വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുന്‍ മുംബൈ ഇന്ത്യന്‍സുകാര്‍, അടുത്ത ലോകകപ്പില്‍ ഇവര്‍ അമേരിക്കയ്ക്കായി ഇറങ്ങും!

ഒരാള്‍ ഇന്ത്യയുടെ മുന്‍ താരമാണ്

2024ലെ ഐസിസിയുടെ ടി20 ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത് രണ്ടു രാജ്യങ്ങളാണ്. ഒന്ന് മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസാണെങ്കില്‍ മറ്റൊന്ന് അമേരിക്കയാണ്. സംയുക്ത വേദികളായി മാറിയതിനാല്‍ തന്നെ ഇരു രാജ്യങ്ങളും ടൂര്‍ണമെന്റിലേക്കു നേരിട്ടു യോഗ്യത നേടിക്കഴിഞ്ഞു. സ്വന്തം രാജ്യത്തു വേണ്ടത്ര അവസരം ലഭിക്കാത്തതിനാല്‍ ഇന്ത്യയടക്കമുള്ള മുന്‍നിര രാജ്യങ്ങളിലെ പല ക്രിക്കറ്റര്‍മാരും അമേരിക്കയിലേക്കു ചേക്കേറിക്കഴിഞ്ഞു.

Asia Cup: ഇന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ ജയം ആര്‍ക്ക്?, 14 തവണ ഏറ്റുമുട്ടി, കണക്കുകളിതാAsia Cup: ഇന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ ജയം ആര്‍ക്ക്?, 14 തവണ ഏറ്റുമുട്ടി, കണക്കുകളിതാ

അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ ഇവരില്‍ ചിലര്‍ അമേരിക്കയ്ക്കു വേണ്ടി കളിക്കാനിറങ്ങുകയും ചെയ്യും. ഇക്കൂട്ടത്തില്‍ ഐപിഎല്ലില്‍ നേരത്തേ കളിച്ചിട്ടുള്ള താരങ്ങളുമുണ്ട്. ഇവരില്‍ അമേരിക്കയ്ക്കായി ലോകകപ്പില്‍ ഇറങ്ങാന്‍ സാധ്യതയുള്ള മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ താരങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ഉന്‍മുക്ത് ചാന്ദ്

ഉന്‍മുക്ത് ചാന്ദ്

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റനും ബാറ്ററുമായ ഉന്‍മുക്ത് ചാന്ദ് അവസരങ്ങള്‍ക്കായി അമേരിക്കയിലേക്കു മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമാണ് താരം അമേരിക്കയ്ക്കായി കളിക്കാന്‍ തീരുമാനിച്ചത്. ഒരു സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന താരമാണ് ഉന്‍മുക്ത്.

2

പക്ഷെ അദ്ദേഹത്തിനു തന്റെ കഴിവ് പുറത്തെടുക്കാായില്ല. 2015, 16 സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു ഉന്‍മുക്ത്.കൂടാതെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെയും ഭാഗമായിരുന്നു.പക്ഷെ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെ വന്നതോടെ താരം പിന്തള്ളപ്പെടുകയായിരുന്നു. നിലവില്‍ അമേരിക്കയിലെ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ഉന്‍മുക്ത് നടത്തിക്കൊണ്ടിരിക്കുന്നത്.

90 മിനിട്ടുനുള്ളില്‍ ടെസ്റ്റ് സെഞ്ച്വറി, നേട്ടം നാല് പേര്‍ക്ക് മാത്രം, ഇന്ത്യക്കാരാരുമില്ല

3

2024ലെ ഐസിസി ടി20 ലോകകപ്പില്‍ അമേരിക്കയ്ക്കു വേണ്ടി കളിക്കാന്‍ ഉന്‍മുക്ത് യോഗ്യനുമാണ്. ടീമില്‍ ഇടം പിടിക്കാനയാല്‍ അദ്ദേഹം അമേരിക്കയ്ക്കു ലോകകപ്പില്‍ കളിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. ഇന്ത്യക്കെതിരേ അമേരിക്കയ്ക്കു വേണ്ടി കളിക്കുകയും തകര്‍പ്പന്‍ ഇന്നിങ്‌സ് പുറത്തെടുക്കുകയും ചെയ്താല്‍ ഉന്‍മുക്തിനെ സംബന്ധിച്ച് അതു മധുരപ്രതികാരം കൂടിയായിരിക്കും.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 48 മല്‍സരങ്ങളില്‍ നിന്നും 35.39 ശരാശരിയില്‍ 2690 റണ്‍സാണ് ഉന്‍മുക്തിന്റെ സമ്പാദ്യം. ഏഴു സെഞ്ച്വറികളും 14 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 151 റണ്‍സാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 79 മല്‍സരങ്ങളില്‍ നിന്നും 2796 റണ്‍സും ഉന്‍മുക്ത് നേടി. നാലു സെഞ്ച്വറികളും 19 ഫിഫ്റ്റികളുമടക്കമായിരുന്നു ഇത്. ടി20യിലേക്കു വന്നാല്‍ 29കാരനായ താരം നേടിയത് 1188 റണ്‍സാണ്. 59 മല്‍സരങ്ങളില്‍ നിന്നും 22 ശരാശരിയോടെയാണിത്. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളും താരം നേടുകയും ചെയ്തു.

കോറി ആന്‍ഡേഴ്‌സന്‍

കോറി ആന്‍ഡേഴ്‌സന്‍

ന്യൂസിലാന്‍ഡിന്റെ മുന്‍ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സന്‍ ഇപ്പോള്‍ അമേരിക്കയിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ന്യൂസിലാന്‍ഡിനു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. കൂടാതെ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും ആന്‍ഡേഴ്‌സന്‍ തിളങ്ങിയിരുന്നു. 2014 മുതല്‍ 16 വരെയാണ് അദ്ദേഹം മുംബൈയ്‌ക്കൊപ്പമുണ്ടായിരുന്നത്.

ഗാംഗുലിക്ക് കീഴിലെ ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11, ആരൊക്കെ ഉള്‍പ്പെടും? സൂപ്പര്‍ ടീമിതാ

5

നിലവില്‍ അമേരിക്കയിലാണ് ആന്‍ഡേഴ്‌സന്‍ കളിച്ചുകൊണ്ടിരിക്കുന്നതെങ്കിലും അവരുടെ ദേശീയ ടീമിനായി കളിക്കാനുള്ള യോഗ്യത ഇനിയും ലഭിച്ചിട്ടില്ല. എങ്കിലും അടുത്ത ടി20 ലോകപ്പിനു മുമ്പ് അദ്ദേഹത്തെ ഏതു വിധേനയും തങ്ങളുടെ ടീമിന്റെ ഭാഗമാക്കാന്‍ അമേരിക്ക ശ്രമിക്കുമെന്നുറപ്പാണ്.

Story first published: Saturday, July 9, 2022, 13:55 [IST]
Other articles published on Jul 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X