ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത ബാറ്റിങ് ഇതിഹാസങ്ങളിലൊരാളാണ് രാഹുല്‍ ദ്രാവിഡ്. എതിരാളികളുടെ കനത്ത ആക്രമണങ്ങളില്‍ പതറാതെ വന്‍മതില്‍ തീര്‍ത്ത് എത്രയെത്ര ഇന്നിങ്‌സുകളിലാണ് ദ്രാവിഡ് ഇന്ത്യയുടെ രക്ഷകനായിട്ടുള്ളത്. ദ്രാവിഡിനെപ്പോലെയൊരാള്‍ മുമ്പൊരിക്കലും ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിട്ടില്ലെന്നു നമുക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും.

IND vs ENG: ഭുവിക്കെതിരേ വമ്പന്‍ സിക്‌സര്‍ പറത്തി സഞ്ജു! ടി20യില്‍ കണക്കു തീര്‍ക്കാന്‍ ഇന്ത്യIND vs ENG: ഭുവിക്കെതിരേ വമ്പന്‍ സിക്‌സര്‍ പറത്തി സഞ്ജു! ടി20യില്‍ കണക്കു തീര്‍ക്കാന്‍ ഇന്ത്യ

ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയ 13,287 റണ്‍സും ഏകദിനത്തിലെ 10,889 റണ്‍സും അദ്ദേഹത്തിന്റെ ക്ലാസ് അടിവരയിടുകയാണ്. ഇനിയൊരു ദ്രാവിഡിനെ നമുക്ക് ലഭിക്കുമോ? അത്രത്തോളമെത്തുന്ന ഒരാളെ ലഭിച്ചില്ലെങ്കിലും പകുതിയെങ്കിലും മികവുള്ള ഒരാളെ കിട്ടിയാല്‍ അതു ഇന്ത്യന്‍ ക്രിക്കറ്റിനു ഗുണം ചെയ്യുമെന്നുറപ്പാണ്. നിലവില്‍ ദേശീയ ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിക്കുന്ന ദ്രാവിഡിനു ഇതേ റോളില്‍ നില്‍ക്കവെ തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ സാധിക്കുമോയെന്നു കാലം തെളിയിക്കും. അദ്ദേഹത്തിന്റെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള ചില ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

അഭിമന്യു ഈശ്വരന്‍

അഭിമന്യു ഈശ്വരന്‍

ബംഗാളില്‍ നിന്നുള്ള ബാറ്റര്‍ അഭിമന്യു ഈശ്വരന്‍ കുറച്ചു കാലമായി ദേശീയ ടീമിന്റെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അകത്തു കയറി സ്ഥാനം പിടിച്ചെടുക്കാന്‍ താരത്തിനു ഇനിയുമായിട്ടില്ല. ഓപ്പണിങ് ബാറ്ററായ അദ്ദേഹം ഇന്ത്യന്‍ എ ടീമിലെ സ്ഥിരം സാന്നിധ്യം കൂടിയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ അഭിമന്യു സംഘത്തിലുണ്ടായിരുന്നു.

IND vs ENG: ഇവരുടെ കാര്യം തീരുമാനമായി, ഇനി അടുത്തൊന്നും ടെസ്റ്റില്‍ ഇടം ലഭിക്കില്ല!

മികച്ച സാങ്കേതികത്തികവുള്ള ബാറ്ററായ അദ്ദേഹത്തിനു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുമുണ്ട്. 15 സെഞ്ച്വറികളടക്കം 43.26 ശരാശരിയില്‍ 5019 റണ്‍സ് അഭിമന്യു നേടിയിട്ടുണ്ട്. 233 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകള്‍ അഭിമന്യുവിന് കളിക്കാനാവുമെന്ന് ഇതു അടിവരയിടുന്നു.

പ്രിയം ഗാര്‍ഗ്

പ്രിയം ഗാര്‍ഗ്

ഫസ്സ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 57ന് മുകളില്‍ ശരാശരിയുള്ള യുവ താരമാണ് പ്രിയം ഗാര്‍ഗ്. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരം നടത്തിക്കൊണ്ടിരിക്കുന്നത്. 2020ലെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ റണ്ണറപ്പുകളായപ്പോള്‍ ടീമിനെ നയിച്ചത് ഗാര്‍ഗായിരുന്നു.

മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള ബാറ്ററായ 21 കാരന്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയും ഇതിനകം കളിച്ചു കഴിഞ്ഞു. പ്രായം അനുകൂല ഘടകമായതിനാല്‍ വൈകാതെ തന്നെ സീനിയര്‍ ടീമില്‍ ഗാര്‍ഗ് ഇടം പിടിച്ചേക്കും.

എന്താണ് ബാസ്‌ബോള്‍? ഇംഗ്ലീഷ് തന്ത്രം- ആദ്യം കിവികള്‍ വീണു, ഇപ്പോള്‍ ഇന്ത്യയും!

ബാബ ഇന്ദ്രജിത്ത്

ബാബ ഇന്ദ്രജിത്ത്

ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന ബാറ്റിങിലൂടെ റണ്‍സ് അടിച്ചുകൂട്ടുന്ന മറ്റൊരു താരമാണ് ബാബ ഇന്ദ്രജിത്ത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തമിഴ്‌നാടിനായി കളിക്കുന്ന താരം ഇതിനകം 12 സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. 53ന് മുകളിലാണ് ബാബയുടെ ബാറ്റിങ് ശരാശരി.

നേരത്തേ ഇന്ത്യന്‍ എ ടീമിനു വേണ്ടിയും താരം കളിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ സീനിയര്‍ ടീമിലേക്കും ബാബയ്ക്കു വിളി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്ത ദ്രാവിഡ് കളിച്ചിരുന്ന മൂന്നാം നമ്പറിലാണ് താരം നിലവില്‍ ബാറ്റ് ചെയ്യുന്നത്.

ഷെയ്ഖ് റഷീദ്

ഷെയ്ഖ് റഷീദ്

ആന്ധ്രാ പ്രദേശില്‍ നിന്നുള്ള യുവ ബാറ്ററാണ് ഷെയ്ഖ് റഷീദ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതിനകം വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമ കളിച്ചിട്ടുള്ളൂവെങ്കിലും താരത്തെ ഭാവി പ്രതീക്ഷളിലൊന്നായാണ് പലരും വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ മുന്‍ മുഖ്യ സെലക്ടറായിരുന്ന എംഎസ്‌കെ പ്രസാദിന്റെ അക്കാദമിയില്‍ നിന്നാണ് ഷെയ്ഖിന്റെ വരവ്.

ഈ വര്‍ഷമാദ്യം നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ചാംപ്യന്‍മാരായപ്പോള്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു ഷെയ്ഖ്. ക്രീസില്‍ ദീര്‍ഘനേരം നിലയുറപ്പിച്ച് ബാറ്റ് ചെയ്യാനുളള കഴിവാണ് താരത്തെ ദ്രാവിഡിനോടു താരതമ്യം ചെയ്യാനുള്ള പ്രധാന കാരണം. മാത്രമല്ല ക്രിക്കറ്റ് ബുക്കിലെ എല്ലാ ഷോട്ടുകളും 17കാരനായ ഷെയ്ഖിന്റെ പക്കലുണ്ട്്. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ദീര്‍ഘകാലം ബാറ്റ് ചെയ്യാന്‍ താരത്തിനു കഴിഞ്ഞേക്കും.

ഹനുമാ വിഹാരി

ഹനുമാ വിഹാരി

ഇന്ത്യക്കു വേണ്ടി ഇതിനകം 16 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള താരമാണ് ഹനുമാ വിഹാരി. അവസാനമായി ഇംഗ്ലണ്ടിനെതിരേ നടന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ താരം മൂന്നാം നമ്പറില്‍ ഇറങ്ങിയിരുന്നെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല.

പക്ഷെ ഈ ടെസ്റ്റിലെ പരാജയത്തിന്റെ പേരില്‍ വിഹാരിയെ എഴുതിത്തള്ളാന്‍ സാധിക്കില്ല. ഇന്ത്യക്കു ഇനി ഉപഭൂഖണ്ഡത്തില്‍ ആറു ടെസ്റ്റുകള്‍ വരാനിരിക്കുകയാണ്. ഇവയില്‍ മികച്ച പ്രകടനം നടത്തി ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കുകയായിരിക്കും വിഹാരിയുടെ ലക്ഷ്യം. ദ്രാവിഡിനെപ്പോലെ നല്ല ക്ഷമയും അതുപോലെ തന്നെ സാങ്കേതികവും ഒത്തുചേര്‍ന്ന താരമാണ് വിഹാരി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, July 6, 2022, 20:01 [IST]
Other articles published on Jul 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X