന്നു യൂനിവേഴ്‌സല്‍ ബോസിന്റെ നേട്ടം. 2015ല്‍ സിംബാബ്‌വെയ്‌ക്കെതിരേയായിരുന്നു ഗെയ്ല്‍ റെക്കോര്‍ഡിട്ടത്. ഓപ്പണറായി ഇറക്കിയാല്‍ ഗെയ്‌ലിന്റെ ഈ റെക്കോര്‍ഡ് തിരുത്താന്‍ റിഷഭിനെക്കൊണ്ടു സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എബിഡിക്കും മുകളില്‍ പുജാര! കോലിക്കും ബാബറിനുമരികെ, എന്നിട്ടും ഏകദിന ടീമിലില്ല

കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍

കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍

ഏകദിനത്തില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഓപ്പണറാക്കിയാല്‍ റിഷഭ് പന്തിനു തന്റെ പേരിലാക്കാന്‍ കഴിയും. അവസരം ലഭിക്കുമ്പോഴെല്ലാം ബാറ്റിങില്‍ തന്റേതായ സംഭാവന നല്‍കാന്‍ മടിയില്ലാത്ത നിര്‍ഭയനായ ബാറ്ററാണ് അദ്ദേഹം. അതുകൊണ്ടു തന്നെ 40കളിലും 90കളിലും വച്ച് സിക്‌സറുകളടിക്കാന്‍ റിഷഭിനു ഭയവുമില്ല.

5

നിലവില്‍ 24 ഏകദിന ഇന്നിങ്‌സുകളില്‍ നിന്നും ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ റിഷഭ് നേടിയിട്ടുണ്ട്. അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള കഴിവ് പരിഗണിക്കുമ്പോള്‍ ഓപ്പണ്‍ ചെയ്യിക്കുകയാണെങ്കില്‍ ഒരുപാട് ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ താരത്തില്‍ നിന്നും പ്രതീക്ഷിക്കാം. നിലവില്‍ ഏകദിനത്തില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ തന്നെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 96 ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

കൂടുതല്‍ സിക്‌സറടിച്ച ഓപ്പണര്‍

കൂടുതല്‍ സിക്‌സറടിച്ച ഓപ്പണര്‍

ഏകദിനത്തില്‍ കൂടുതല്‍ സിക്‌സറുകളടിച്ച ഓപ്പണറായി മാറാനും റിഷഭ് പന്തിനു സാധിക്കും. നിലവില്‍ 26 സിക്‌സറുകള്‍ ഈ ഫോര്‍മാറ്റില്‍ താരം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഓപ്പണിങിലേക്കു വന്നാല്‍ റിഷഭിനു സിക്‌സറുകള്‍ ഇനിയുമേറെ പായിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല.

7

ഏകദിനത്തില്‍ കൂടുതല്‍ സിക്‌സറുകളെന്ന റെക്കോര്‍ഡ് നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനു സ്വന്തമാണ്. 328 സിക്‌സറുകളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. പ്രായം പരിഗണിക്കുമ്പോള്‍ റിഷഭിനു (24 വയസ്സ്) ഇനിയുമേറെക്കാലം മല്‍സരരംഗത്തു തുടരാന്‍ കഴിയും. അതുകൊണ്ടു തന്നെ ഏകദിനത്തില്‍ ഓപ്പണ്‍ ചെയ്യിച്ചാല്‍ ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയെന്നത് താരത്തിനു അസാധ്യമാവില്ല.

Asia Cup: ക്യാപ്റ്റനായി രോഹിത്തിന്റെ റെക്കോര്‍ഡ് എങ്ങനെ? പാകിസ്താനെ തീര്‍ത്തത് രണ്ടു തവണ

8

നേരത്തേ അണ്ടര്‍ 19 വിഭാഗത്തില്‍ കളിച്ചിരുന്നപ്പോള്‍ റിഷഭ് ഓപ്പണറായി കളിച്ചിരുന്നു. അതുകൊണ്ടു തന്നെ ശിഖര്‍ ധവാന്റെ വിരമിക്കലിനു ശേഷം മറ്റൊരു ഇടംകൈയന്‍ കൂടിയായ റിഷഭിനെ ഇന്ത്യ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യാനുള്ള സാധ്യത തള്ളാനാവില്ല.

Story first published: Tuesday, August 16, 2022, 21:17 [IST]
Other articles published on Aug 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X