വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡിക്കെയുടെ വെടി തീര്‍ന്നു, ഫിനിഷര്‍ റോള്‍ ആര്‍ക്കു നല്‍കും? ഇവരെ വളര്‍ത്താം

ആറാം നമ്പര്‍ ടി20യിലെ പ്രധാന പൊസിഷനുകളിലൊന്നാണ്

sanju

ടി20 ക്രിക്കറ്റില്‍ ആറാം നമ്പറെന്നത് ഏതൊരു ടീമിനും വളരെ നിര്‍ണായക ബാറ്റിങ് പൊസിഷനാണ്. മികച്ച രീതിയില്‍ മല്‍സരം ഫിനിഷ് ചെയ്യാന്‍ സാധ്യതയുള്ള ഒരു താരത്തിനു മാച്ച് വിന്നറുടെ റോളാണ് ടി20യിലുള്ളത്. സാഹചര്യം എന്തു തന്നെയായാലും ക്രീസിലെത്തിയാല്‍ ബോളുകള്‍ മിസ്സാക്കാതെ കഴിയുന്നത്രയും വേഗത്തില്‍ റണ്‍സ് അടിച്ചെടുക്കാന്‍ ശേഷിയുള്ളവര്‍ക്കു മാത്രമേ ഈ റോളില്‍ ഭാവിയുള്ളൂ. സമ്മര്‍ദ്ദഘട്ടങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം പഴുതടച്ച ബാറ്റിങ് ടെക്‌നിക്കും ഒരു ഫിനിഷറെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്.

Also Read: സഞ്ജു vs റിഷഭ്: ആരെ ടീമിലെടുക്കണം? നാലില്‍ രണ്ടില്‍ സഞ്ജു മുന്നില്‍!Also Read: സഞ്ജു vs റിഷഭ്: ആരെ ടീമിലെടുക്കണം? നാലില്‍ രണ്ടില്‍ സഞ്ജു മുന്നില്‍!

ഡിക്കെയുടെ പിന്‍ഗാമി

ഡിക്കെയുടെ പിന്‍ഗാമി

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികായിരുന്നു അടുത്തിടെ വരെ ഇന്ത്യക്കു വേണ്ടി ആറാം നമ്പറില്‍ ബാറ്റിങിനു ഇറങ്ങി ഫിനിഷറുടെ റോള്‍ ഭംഗിയായി നിര്‍വഹിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ടി20 ലോകകപ്പോടെ ഡികെയുടെ ഈ റോളില്‍ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. ഇനി അദ്ദേഹത്തെ ഈ റോളിലേക്കു പരിഗണിക്കാനും സാധ്യതയില്ല. അതുകൊണ്ടു തന്നെ പുതിയ യുവതാരങ്ങളെ ആറാം നമ്പറില്‍ ഇന്ത്യ ഫിനിഷറായി വളര്‍ത്തിയെടുക്കണം. ഈ റോളിലേക്കു ഏറ്റവും അനുയോജ്യരായ ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍ ഇന്ത്യക്കു ആറാം നമ്പറില്‍ തീര്‍ച്ചയായും ആശ്രയിക്കാവുന്ന താരമാണ്. സമീപകാലത്തു ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഈ റോളില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവച്ചിരുന്നു. അതുകൊണ്ടു തന്നെ തന്റെ സഞ്ജുവിന്റെ ഫിനിഷിങ് മികവില്‍ ടീം മാനേജ്‌മെന്റിനും വലിയ പ്രതീക്ഷയുണ്ട്.
ശ്രദ്ധയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്ത ശേഷം വളരെ പെട്ടെന്നു അറ്റാക്കിങ് മോഡിലേക്കു ഗിയര്‍ മാറ്റാനുളള അസാധാരണ കഴിവാണ് താരത്തിനുള്ളത്. സമീപകാലത്തെ സഞ്ജുവിന്റെ ചില ഇന്നിങ്‌സുകള്‍ ഇതു അടിവരയിടുകയും ചെയ്തിരുന്നു. പുതിയ സെലക്ഷന്‍ വൈകാതെ വരാനിരിക്കെ അദ്ദേഹത്തിനു ആറാം നമ്പറില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Also Read: ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തി, എന്നിട്ടും അവസരമില്ല, തഴയപ്പെടുന്ന നാല് പേര്‍

ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

തമിഴ്‌നാട്ടില്‍ നിന്നുള്ള വമ്പനടിക്കാരനായ യുവ ഓള്‍റൗണ്ടര്‍ ഷാരുഖ് ഖാനാണ് ഇന്ത്യക്കു ടി20യില്‍ ഫിനിഷറായി വളര്‍ത്തിയെടുക്കാവുന്ന മറ്റൊരു താരം. തമിഴ്‌നാടിനായി ആഭ്യന്തര ക്രിക്കറ്റില്‍ ഫിനിഷറുടെ റോളില്‍ ചില തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ ഷാരൂഖ് കളിച്ചിട്ടുണ്ട്. കരെണ്‍ പൊള്ളാര്‍ഡിനെയും ആന്ദ്രെ റസ്സലിനെപ്പോലെയും പ്രഹരശേഷിയുള്ള ബാറ്റര്‍മാര്‍ ഏതൊരു ടീമിന്റെയും സ്വപ്‌നമാണ്. തീര്‍ച്ചയായും ഈ ഗണത്തിലേക്കു പരിഗണിക്കാവുന്ന താരമാണ് ഷാരൂഖ്. വമ്പന്‍ സിക്‌സറുകള്‍ അനായാസം പറത്താന്‍ താരത്തിനാവും. സ്ഥിരതയാണ് അദ്ദേഹത്തിന്റെ ഒരു പ്രശ്‌നമെങ്കിലും ഇതു മെച്ചപ്പെടുത്താല്‍ വളരെ മികച്ചൊരു മാച്ച് വിന്നറായി ഷാരൂഖ് മാറുമെന്നുറപ്പണ്. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ആറാമത്തെ ഓപ്ഷനായി ഇന്ത്യക്കു താരത്തെ പരീക്ഷിക്കാം.

റിയാന്‍ പരാഗ്

റിയാന്‍ പരാഗ്

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരവും ഓള്‍റൗണ്ടറുമായ റിയാന്‍ പരാഗിനെയും ഫിനിഷറായി ഇന്ത്യക്കു വളര്‍ത്തിയെടുക്കാം. ഐപിഎല്ലില്‍ കഴിഞ്ഞ കുറച്ചു സീസണുകളിലായി രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും അസമില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ ഈ റോളാണ് വഹിക്കുന്നത്. ചില മല്‍സരങ്ങളില്‍ പരാഗ് മോശല്ലാത്ത പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. പ്രായം തീരെ കുറവായതിനാല്‍ തന്നെ തന്റെ പിഴവുകള്‍ തിരുത്തി മികച്ച ഫിനിഷറായി മാറാന്‍ അദ്ദേഹത്തിനു സാധിക്കും. മോശമല്ലാത്ത ഓഫ് സപിന്നറും കൂടിയാണ് പരാഗ്. ബാറ്റിങിനൊപ്പം ബൗളിങും മെച്ചപ്പെടുത്തിയാല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി അദ്ദേഹം മാറുമെന്നുറപ്പാണ്.

Also Read: ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തി, എന്നിട്ടും അവസരമില്ല, തഴയപ്പെടുന്ന നാല് പേര്‍

അബ്ദുള്‍ സമദ്

അബ്ദുള്‍ സമദ്

റിയാന്‍ പരാഗിനെപ്പോലെ പ്രായം കൊണ്ട് വളരെ ജൂനിയറാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ അബ്ദുള്‍ സമദ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി താരം കളിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുന്നതോടെ തന്റെ പിഴവുകള്‍ തിരുത്തി കൂടുതല്‍ മെച്ചപ്പെട്ട താരമായി സമദ് മാറുമെന്നുറപ്പാണ്. സ്പിന്നര്‍മാരെ നന്നായി നേരിടുമെങ്കിലും പേസര്‍മാര്‍ക്കെതിരേ ചില പോരായ്മകളുണ്ട്. ഇവ മെച്ചപ്പെടുത്താനാണ് താരം ഇനി ശ്രമിക്കേണ്ടത്. ബാറ്റിങിനൊപ്പം ലെഗ് സ്പിന്നറായി ബൗളിങിലും സമദ് ഒരു കൈ നോക്കുന്നുണ്ട്.

Story first published: Monday, November 28, 2022, 13:12 [IST]
Other articles published on Nov 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X