ഏതു ഫോര്‍മാറ്റിലായാലും ധോണിയെ പുറത്താക്കുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുറത്താവാതെ നിന്ന ഇന്നിങ്സുകള്‍ ഇക്കാര്യം അടിവരയിടുകയും ചെയ്യുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിയെ പുറത്താക്കി കന്നി വിക്കറ്റ് സ്വന്തമാക്കിയ ചില ബൗളര്‍മാരുണ്ട്. ആദ്യത്തെ ഇരയായി ധോണിയുടെ പേര് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ച ബളര്മാര് ആരൊക്കെയാണെന്നു നോക്കാം.
ഒബെഡ് മക്കോയ്
വെസ്റ്റ് ഇന്‍ഡീസ് ടീമിനായി ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഒബെഡ് മക്കോയ് ധോണിയെ പുറത്താക്കിയാണ് അക്കൗണ്ട് തുറന്നത്. 2019ലായിരുന്നു മക്കോയ് വിന്‍ഡീസിനായി ഏകദിനത്തില്‍ അരങ്ങേറിയത്. അരങ്ങറ്റ മല്‍സരത്തില്‍ ധോണിയെ ബൗള്‍ഡാക്കി മക്കോയ് വരവറിയിക്കുകയും ചെയ്തു. ഈ മല്‍സരം ടൈയില്‍ കലാശിക്കുകയും ചെയ്തിരുന്നു.
ജഡ്ഡുവിനെ അന്നു ഞാന്‍ ഇടിച്ചേനെ! യാത്രയ്ക്ക് ഒരിടത്തും ഒപ്പം കൂട്ടരുതെന്ന് രോഹിത്
സ്കോട്ട് ബോട്ലാന്ഡ്
ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ സ്കോട്ട് ബോട്ലാന്ഡിന്റെയും ആദ്യ വിക്കറ്റ് എംഎസ് ധോണിയുടേതാണ്. 2016ല്‍ ഇന്ത്യക്കെതിരേയായിരുന്നു താരം ഓസീസിനായി അരങ്ങേറ്റം നടത്തിയത്. പക്ഷെ ഈ മല്‍സരത്തില്‍ ബോട്ലാന്ഡിനു വിക്കറ്റൊന്നും ലഭിച്ചില്ല. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ധോണിയുടെ വിലപ്പെട്ട വിക്കറ്റ് സ്വന്തമാക്കാന്‍ പേസര്‍ക്കു കഴിഞ്ഞു. ഗ്ലെന്‍ മാക്സ്വെല്ലിനു ക്യാച്ച് നല്‍കിയായിരുന്നു ധോണി ക്രീസ് വിട്ടത്.
മലിങ്ക ബണ്ഡാര
ശ്രീലങ്കന്‍ ബൗളര്‍ മലിങ്ക ബണ്ഡാരയും ആദ്യം പുറത്താക്കിയ താരം എംഎസ് ധോണിയാണ്. ഇതു പക്ഷെ ടെസ്റ്റിലായിരുന്നു. ഇന്ത്യയില്‍ വച്ചു നടന്ന ടെസ്റ്റിലാണ് ധോണിയുടെ വിക്കറ്റ് ബണ്ഡാര നേടിയത്. ബണ്ഡാരയുടെ ബൗളിങില്‍ ധോണിയുടെ ഷോട്ട് ഗുണവര്‍ധനെ ക്യാച്ചെടുക്കുകയായിരുന്നു.
ആന്‍ഡ്രു ടൈ
ഓസ്ട്രേലിയയുടെ വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ആഡ്രു ടൈയുടെ ആദ്യ ഇര ഇന്ത്യന്‍ ഇതിഹാസം എംഎസ് ധോണിയാണ്. അരങ്ങേറ്റ ടി20യിലായിരുന്നു ടൈ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയും ഓസീസും തമ്മിലുള്ള ടി20 പോരാട്ടത്തില്‍ ധോണിയെ ടൈയുടെ ബൗളങില്‍ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന് വാട്സന് പിടികൂടുകയായിരുന്നു. പിന്നീട് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സില്‍ ധോണിക്കൊപ്പം കുറച്ചു സീസണുകള്‍ കളിക്കാനും വാട്സനു അവസരം ലഭിച്ചിരുന്നു.
ഡേവിഡ് ഹസ്സി
ഓസ്ട്രേലിയയുടെ മുന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഡേവിഡ് ഹസ്സി അപൂര്‍വ്വമായി മാത്രമേ ടി20കളില്‍ ബൗള്‍ ചെയ്തിരുന്നുള്ളൂ. 2008ല്‍ ഇന്ത്യക്കെതിരേയായിരുന്നു അദ്ദേഹം ആദ്യമായി ടി20യില്‍ ബൗള്‍ ചെയ്തത്. ഈ മല്‍സരത്തില്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ധോണിയുടെ വമ്പന്‍ വിക്കറ്റ് ഹസ്സി പോക്കറ്റിലാക്കുകയും ചെയ്തു. ഹസ്സിയുടെ ബൗൡങില്‍ ബ്രെറ്റ് ലീക്ക് ക്യാച്ച് നല്‍കിയാണ് ധോണി അന്നു ക്രീസ് വിട്ടത്.