എവിടെ അടുത്ത സെവാഗ്? ഇവര്‍ക്കു പറ്റുമായിരുന്നു, പക്ഷെ സംഭവിച്ചില്ല

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ തീര്‍ച്ചയായും അവിടെ മുന്‍നിരയില്‍ തന്നെ നമുക്ക് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ കാണാം. വീരുവിനു ശേഷമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്കു ഇങ്ങനെയും ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നു ലോകമറിഞ്ഞത്. ഫിയര്‍ലസ് ബാറ്റിങിലൂടെ ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ച ബാറ്ററായിരുന്നു സെവാഗ്. നേട്ടങ്ങള്‍ക്കു പിറകെ പോവാതെ ടീമിനു വേണ്ടി മാത്രം കളിച്ച അപൂര്‍വ്വ താരങ്ങളിലൊരാളായിരുന്നു അദ്ദേഹം.

കോലിയടക്കം തെറിക്കും! ടെസ്റ്റ് ടീമില്‍ വന്‍ അഴിച്ചുപണി വരും, സര്‍ഫറാസിനു സാധ്യതകോലിയടക്കം തെറിക്കും! ടെസ്റ്റ് ടീമില്‍ വന്‍ അഴിച്ചുപണി വരും, സര്‍ഫറാസിനു സാധ്യത

പക്ഷെ സെവാഗിന്റെ വിരമിക്കലിനു ശേഷം അതുപോലെയൊരു ബാറ്ററെ നമുക്ക് ലഭിച്ചിട്ടില്ല. പലരും വലിയ പ്രതീക്ഷ നല്‍കി വന്നുപോയെങ്കിലും അവര്‍ക്കൊന്നും വീരുവിന്റെ അടുത്ത് പോലുമെത്താനായിട്ടില്ല. എന്നാല്‍ അടുത്ത സെവാഗായി മാറാന്‍ സാധിക്കുമായിരുന്ന ചില താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന നോക്കാം.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ഐപിഎല്ലില്‍ സെഞ്ച്വറിയടിച്ച ആദ്യത്തെ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡിന്റെ അവകാശിയാണ് മനീഷ് പാണ്ഡെ. 2009ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കവെയായിരുന്നു ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ ഓപ്പണറായി ഇറങ്ങി താരം 73 ബോളില്‍ 114 റണ്‍സ് സ്‌കോര്‍ ചെയ്തത്.

ടൂര്‍ണമെന്റിന്റെ തുടക്കത്തിലെ കുറച്ചു വര്‍ഷങ്ങളില്‍ ചില അവിസ്മരണീയ ബാറ്റിങ് പ്രകടനങ്ങള്‍ പാണ്ഡെ കാഴ്ചവച്ചിരുന്നു. ഇതോടെ താരം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

വായടക്കൂ, നിങ്ങള്‍ ചരിത്രം നോക്കിയാല്‍ മതി! ദ്രാവിഡ് അന്നു പറഞ്ഞു- സംഭവമറിയാം

2014ലെ ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെതിരേ റണ്‍ചേസില്‍ 50 ബോളില്‍ നേടിയ 94 റണ്‍സ് താരത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ്.

ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കളിക്കാന്‍ പാണ്ഡെയ്ക്കു അവസരങ്ങള്‍ ലഭിച്ചെങ്കിലും അവയൊന്നും പ്രയോജനപ്പെടുത്താനായില്ല. 2016ല്‍ സിഡ്‌നിയില്‍ വച്ച് ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ താരം സെഞ്ച്വറി കുറിച്ചിരുന്നു. പക്ഷെ മറ്റു മികച്ച ഇന്നിങ്‌സുകളൊന്നും ഇല്ലാതെ പോയതോടെ ദേശീയ ടീമില്‍ നിന്നും പാണ്ഡെ പുറത്തുപോവുകയായിരുന്നു.

യൂസുഫ് പഠാന്‍

യൂസുഫ് പഠാന്‍

വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ യൂസുഫ് പഠാന്‍ അടുത്ത വീരേന്ദര്‍ സെവാഗായി മാറാന്‍ ശേഷിയുള്ള താരമായിരുന്നു. 2010ല്‍ ന്യൂസിലാന്‍ഡിനെതിരേ 96 ബോളില്‍ യൂസുഫ് അടിച്ചെടുത്തത് 123 റണ്‍സായിരുന്നു. ഏഴു വീതം ബൗണ്ടറിയും സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു.

കുറച്ചു മാസങ്ങള്‍ക്കു ശേഷം സൗത്താഫ്രിക്കയില്‍ 70 ബോളില്‍ 105 റണ്‍സുമായി യൂസുഫ് വീണ്ടും ഞെട്ടിച്ചു. സെവാഗിനെ അനുസ്മരിപ്പിക്കുന്ന ശൈലിയിലുള്ളതായിരുന്നു ഈ രണ്ടു സെഞ്ച്വറികളും. പക്ഷെ പിന്നീട് ഫോം നിലനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ യൂസുഫിനു ടീമിലെ സ്ഥാനം നഷ്ടമായി.

IND vs WI: ഗില്ലിനേക്കാള്‍ 100 മടങ്ങ് കേമന്‍! പൃഥ്വി എന്തു തെറ്റ് ചെയ്തു? ആരാധകരോഷം

അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

ഇന്ത്യന്‍ ക്രിക്കറ്റില്‍ വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ പ്രതിഭാശാലിയായ ബാറ്ററാണ് അമ്പാട്ടി റായുഡു. ഇന്ത്യക്കു വേണ്ടി 55 ഏകിനങ്ങളിലും ആറു ടി20കളിലും മാത്രമേ അദ്ദേഹത്തിനു കളിക്കാനായിട്ടുള്ളൂ. 2019 മാര്‍ച്ചിനു ശേഷം റായുഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടുമില്ല.

2014ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ പുറത്താവാതെ നേടിയ 121 റണ്‍സ് റായുഡു വിന്റെ മികച്ച ഇന്നിങ്‌സുകളിലൊന്നാണ്. 2019ല്‍ ന്യൂസിലാന്‍ഡിനെതിരേ 90 റണ്‍സും താരം സ്‌കോര്‍ ചെയ്തിരുന്നു. പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായി 2019ലെ ഏകദിന ലോകകപ്പില്‍ നിന്നും റായുഡു തഴയപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. ഐപിഎല്ലില്‍ 188 മല്‍സരങ്ങളില്‍ നിന്നും 4000ത്തിനു മുകളില്‍ റണ്ണെടുക്കാന്‍ റായുഡുവിനായിട്ടുണ്ട്.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

വീരേന്ദര്‍ സെവാഗിന്റെ ബാറ്റിങ് ശൈലിയോടു വളരെയേറെ സാമ്യം പുലര്‍ത്തിയ താരമാണ് റോബിന്‍ ഉത്തപ്പ. ഏകദിനത്തില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഏറ്റവുമധികം റണ്‍സെടുത്ത ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേരത്തേ ഉത്തപ്പയ്ക്കായിരുന്നു. 2006ല്‍ ഇംഗ്ലണ്ടിനെതിരേ 86 റണ്‍സെടുത്തായിരുന്നു താരം റെക്കോര്‍ഡിട്ടത്. 2016ല്‍ കെഎല്‍ രാഹുല്‍ സെഞ്ച്വറിയുമായി പിന്നീട് ഇതു തിരുത്തുകയായിരുന്നു. ഇന്ത്യക്കു വേണ്ടി പല വെടിക്കെട്ട് ഇന്നിങ്‌സുകളും ഉത്തപ്പ കളിച്ചിട്ടുണ്ട്.

പക്ഷെ സ്ഥരിതയില്ലായ്മയായിരുന്നു മറ്റുള്ളവരെപ്പോലെ ഉത്തപ്പയുടെയും വില്ലന്‍ ഇതു ദേശീയ ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടുത്തുകയും ചെയ്തു. 2015നു ശേഷം ഉത്തപ്പ ഇന്ത്യക്കായി കളിച്ചിട്ടില്ല. എങ്കിലും ഐപിഎല്ലില്‍ താരം കളി തുടരുകയാണ്. 130.35 സ്‌ട്രൈക്ക് റേറ്റോടെ 4952 റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.

ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

ഇന്ത്യന്‍ ടീമിലേക്കു ഈ വര്‍ഷം ശക്തമായ തിരിച്ചുവരവ് നടത്തിയ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും സ്‌ഫോടാനാത്മക ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുന്നയാളാണ്. കഴിഞ്ഞ ഐപിഎല്ലിലെ മിന്നുന്ന പ്രകടനമാണ് 37ാം വയസ്സില്‍ ഡികെയ്ക്കു വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്.

2006ല്‍ ഇന്ത്യയുടെ കന്നി ടി20 മല്‍സരത്തില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായ താരം കൂടിയാണ് കാര്‍ത്തിക്. പക്ഷെ പലപ്പോഴും ടീമിനു അകത്തും പുറത്തമായി അദ്ദേഹത്തിനു തുടരേണ്ടി വരികയായിരുന്നു. എംഎസ് ധോണിയുടെ സാന്നിധ്യം കാരണം ഡികെയ്ക്കു ടീമിലെ സ്ഥിരം സാന്നിധ്യമായി മാറാന്‍ സാധിച്ചില്ല.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, July 7, 2022, 15:14 [IST]
Other articles published on Jul 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X