വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്‍മാര്‍

ഇന്ത്യന്‍ താരവും ഇക്കൂട്ടത്തിലുണ്ട്

miller

ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ തന്നെ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. അന്നു ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ക്യാപ്റ്റന്‍സിയിലാണ് അവര്‍ അപ്രതീക്ഷിത ജേതാക്കളായത്. അതിനു ശേഷം വീണ്ടുമൊരു ഫൈനലില്‍ കളിക്കാന്‍ റോയല്‍സിനു കഴിഞ്ഞ സീസണ്‍ വരെ കാത്തിരിക്കേണ്ടി വന്നു. സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇത്. പക്ഷെ കിരീടപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു അവര്‍ തോല്‍ക്കുകയായിരുന്നു.

Also Read:ക്യാപ്റ്റന്‍ ഹാര്‍ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്‍ന്നാല്‍ ഇന്ത്യക്കു പണി കിട്ടുംAlso Read:ക്യാപ്റ്റന്‍ ഹാര്‍ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്‍ന്നാല്‍ ഇന്ത്യക്കു പണി കിട്ടും

ഒരുപാട് യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ഫ്രാഞ്ചൈസിയാണ് റോയല്‍സ്. യൂസുഫ് പഠാന്‍ മുതല്‍ സഞ്ജു വരെ ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യന്‍ കളിക്കാരുടെ മാത്രലമല്ല ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സനപ്പോലെയുള്ള വിദേശ താരങ്ങളില്‍ നിന്നും മികച്ച പ്രകടനം പുറത്തുകൊണ്ടു വരാന്‍ റോയല്‍സിനു സാധിച്ചതായി നമുക്കു കാണാന്‍ സാധിക്കും.

അതേസമയം, വലിയ പ്രതീക്ഷയോടെ റോയല്‍സിലേക്കു വരികയും പക്ഷെ ഫ്‌ളോപ്പായി മാറുകയും ചെയ്ത ചില വമ്പന്‍ കളിക്കാരുമുണ്ട്. റോയല്‍സില്‍ ക്ലച്ച് പിടിക്കാന്‍ സാധിക്കാതെ പോയ വമ്പന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പയാണ് രാജസ്ഥാന്‍ റോയല്‍സില്‍ തിളങ്ങാന്‍ കഴിയാതെ പോയ ഒരു വമ്പന്‍ താരം. ഐപിഎല്ലിലെ ഏറ്റവും അണ്ടര്‍ റേറ്റഡ് താരങ്ങളിലൊരാളെന്നു അദ്ദേഹത്ത വിശേഷിപ്പിക്കാം.

ഒരുപാട് ടീമുകള്‍ക്കായി ഉത്തപ്പ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. 2014ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 660 റണ്‍സോടെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് കൈക്കലാക്കിയ ഉത്തപ്പ ടീമിനെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചു.

2020 സീസണിലായിരുന്നു അദ്ദേഹം റോയല്‍സിലെത്തിയത്. പക്ഷെ 12 മല്‍സരങ്ങളില്‍ നിന്നും വെറും 196 റണ്‍സ് മാത്രമേ ഉത്തപ്പയ്ക്കു നേടാനായുള്ളൂ. 16.33 ശരാശരിയിലായിരുന്നു ഇത്. ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ ഓപ്പണറായും താരം പരീക്ഷിക്കപ്പെട്ടെങ്കിലും തിളങ്ങാനായില്ല. സീസണിനു ശേഷം ഉത്തപ്പയെ റോയല്‍സ് ഒഴിവാക്കുകയും ചെയ്തു.

ആരോണ്‍ ഫിഞ്ച്

ആരോണ്‍ ഫിഞ്ച്

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിരാശപ്പെടുത്തിയ മറ്റൊരാള്‍. കരിയറില്‍ അദ്ദേഹം ഒമ്പതു ഐപിഎല്‍ ടീമുകളുടെ ഭാഗമായിട്ടുണ്ട്. പക്ഷെ എവിടെയും സ്ഥാനമുറപ്പിക്കാനായില്ലെന്നതാണ് യാഥാര്‍ഥ്യം.

റോയല്‍സിനു വേണ്ടി ഒരേയൊരു മല്‍സരം മാത്രമേ ഫിഞ്ച് കളിച്ചിട്ടുള്ളൂ. 2010ലായിരുന്നു ഇത്. 21 റണ്‍സെടുക്കുകയും ചെയ്തു. അതിനു ശേഷം അദ്ദേഹത്തിനു റോയല്‍സ് അവസരങ്ങള്‍ നല്‍കിയില്ല.

റോസ് ടെയ്‌ലര്‍

റോസ് ടെയ്‌ലര്‍

ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരില്‍ ഒരാളുമായ റോസ് ടെയ്‌ലറും രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു. 2009ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഐപിഎല്‍ ഫൈനലിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇതേ തുടര്‍ന്നു സീസണിനു ശേഷം ടെയ്‌ലറെ റോയല്‍സ് റാഞ്ചുകയും ചെയ്തു.

പക്ഷെ റോയല്‍സില്‍ താരത്തിന് ഈ ഫോം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. 12 മല്‍സരങ്ങളില്‍ കളിച്ച ടെയ്‌ലര്‍ക്കു 119.07 സ്‌ട്രൈക്ക് റേറ്റോടെ 181 റണ്‍സാണ് സ്‌കോര്‍ ചെയ്യാനായത്. ഈ സീസണിനു ശേഷം അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു.

Also Read:ക്യാപ്റ്റന്‍ ഹാര്‍ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്‍ന്നാല്‍ ഇന്ത്യക്കു പണി കിട്ടും

മോര്‍നെ മോര്‍ക്കല്‍

മോര്‍നെ മോര്‍ക്കല്‍

സൗത്താഫ്രിക്കയുടെ മുന്‍ സ്റ്റാര്‍ പേസര്‍ മോര്‍നെ മോര്‍ക്കലും രാജസ്ഥാന്‍ റോയല്‍സില്‍ പരാജയമായിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകള്‍ക്കൊപ്പം ഐപിഎല്ലില്‍ അദ്ദേഹം തിളങ്ങിയിരുന്നു.

മോര്‍ക്കല്‍ ഐപിഎല്ലില്‍ അരങ്ങേറിയത് റോയല്‍സിനൊപ്പമായിരുന്നു. 2009, 10 സീസണുകളിലാണ് അദ്ദേഹം റോയല്‍സിനായി ഇറങ്ങിയത്. പക്ഷെ രണ്ടു സീസണുകളിലായി കളിച്ചത് വെറും നാലു മല്‍സരങ്ങളാണ്.ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല. എന്നാല്‍ റോയല്‍സ് വിട്ട ശേഷം ഡല്‍ഹിക്കായി രണ്ടു സീസണുകളില്‍ നിന്നും 38 വിക്കറ്റുകള്‍ മോര്‍ക്കല്‍ പിഴുതു.

Also Read: ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു

ഡേവിഡ് മില്ലര്‍

ഡേവിഡ് മില്ലര്‍

സൗത്താഫ്രിക്കയുടെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ ഡേവിഡ് മില്ലറും രാജസ്ഥാന്‍ റോയല്‍സില്‍ ഫ്‌ളോപ്പായിരുന്നു. റോയല്‍സിനൊപ്പം 2020, 21 സീസണുകളിലായിരുന്നു അദ്ദേഹമുണ്ടായിരുന്നത്.

രണ്ടു സീസണുകളിലായി 10 മല്‍സരങ്ങളില്‍ മാത്രമേ മില്ലറെ റോയല്‍സ് കളിപ്പിച്ചുള്ളൂ. ഇവയില്‍ നിന്നും അദ്ദേഹം നേടിത് 124 റണ്‍സ് മാത്രമാണ്. മില്ലര്‍ക്കു സ്ഥിരമായി അവസരം നല്‍കാന്‍ റോയല്‍സ് ശ്രമിച്ചില്ലെന്നതാണ് പ്രധാന പ്രശ്‌നം.

റോയല്‍സ് വിട്ട് കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിലേക്കു വന്നതോടെ മില്ലര്‍ തന്റെ മികവ് ലോകത്തിനു കാണിച്ചുകൊടുക്കുകയും ചെയ്തു. 16 മല്‍സരങ്ങളില്‍ നിന്നും 481 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ടീമിന്റെ കിരീടവിജയത്തില്‍ സുപ്രധാന പങ്കും വഹിച്ചിരുന്നു.

Story first published: Saturday, February 4, 2023, 7:11 [IST]
Other articles published on Feb 4, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X