വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ക്കു വഴങ്ങുക ഏകദിനം, എന്തിന് ടി20 ടീമില്‍? ഇന്ത്യന്‍ യുവതാരങ്ങളെ അറിയാം

മൂന്നു കളിക്കാരെക്കുറിച്ച് അറിയാം

rishabh

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച പ്രകടനം നടത്തിയിട്ടുള്ള അധികം കളിക്കാരെ നമുക്ക് എടുത്തുകാണിക്കാനില്ല. ചിലര്‍ക്കു കൂടുതല്‍ യോജിക്കുന്നത് വൈറ്റ് ബോള്‍ ക്രിക്കറ്റാണെങ്കില്‍ മറ്റു ചിലര്‍ക്കാവട്ടെ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുക ടെസ്റ്റിലായിരിക്കും. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച റെഡ് ബോള്‍ ബാറ്റര്‍മാരില്‍ ഒരാളായ ചേതേശ്വര്‍ പുജാര നല്ലൊരു ഉദാഹരണമാണ്. അദ്ദേഹത്തിനു ടെസ്റ്റില്‍ മാത്രമേ തിളങ്ങാനായിട്ടുള്ളൂ. ഏകദിനത്തിലും ടി20യിലും ക്ലച്ച് പിടിച്ചില്ല.

ഈ തരത്തില്‍ ചില ഫോര്‍മാറ്റുകള്‍ക്കു മാത്രം യോജിച്ച കളിക്കാരുള്ളതിനാലാണ് ടീമുകള്‍ ഇപ്പോള്‍ വ്യത്യസ്ത ഇലവനുകളെ അണിനിരത്തിക്കൊണ്ടിരിക്കുന്നത്. ഏകദിനവും ടി20യും ഓവറുകളിലെ ദൈര്‍ഘ്യം മാറ്റിനിര്‍ത്തിയാല്‍ വലിയ വ്യത്യാസമില്ലാത്ത ഫോര്‍മാറ്റുകളാണ്. പക്ഷെ എന്നിട്ടും ഏകദിനത്തില്‍ തിളങ്ങുന്ന ചിലര്‍ക്കു ഇതു ടി20യില്‍ പുറത്തെടുക്കാന്‍ കഴിയാറില്ല.

Also Read: IND vs NZ: ഇത്രയും ചാന്‍സ് സഞ്ജുവിന് കിട്ടുമോ? തുടരെ 13 ഇന്നിങ്‌സിലും ഇഷാന്‍ ഫ്‌ളോപ്പ്!Also Read: IND vs NZ: ഇത്രയും ചാന്‍സ് സഞ്ജുവിന് കിട്ടുമോ? തുടരെ 13 ഇന്നിങ്‌സിലും ഇഷാന്‍ ഫ്‌ളോപ്പ്!

ഇന്ത്യന്‍ ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ നിലവിലെ യുവതാരങ്ങളില്‍ ചിലര്‍ക്കു ഏറ്റവും നന്നായി യോജിക്കുന്നത് ഏകദിന ഫോര്‍മാറ്റാണ്. ടി20യില്‍ അവസരങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്നിട്ടും അവര്‍ക്ക് ഏകദിനത്തിലെ ഫോം പുറത്തെടുക്കാനായിട്ടില്ല. ഇത്തരത്തിലുള്ള മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുന്ന യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് ഒരാള്‍. ഏകദിനത്തില്‍ ഈ വര്‍ഷം കളിച്ച മല്‍സരങ്ങളില്‍ അവിസ്മരണീയ ബാറ്റിങ് പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. 2019ലായിരുന്നു ഗില്ലിന്റെ ഏകദിന അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷമാണ് മികച്ച പ്രകടനങ്ങളിലൂടെ താരം ശ്രദ്ധിക്കപ്പെടുന്നത്.

ഈ വര്‍ഷം ഗില്‍ ടീമിലെ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഇതിനകം 21 ഏകദിനങ്ങളിലാണ് യുവ ബാറ്റര്‍ കളിച്ചത്. ഇവയില്‍ നിന്നും 73.76 ശരാശരിയില്‍ 1254 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. 109.81 എന്ന സ്‌ട്രൈക്ക് റേറ്റുമുണ്ട്.

ഇതോടെ നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയെന്ന സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ ഗില്‍ വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ഉള്‍പ്പെടുമെന്നു വ്യക്തമായിരിക്കുകയാണ്.

ഏകദിനത്തിലെ ഫോം ഈ വര്‍ഷം ടി20 ടീമിലേക്കും ഗില്ലിനു വഴി തുറന്നു. ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയിലൂടെയായിരുന്നു ഇത്. പക്ഷെ ടി20യില്‍ താരം ഇനിയും ക്ലിക്കായിട്ടില്ല.

അഞ്ചു മല്‍സരങ്ങളിലാണ് ഗില്‍ ഇതിനകം കളിച്ചത്. ഇവയില്‍ 15.20 ശരാശരിയില്‍ നേടാനായത് 76 റണ്‍സ് മാത്രം. കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാലും ഗില്ലിനു മികച്ച പ്രകടനം നടത്താനാവുമോയെന്ന കാര്യം സംശയമാണ്.

Also Read: സഞ്ജു കരിയറില്‍ ഇതിനകം എന്തൊക്കെ നേടി? അഭിമാനിക്കാന്‍ ഈ നേട്ടങ്ങള്‍

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ഏകദിനത്തില്‍ കസറുകയും ടി20യില്‍ വലയുകയും ചെയ്യുന്ന മറ്റൊരു യുവതാരം. 2018ല്‍ ഇംഗ്ലണ്ടിനെതിരേ കളിച്ച് ടെസ്റ്റില്‍ അരങ്ങേറിയ ശേഷം ഈ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി അദ്ദേഹം മാറിയിരിക്കുകയാണ്.

ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ടെസ്റ്റ് ഇലവനില്‍ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടതും റിഷഭായിരുന്നു. ടെസ്റ്റിനോളമെത്തില്ലെങ്കിലും ഏകദിനത്തിലും താരം ശ്രദ്ധേയമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്തു. പക്ഷെ ടി20യില്‍ റിഷഭ് വലിയ പരാജയമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇതുവരെ ഇന്ത്യക്കായി 66 ടി20കളിലാണ് റിഷഭ് കളിച്ചിട്ടുള്ളത്. ഇവയില്‍ വെറും 22.43 മാത്രമാണ് താരത്തിന്റ ശരാശരി. സ്‌ട്രൈക്ക് റേറ്റാവട്ടെ 126.54ഉം ആണ്. ഇതേ തുടര്‍ന്നു അടുത്തിടെ റിഷഭിനെ ടി20 ടീമില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

Also Read: IND vs NZ: ഗില്ലും ഇഷാനും പുറത്തേക്ക്, സൂര്യ-പൃഥ്വി ഓപ്പണിങ്? മൂന്നാം ടി20 സാധ്യതാ 11

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഏകദിനത്തില്‍ തിളങ്ങുകയും ടി20യില്‍ പതറുകയും ചെയ്തു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മറ്റൊരു യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഇഷാന്‍ കിഷന്‍. ഇന്ത്യക്കു വേണ്ടി ഇതിനകം 13 ഏകദിനങ്ങളില്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ.

ഇവയില്‍ ഡബിള്‍ സെഞ്ച്വറിയടക്കം നേടി മികച്ച പ്രകടനം നടത്താന്‍ സാധിക്കുകയും ചെയ്തു. 46.09 എന്ന മികച്ച ശരാശരിയും 107.91 എന്ന സ്‌ട്രൈക്ക് റേറ്റും ഇഷാന് ഏകദിനത്തിലുണ്ട്.

പക്ഷെ ടി20യില്‍ താരം ബാറ്റിങില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അവസാനമായി കളിച്ച 13 ടി20 ഇന്നിങ്‌സുകളിലും ഫിഫ്റ്റി നേടാന്‍ ഇഷാന് കളിഞ്ഞിട്ടില്ല. ഇതുവരെ 26 ടി20കളിലാണ് താരം കളിച്ചത്. ഇവയിലെ സ്‌ട്രൈക്ക് റേറ്റ് 30ല്‍ തഴെയാണ്. സ്‌ട്രൈക്ക് റേറ്റും അത്ര മികച്ചതല്ല.

ടി20യില്‍ ഇഷാന്റെ ബാറ്റിങില്‍ ചില ടെക്‌നിക്കല്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ സ്പിന്നര്‍മാരെ നേരിടുന്നതലും താരത്തിനു വലിയ വീക്ക്‌നെസുണ്ട്.

Story first published: Tuesday, January 31, 2023, 7:01 [IST]
Other articles published on Jan 31, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X