For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ശക്തമായ 'ബി' ടീമേത്? ടോപ് ഫൈവ് റാങ്കിങ് അറിയാം

അന്താരാഷ്ട്ര ക്രിക്കറ്റിലെ കരുത്തന്‍മാരുടെ നിര പരിശോധിച്ചാല്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിങ്ങനെ പട്ടിക നീളും. ഇവരിലെ ഏറ്റവും കരുത്തര്‍ ആരെന്ന് പറയുക എളുപ്പമല്ല. കാരണം അത് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാറിക്കൊണ്ടേയിരിക്കും. എന്നാല്‍ നിലവിലെ ഏറ്റവും കരുത്തരായ രണ്ടാം നിര ടീമേതാണ്? ബെഞ്ച് കരുത്ത് പരിശോധിക്കുമ്പോള്‍ നിലവിലെ ടീമുകളിലെ ഏറ്റവും കരുത്തുള്ള ബി ടീമിന്റെ ടോപ് ഫൈവില്‍ ആരൊക്കെയാണെന്ന് നോക്കാം.

തലപ്പത്ത് ഇന്ത്യ

നിലവിലെ ഏറ്റവും മികച്ച ബി ടീം ഇന്ത്യയുടേത് തന്നെയാണ്. മികച്ച താരസമ്പത്ത് ഇന്ത്യക്കുണ്ട്. ഇന്ത്യയുടെ ശക്തമായ ആഭ്യന്തര ക്രിക്കറ്റ് സംവിധാനവും ഐപിഎല്ലുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബെഞ്ച് കരുത്തിനെ ശക്തിപ്പെടുത്തുന്നത്. ഓരോ ഐപിഎല്ലിന് ശേഷവും മികവ് തെളിയിച്ച് നിരവധി യുവതാരങ്ങളാണ് ഇന്ത്യന്‍ ടീമിലേക്ക് ഉയര്‍ന്നുവരുന്നത്. ഇത്തരമൊരു സംവിധാനം പല രാജ്യത്തിനും ഇല്ല. കോലി,രോഹിത്,കെ എല്‍ രാഹുല്‍ തുടങ്ങിയ പ്രമുഖര്‍ വിശ്രമിച്ചാലും മാച്ച് വിന്നര്‍മാരായി പകരക്കാരാവാന്‍ നിരവധി താരങ്ങള്‍ ഇന്ന് ഇന്ത്യക്കൊപ്പമുണ്ട്.

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന്റെ ബെഞ്ച് കരുത്തും അതി ശക്തമാണ്. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ പ്രത്യേക ശ്രദ്ധ നല്‍കുന്ന ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. പാകിസ്താനെതിരായ ഇക്കഴിഞ്ഞ ഏകദിന പരമ്പര 3-0ന് ഇംഗ്ലണ്ട് സ്വന്തമാക്കിയത് സീനിയര്‍ താരങ്ങളുടെ അഭാവത്തിലാണ്. ഇംഗ്ലണ്ട് എ ടീം,ഇംഗ്ലണ്ട് ലയണ്‍സ് ടീമുകളിലൂടെ പ്രതിഭ തെളിയിക്കുന്നവരെ സീനിയര്‍ നിരയിലേക്ക് വളര്‍ത്താനും ഇംഗ്ലണ്ട് മടികാട്ടാറില്ല.

ന്യൂസീലന്‍ഡ്

ന്യൂസീലന്‍ഡ്

സമീപകാലത്തായി ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന ടീമുകളിലൊന്നാണ് ന്യൂസീലന്‍ഡ്. കെയ്ന്‍ വില്യംസണെന്ന നായകന് കീഴില്‍ തിളങ്ങുന്ന ന്യൂസീലന്‍ഡിന് സീനിയര്‍ താരങ്ങളില്ലാതെയും പരമ്പര നേടാനുള്ള കരുത്ത് ഇന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആറ് മാറ്റങ്ങളുമായി ഇറങ്ങിയാണ് ന്യൂസീലന്‍ഡ് വിജയം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയന്‍ ടീം ബി ടീമിന്റെ കരുത്തില്‍ നാലാം സ്ഥാനത്താണ്. ബിബിഎല്‍ പോലൊരു വലിയ ഫ്രാഞ്ചൈസി ടൂര്‍ണമെന്റ് നടത്തിയിട്ടും വേണ്ടത്ര യുവതാരങ്ങളെ കണ്ടെത്താന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം. അണ്ടര്‍ 19 ക്രിക്കറ്റിലും ഓസ്‌ട്രേലിയ എ ടീം ക്രിക്കറ്റിലും ടീം ഭേദപ്പെട്ട പ്രകടനം മാത്രമാണ് കാഴ്ചവെക്കുന്നത്. അതിനാല്‍ത്തന്നെ ഓസ്‌ട്രേലിയയുടെ ബി ടീമിന് നാലാം റാങ്കാണുള്ളത്.

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക

സീനിയര്‍ ടീം പോലും പഴയ പ്രതാപത്തിനൊത്ത് ഉയരുന്നില്ല. പ്രധാന ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം രണ്ടാം നിര ടീമിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്ക നടത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം പ്രതീക്ഷക്കൊത്ത് വളരുന്നില്ല. ജെപി ഡുമിനി,ഹാഷിം അംല,എബി ഡിവില്ലിയേഴ്‌സ്,ഹെര്‍ഷ്വല്‍ ഗിബ്‌സ് എന്നിവര്‍ക്കൊന്നും പകരക്കാരനെ കണ്ടെത്താന്‍ ഇതുവരെ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടില്ല.

Story first published: Thursday, July 15, 2021, 11:53 [IST]
Other articles published on Jul 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+