ബൗള്‍ ചെയ്യും മുമ്പ് ക്രീസ് വിട്ടു, നോണ്‍ സ്ട്രൈക്കര്‍മാര്‍‍ക്ക് 'പണി' കൊടുത്ത ഇന്ത്യക്കാര്‍

ക്രിക്കറ്റിലെ ഏറ്റവും വിവാദപരമായ പുറത്താവലുകളിലൊന്നായാണ് മങ്കാദിങ് റണ്ണൗട്ട് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നോണ്‍ സ്‌ട്രൈക്കറെ പന്തെറിയും മുമ്പ് ബൗളര്‍ തന്നെ റണ്ണൗട്ട് ചെയ്യുന്ന രീതിയാണിത്. നേരത്തേ ഈ തരത്തില്‍ റണ്ണൗട്ട് നടത്താന്‍ ബൗളര്‍മാര്‍ മടിച്ചിരുന്നു. വിമര്‍ശനങ്ങള്‍ ഭയന്നായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ഈ തരത്തിലുള്ള പുറത്താവലുകളെ ഐസിസി റണ്ണൗട്ടുകളുടെ ഗണത്തില്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ബൗളര്‍മാര്‍ക്കു മങ്കാദിങ് നടത്താനുള്ള ലൈസന്‍സ് കൂടിയാണ് ലഭിച്ചിരിക്കുന്നത്.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കുല്‍ദീപ് വരെ മിന്നിച്ചു- ഹാട്രിക്കിനെ പുകഴ്ത്തി ഫാന്‍സ്സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കുല്‍ദീപ് വരെ മിന്നിച്ചു- ഹാട്രിക്കിനെ പുകഴ്ത്തി ഫാന്‍സ്

ബൗളര്‍ പന്തെറിയും മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ വിടാന്‍ പാടില്ലെന്നാണ് നിയമമെങ്കിലും ഇതു പാലിക്കപ്പെടാറില്ല. ഈ കാരണത്താല്‍ തന്നെയാണ് ഇപ്പോള്‍ മങ്കാദിങിനെ റണ്ണൗട്ടായി പരിഗണിക്കാന്‍ ഐസിസിയും തീരുമാനിച്ചിരിക്കുന്നത്. ക്രിക്കറ്റിന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ നോണ്‍ സ്‌ട്രൈക്കറെ റണ്ണൗട്ടാക്കിയ ചില ഇന്ത്യന്‍ ബൗളര്‍മാരെ നമുക്ക് കാണാന്‍ സാധിക്കും. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ദീപ്തി ശര്‍മ

ദീപ്തി ശര്‍മ

ഏറ്റവും അവസാനമായി മങ്കാദിങ് റണ്ണൗട്ട് നടത്തിയ ഇന്ത്യന്‍ ക്രിക്കറ്ററാണ് വനിതാ താരമായ ദീപ്തി ശര്‍മ. ഇംഗ്ലണ്ടുമായി ദിവസങ്ങള്‍ക്കു മുമ്പ് ലോര്‍ഡ്‌സില്‍ നടന്ന ഏകദിന മല്‍സരത്തിലായിരുന്നു സംഭവം. നോണ്‍ സ്‌ട്രൈക്കറായ ചാര്‍ളി ഡീന്‍ നേരത്തേ തന്നെ ക്രീസിനു പുറത്തേക്കിറങ്ങിയപ്പോള്‍ ബൗള്‍ ചെയ്യുന്നതിനു മുമ്പ് തന്നെ ദീപ്തി റണ്ണൗട്ടാക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റായിരുന്നു ഇത്. കളിയില്‍ ഇന്ത്യ ജയിക്കുകയും ചെയ്തിരുന്നു.

IND vs AUS: ഇന്ത്യ 'പെര്‍ഫക്ടല്ല', മൂന്ന് കാര്യം മെച്ചപ്പെടുത്തണം, ചൂണ്ടിക്കാട്ടി രോഹിത്

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യന്‍ പുരുഷ ടീമിലെ സ്റ്റാര്‍ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിനാണ് അതിനു മുമ്പ് മങ്കാദിങ് നടത്തിയ താരം. അശ്വിന്‍ പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റിലല്ല, ഐപിഎല്ലിലായിരുന്നു നോണ്‍ സ്‌ട്രൈക്കറെ ബൗള്‍ ചെയ്യുംമുമ്പ് മടക്കിയത്. 2019ലെ ഐപിഎല്ലിലായിരുന്നു നാടകീയ രംഗങ്ങള്‍. അന്നു പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അശ്വിന്‍.

രാജസ്ഥാന്‍ റോയല്‍സുമായുള്ള കളിക്കിടെ അവരുടെ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദിങിലൂടെ പുറത്താക്കിയത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. മല്‍സരത്തില്‍ റോയല്‍സ് വിജയത്തിലേക്കു മുന്നേറവെയായിരുന്നു ഇത്. എന്നാല്‍ ബട്‌ലറുടെ പുറത്താവലിനു ശേഷം റോയല്‍സ് തകരുകയും തോല്‍വിയിലേക്കു വീഴുകയും ചെയ്തു. അന്നു അശ്വിന്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും താന്‍ നിയമലംഘനമൊന്നും നടത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

IND vs AUS T20: മൂന്നാം ടി20യും ജയിച്ചു, പാകിസ്താന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഇന്ത്യ

കപില്‍ ദേവ്

കപില്‍ ദേവ്

മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായിരുന്ന കപില്‍ ദേവ് ഒരിക്കല്‍ മങ്കാദിങ് റണ്ണൗട്ട് നടത്തിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ ആദ്യമായി ഈ തരത്തില്‍ റണ്ണൗട്ട് നടത്തിയ ഇന്ത്യന്‍ താരവും അദ്ദേഹം തന്നെയാണ്. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള കളിക്കിടെയായിരുന്നു ഇത്. കപില്‍ ബൗള്‍ ചെയ്യവെ സൗത്താഫ്രിക്കയുടെ പീറ്റര്‍ കേസ്റ്റണ്‍ ക്രീസിനു പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഇതു കണ്ട കപില്‍ ബൗളിങ് പൂര്‍ത്തായാക്കാതെ കേസ്റ്റണെ റണ്ണൗട്ടാക്കുകയും ചെയ്തു.

വിനൂ മങ്കാദ്

വിനൂ മങ്കാദ്

മങ്കാദിങ് എന്ന പേരു തന്നെ ഈ റണ്ണൗട്ടിനു വരാന്‍ കാരണം ഇന്ത്യയുടെ മുന്‍ താരമായിരുന്ന വിനൂ മങ്കാദാങ്. 1947-48 കാലഘട്ടത്തിലായിരുന്നു ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി മാറിയ ഈ റണ്ണൗട്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സിഡ്‌നിയില്‍ നടന്ന ടെസ്റ്റിനിടെയായിരുന്നു ഇത്. നോണ്‍ സ്‌ട്രൈക്കറായ ബില്‍ ബ്രൗണിനെ ബൗണ്‍ ചെയ്യുന്നതിനു മുമ്പ് വിനൂ മങ്കാദ് റണ്ണൗട്ടാക്കുകയായിരുന്നു. അതിനു ശേഷമാണ് ഈ തരത്തില്‍ നടത്തിയ റണ്ണൗട്ടുകള്‍ക്കു മങ്കാദിങ് എന്ന പേരും ലഭിച്ചത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, September 26, 2022, 13:27 [IST]
Other articles published on Sep 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X