വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫീല്‍ഡിങ് മെച്ചപ്പെടുത്താതെ ഇവര്‍ക്കു രക്ഷയില്ല! ഇതാ ടീം ഇന്ത്യയിലെ മോശം ഫീല്‍ഡര്‍മാര്‍

അഞ്ചു താരങ്ങളെക്കുറിച്ചറിയാം

siraj

ആധുനിക ക്രിക്കറ്റില്‍ ബാറ്റിങ്, ബൗളിങ് എന്നിവ പോലെ തന്നെ മല്‍സര വിധി നിര്‍ണയിക്കുന്നതില്‍ ഫീല്‍ഡിങിനും വളരെ വലിയ റോള്‍ തന്നെയുണ്ട്. അതുകൊണ്ടു തന്നെ എല്ലാ ടീമുകളും ഫിറ്റ്‌നസിലും ഫീല്‍ഡിങിലുമെല്ലാം വളരെയധികം ശ്രദ്ധയും പുലര്‍ത്തുന്നതായി കാണാന്‍ സാധിക്കും. ആദ്യ കാലം മുതല്‍ തന്നെ ഫീല്‍ഡിങിന്റെ കാര്യത്തില്‍ അത്ര കേമന്‍മാരല്ല ഇന്ത്യന്‍ കളിക്കാര്‍. പലപ്പോഴും ടീമിലെ രണ്ടോ, മൂന്നോ പേര്‍ മാത്രമേ അസാധാരണ ഫീല്‍ഡിങ് പ്രകടനങ്ങളിലൂടെ നമ്മളെ ഞെട്ടിച്ചിട്ടുള്ളൂ.

എങ്കിലും പഴയ ഇന്ത്യന്‍ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ ഫീല്‍ഡിങില്‍ ടീം വളരെ ദൂരം മുന്നോട്ടു പോയിക്കഴിഞ്ഞതായി നമുക്കു കാണാന്‍ സാധിക്കും. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി നായകനായതിനു ശേഷമാണ് ഫീല്‍ഡിങിനു ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തുടങ്ങിയത്. പിന്നീട് വിരാട് കോലി ക്യാപ്റ്റനായപ്പോള്‍ ഫീല്‍ഡിങ് നിലവാരം വീണ്ടും മെച്ചപ്പെടുകയും ചെയ്തു. നിലവില്‍ രോഹിത് ശര്‍മയ്ക്കു കീഴിലും ഫീല്‍ഡിങില്‍ മോശമല്ലാത്ത പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്.

Also Read:അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാംAlso Read:അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം

നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള ചില താരങ്ങള്‍ ഫീല്‍ഡിങിന്റെ കാര്യത്തില്‍ വളരെ മോശമാണെന്നു പറയേണ്ടി വരും. സ്വന്തം പ്രകടനം മെച്ചപ്പെടുത്തുന്നതിനൊപ്പം ഫീല്‍ഡിങും കൂടുതല്‍ മികച്ചതാക്കാന്‍ ഇവന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അഞ്ചു താരങ്ങള്‍ ആരൊക്കെയെന്നു പരിശോധിക്കാം.

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

അടുത്തിടെ ഐസിസിയുടെ ഏകദിന റാങ്കിങില്‍ ഒന്നാം നമ്പറിലെത്തിയ ഫാസ്്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് ഫീല്‍ഡിന്റെ കാര്യത്തില്‍ അത്ര മിടുക്കനല്ല. ഫീല്‍ഡിങില്‍ പലപ്പോഴും ചില പിഴവുകള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിക്കുന്നതായി കാണാറുണ്ട്. പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ടും അടുത്തിടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

സിറാജിന്റെ അഗ്രഷന്‍ എല്ലാ ഫോര്‍മാറ്റുകള്‍ക്കും വളരെ അനുയോജ്യമായിട്ടുള്ളതാണ്. അദ്ദേഹം മെച്ചപ്പെടുത്തേണ്ട ഒരൊയൊരു കാര്യം ഫീല്‍ഡിങാണ്. അതിനായി സിറാജ് ശ്രമിക്കണമെന്നും ബട്ട് ആവശ്യപ്പെട്ടിരുന്നു.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

പരിചയസമ്പന്നനായ ഫാസ്റ്റ് ബൗള്‍ മുഹമ്മദ് ഷമിയും ഫീല്‍ഡിങിന്റെ കാര്യത്തില്‍ മോശമാണ്. ഒരുപാട് തവണ ഫീല്‍ഡ് ചെയ്യവെ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഷമിയുടെ ഫീല്‍ഡിങ് പാളിച്ച കൊണ്ട് ഇംഗ്ലണ്ടിനു രണ്ടു റണ്‍സ് അധികം ലഭിച്ചത് ആരാധകര്‍ മറന്നുകാണില്ല.

Also Read: ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയും

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

വെറ്റററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും ഒരു മോശം ഫീല്‍ഡറാണെന്നു ഉറപ്പിച്ചു പറയാം. ബൗളിങിനൊപ്പം ബാറ്റിങിലും ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ടെങ്കിലും ഫീല്‍ഡിങില്‍ പ്രകടനം ശരാശരിയിലൊതുങ്ങുന്നു. ഇന്ത്യയുടെ മുന്‍ താരം അജയ് ജഡേജ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

ആരൊക്കെയാണ് നമുക്കുള്ള ഫീല്‍ഡര്‍മാര്‍? നമുക്ക് അശ്വിനും ഷമിയുമെല്ലാമുണ്ട്്. ബൗളിങിന്റെ കാര്യത്തില്‍ ഇരുവരും മഹാന്‍മാരാണ്, പക്ഷെ ഇവരില്‍ നിന്നും മികച്ച ഫീല്‍ഡിങ് പ്രതീക്ഷിക്കരുതെന്നായിരുന്നു ജഡേജ ചൂണ്ടിക്കാട്ടിയത്.

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

ഓപ്പണിങ് ബാറ്ററും ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലും അത്ര മികച്ച ഫീല്‍ഡറല്ല. നേരത്ത അദ്ദേഹം ഫീല്‍ഡിങില്‍ മികവ് പുലര്‍ത്തിയിരുന്നു. പക്ഷെ ഇടയ്ക്കിടെയുള്ള പരിക്കുകള്‍ ഇപ്പോള്‍ രാഹുലിന്റെ ഫീല്‍ഡിങിനെയും ബാധിച്ചിട്ടുണ്ട്.

ഫീല്‍ഡിങില്‍ പലപ്പോഴും രാഹുല്‍ അലസനായി കാണപ്പെടാറുണ്ടെന്നു പാകിസ്താന്റെ മുന്‍ നായകന്‍ സല്‍മാന്‍ ബട്ടും നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

Also Read: IPL 2023: ഈ സീസണോടെ തലവര മാറും, റോയല്‍സിന്‍റെ ഹീറോയാവും- ഇതാ 3 പേര്‍

പൃഥ്വി ഷാ

പൃഥ്വി ഷാ

വെടിക്കെട്ട് ബാറ്ററും യുവ ഓപ്പണറുമായ പൃഥ്വി ഷായാണ് നിലവിലെ ഇന്ത്യന്‍ ടീമില മറ്റൊര മോശം ഫീല്‍ഡര്‍. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ പൃഥ്വിയായിരുന്നു നായകന്‍. വൈകാതെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തിയ അദ്ദേഹം കന്നി പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.

പക്ഷെ പിന്നീട് അമിത വണ്ണവും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം പൃഥ്വിയുടെ കരിയറിനെ സ്ലോയാക്കി. ശരീരഭാരം പലപ്പോഴും താരത്തിന്റെ ഫീല്‍ഡിങ് പ്രകടനത്തെയും ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ഫീല്‍ഡിങും മെച്ചപ്പെടുത്തിയാല്‍ മാത്രമേ പൃഥ്വിക്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

Story first published: Sunday, January 29, 2023, 16:55 [IST]
Other articles published on Jan 29, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X