വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മിഷന്‍ ഇംപോസിബിള്‍! റിസ്വാന്‍ സൂപ്പര്‍, പക്ഷെ, ധോണിയുടെ ഈ റെക്കോര്‍ഡുകള്‍ കിട്ടില്ല

അഞ്ചു റെക്കോര്‍ഡുകളറിയാം

mohammad rizwan

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഒരാളാണ് പാകിസ്താന്‍ താരം മുഹമ്മദ് റിസ്വാന്‍. ടി20 ഫോര്‍മാറ്റില്‍ നിലവിലെ നമ്പര്‍ വണ്‍ ബാറ്ററും അദ്ദേഹമാണ്. കഴിഞ്ഞ വര്‍ഷം ടി20യില്‍ റണ്‍മഴ പെയ്യിച്ച് ഓള്‍ടൈം റെക്കോര്‍ഡും അദ്ദേഹം കുറിച്ചിരുന്നു. ബാറ്റിങില്‍ പല റെക്കോര്‍ഡുകളും തകര്‍ത്ത് റിസ്വാന്‍ മുന്നേറുകയാണ്.

Also Read: ദുലീപ് ട്രോഫിയില്‍ കസറി, ഇന്ത്യന്‍ ടീമിലേക്ക് വിളികാത്ത് നാല് പേര്‍, ഇനി വൈകില്ലAlso Read: ദുലീപ് ട്രോഫിയില്‍ കസറി, ഇന്ത്യന്‍ ടീമിലേക്ക് വിളികാത്ത് നാല് പേര്‍, ഇനി വൈകില്ല

പക്ഷെ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ചില റെക്കോര്‍ഡുകള്‍ റിസ്വാന് സ്വപ്‌നം കാണാവുന്നതിലും അപ്പുറമാണ്. പാക് താരത്തിനു ഒരിക്കലും തിരുത്താന്‍ സാധിക്കാത്ത ധോണിയുടെ ചില റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം.

ഏകദിനത്തില്‍ 10,00 റണ്‍സ്

ഏകദിനത്തില്‍ 10,00 റണ്‍സ്

ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന മാന്ത്രിക സംഖ്യം തികച്ചിട്ടുള്ള താരങ്ങളിലൊരാളാണ് എംഎസ് ധോണി. പക്ഷെ അദ്ദേഹത്തിന്റെ ഈ റെക്കോര്‍ഡ് റിസ്വാന് തിരുത്താന്‍ കഴിഞ്ഞേക്കില്ല. ടി20 ഫോര്‍മാറ്റിലാണ് പാക് താരം ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. ഏകദിനത്തില്‍ അത്ര വലിയ ഇംപക്ടുണ്ടാക്കാന്‍ റിസ്വാനായിട്ടില്ല. ഏകദിനത്തില്‍ ഇതുവരെ കളിച്ച 49 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം നേടിയത് 1065 റണ്‍സ് മാത്രമാണ്.
50.57 എന്ന തകര്‍പ്പന്‍ ശരാശരിയോടെയാണ് ധോണി ഏകദിനം മതിയാക്കിയത്. വിരാട് കോലി കഴിഞ്ഞാല്‍ ഏറ്റവും മികച്ച ശരാശരിയും അദ്ദേഹത്തിനാണ്.

കൂടുതല്‍ സ്റ്റംപിങുകള്‍

കൂടുതല്‍ സ്റ്റംപിങുകള്‍

വിക്കറ്റിനു മുന്നില്‍ മാത്രമല്ല പിറകിലും അദ്ഭുതപ്പെടുത്തിയിരുന്ന താരമായിരുന്നു എംഎസ് ധോണി. മിന്നല്‍ സ്റ്റംപിങുകളിലൂടെയും ഡൈവിങ് ക്യാച്ചുകളിലൂടെയും അദ്ദേഹം പല തവണ ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ചിട്ടുണ്ട്. നിലവില്‍ അന്താാരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സ്റ്റംപിങുകളെന്ന റെക്കോര്‍ഡ് ധോണിക്കു അവകാശപ്പെട്ടതാണ്. 123 പേരെയാണ് അദ്ദേഹം സ്റ്റംപ് ചെയ്ത് പുറത്താക്കിയത്.
മുഹമ്മദ് റിസ്വാനും വളരെ മികച്ച വിക്കറ്റ് കീപ്പര്‍ തന്നെയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ ധോണിയുടെ ഓള്‍ടൈം സ്റ്റംപിങെന്ന റെക്കോര്‍ഡിനെക്കുറിച്ച് റിസ്വാന്‍ മറക്കുന്നതാവും നല്ലത്.

ആറു ടി20 കിരീടങ്ങള്‍

ആറു ടി20 കിരീടങ്ങള്‍

ആഭ്യന്തര ക്രിക്കറ്റില്‍ ആറു ടി20 കിരീടങ്ങളെന്ന എംഎസ് ധോണിയുടെ റേക്കോര്‍ഡുകളും മുഹമ്മദ് റിസ്വാന് എത്തിപ്പിടിക്കുക അസാധ്യമാവും. ഐപിഎല്ലില്‍ നാലും ചാംപ്യന്‍സ് ലീഗില്‍ രണ്ടും ട്രോഫികളടക്കം ആറു കിരീടങ്ങളാണ് ധോണി ഇതുവരെ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിന്നു അദ്ദേഹം ആറു ട്രോഫികളും കരസ്ഥമാക്കിയത്. വരാനിരിക്കുന്ന സീസണിലും സിഎസ്‌കെയെ ജേതാക്കളാക്കാനായാല്‍ ധോണിക്കു തന്റെ ട്രോഫികളുടെ ഏഴിലെത്തിക്കാം.
മുഹമ്മദ് റിസ്വാന്റെ കരിയര്‍ നോക്കിയാല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ത്താന്‍ സുല്‍ത്താന്‍സിനെ ഒരു തവണ കിരീടത്തിലേക്കു നയിക്കാനായതാണ് അദ്ദേഹത്തിന്റെ ഏക നേട്ടം. ഇനിയും നാലു ട്രോഫികള്‍ കൂടി സ്വന്തമാക്കി റിസ്വാന്‍ ധോണിക്കൊപ്പമെത്താന്‍ സാധ്യത കുറവാണ്.

Also Read: T20 World Cup 2022: രോഹിത്തിന് കീഴില്‍ ഇന്ത്യ കപ്പടിക്കുമോ?, സാധ്യത കുറവ്!, കാരണങ്ങളിതാ

വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍

വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍

ഏകദിനത്തില്‍ ഒരു വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോറെന്ന എംഎസ് ധോണിയുടെ റെക്കോര്‍ഡും മുഹമ്മദ് റിസ്വാന് തിരുത്തുക ദുഷ്‌കരമാവും. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലാണ് ധോണി കരിയര്‍ ബെസ്റ്റ് സ്‌കോര്‍ കണ്ടെത്തിയത്. അന്നു പുറത്താവാതെ 183 റണ്‍സായിരുന്നു അദ്ദേഹം അടിച്ചെടുത്തത്.
റിസ്വാന്റെ ഏകദിന കരിയര്‍ നോക്കിയാല്‍ അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ 115 റണ്‍സാണ്. ധോണിയുടെ 183 റണ്‍സെന്ന റെക്കോര്‍ഡ് തിരുത്തുക അസാധ്യമല്ലെങ്കിലും റിസ്വാന് ഇതിനു കഴിയുമോയെന്ന കാര്യം സംശയമാണ്.

Also Read: T20 World Cup 2022: കരുതിയിരുന്നോ, രോഹിത് ശര്‍മ സെഞ്ച്വറി നേടും!, പ്രവചനവുമായി സ്വാന്‍

ഒമ്പതു തവണ സിക്‌സറിലൂടെ വിജയറണ്‍സ്

ഒമ്പതു തവണ സിക്‌സറിലൂടെ വിജയറണ്‍സ്

എംഎസ് ധോണിയുടെ ഫിനിഷിങ് മികവ് ലോകം മുഴുവന്‍ അംഗീകരിച്ചതാണ്. ഇന്ത്യയുടെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിനിഷറായാണ് അദ്ദേഹത്തെ ലോകം മുഴുവന്‍ വാഴ്ത്തുന്നത്. റണ്‍ചേസില്‍ ഒമ്പതു തവണയാണ് സിക്‌സറിലൂടെ ധോണി ടീമിന്റെ വിജയറണ്‍സ് കുറിച്ചിട്ടുള്ളത്.
ഈ റെക്കോര്‍ഡും മുഹമ്മദ് റിസ്വാന് തകര്‍ക്കുക ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. ഓപ്പണറായി കളിക്കുന്ന അദ്ദേഹം പലപ്പോഴും ആങ്കറുടെ റോളിലാണ് തിളങ്ങാറുള്ളത്. അതുകൊണ്ടു തന്നെ സികസറുകള്‍ പായിച്ച് റിസ്വാന്‍ ടീമിന്റെ വിജയറണ്‍സ് കുറിക്കാനുള്ള സാധ്യത കുറവാണ്. കരിയറില്‍ ഇതുവരെ ചേസില്‍ അദ്ദേഹം സിക്‌സറിലൂടെ ടീമിന്റെ വിജയറണ്‍സ് നേടിയിട്ടില്ല.

Story first published: Sunday, October 2, 2022, 15:03 [IST]
Other articles published on Oct 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X