വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇവര്‍ ഈ വര്‍ഷത്തെ ദുരന്തങ്ങള്‍', ഫ്‌ളോപ്പ് 11ല്‍ ഉള്‍പ്പെടുന്നവരില്‍ പ്രമുഖരും, പരിശോധിക്കാം

കായിക ലോകത്തെ സംബന്ധിച്ച് തിരിച്ചുവരവിന്റെ വര്‍ഷമാണ് 2021. കോവിഡ് മഹാമാരിക്ക് ശേഷം കായിക ലോകം ഉണര്‍ന്ന വര്‍ഷം കൂടിയാണിത്. ടി20 ലോകകപ്പ്,ആഷസ് ടെസ്റ്റ്,ഐപിഎല്‍ തുടങ്ങി ഒട്ടനവധി പ്രമുഖ ടൂര്‍ണമെന്റുകള്‍ നടത്താന്‍ ഈ വര്‍ഷം സാധിച്ചു. ഓസ്‌ട്രേലിയ ടി20 ലോകകപ്പ് ചാമ്പ്യന്മാരായപ്പോള്‍ ഇന്ത്യയെ ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്താന്‍ തോല്‍പ്പിച്ചു. വമ്പുപറഞ്ഞെത്തിയ ഇന്ത്യ സെമി പോലും കാണാതെയാണ് പുറത്തായത്.

ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് പൊളിക്കും! മുംബൈയില്‍ ഞാനതു കണ്ടതാണ്- പുകഴ്ത്തി ബോള്‍ട്ട്ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് പൊളിക്കും! മുംബൈയില്‍ ഞാനതു കണ്ടതാണ്- പുകഴ്ത്തി ബോള്‍ട്ട്

1

വിരാട് കോലി ഇന്ത്യയുടെ വീരനായകനായി കരിയറിന്റെ അവസാനംവരെ തുടരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കോലിയെ മാറ്റി രോഹിത് ശര്‍മയെ ഇന്ത്യയുടെ പരിമിത ഓവര്‍ നായകനാക്കി. രവി ശാസ്ത്രിക്ക് പകരം ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡെത്തി. ഡ്വെയ്ന്‍ ബ്രാവോ,ക്രിസ് ഗെയ്ല്‍,ഹര്‍ഭജന്‍ സിങ് എന്നിവരുടെ വിരമിക്കലിനും ഈ വര്‍ഷം സാക്ഷിയായി.

Also Read: 1983ലെ ലോകകപ്പ് വിജയത്തിനു ശേഷം ഞങ്ങള്‍ ഭക്ഷണം കിട്ടാതെ ഉറങ്ങി!- വെളിപ്പെടുത്തലുമായി കപില്‍

2

ഐപിഎല്ലില്‍ മാസ് കാട്ടി ധോണിയുടെ സിഎസ്‌കെ കപ്പുമായി തിരിച്ചെത്തി. പാകിസ്താന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ ഒരു കലണ്ടര്‍ വര്‍ഷം 2000 ടി20 റണ്‍സ് നേടുന്ന ആദ്യ താരവുമായി. ഇത്തരത്തില്‍ നിരവധി റെക്കോഡ് പ്രകടനങ്ങളും പ്രധാന സംഭവങ്ങളും ഈ വര്‍ഷം നടന്നു. എന്നാല്‍ വലിയ പ്രതീക്ഷ നല്‍കിയ പല താരങ്ങളും തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു. അത്തരത്തില്‍ ഈ വര്‍ഷം ദുരന്തമായി മാറിയ താരങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ഫ്‌ളോപ്പ് 11 പരിശോധിക്കാം.

ക്രിസ് ഗെയ്ല്‍-ആരോണ്‍ ഫിഞ്ച്

ക്രിസ് ഗെയ്ല്‍-ആരോണ്‍ ഫിഞ്ച്

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ തീര്‍ത്തും നിരാശപ്പെടുത്തിയ വര്‍ഷമാണിത്. പ്രായം തളര്‍ത്തുന്ന ഗെയ്ല്‍ 42ാം വയസിലും ടി20 ലോകകപ്പ് കളിക്കാനെത്തിയത് പ്രശംസിക്കേണ്ട കാര്യമാണെങ്കിലും പ്രകടനംകൊണ്ട് വന്‍ പരാജയമായിരുന്നു. 21 ടി20യില്‍ നിന്ന് 272 റണ്‍സാണ് ഗെയ്ല്‍ നേടിയത്. ഈ വര്‍ഷത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഗെയ്ല്‍ വിടപറയുകയും ചെയ്തു. ടി20 ലോകകപ്പില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 45 റണ്‍സ് മാത്രമാണ് ഗെയ്ല്‍ നേടിയത്. വരാനിരിക്കുന്ന ഐപിഎല്ലിലും ഗെയ്‌ലിന് അവസരം ലഭിച്ചേക്കില്ല.

Also Read: ടെസ്റ്റില്‍ രോഹിത് ക്ലിക്കായതെങ്ങനെ? ഒരേയൊരു കാരണം മാത്രം- ചൂണ്ടിക്കാട്ടി സച്ചിന്‍

4

ഓസീസ് പരിമിത ഓവര്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ സംബന്ധിച്ചും മോശം വര്‍ഷമായിരുന്നു ഇത്. ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ കിരീടം ചൂടിച്ച നായകനാണ് ഫിഞ്ചെങ്കിലും വ്യക്തിഗത പ്രകടനം വളരെ മോശമാണ്.ടി20 ലോകകപ്പില്‍ ഏഴ് മത്സരത്തില്‍ നിന്ന് 135 റണ്‍സാണ് ഫിഞ്ചിന് നേടാനായത്. 17 ടി20കളില്‍ നിന്ന് 459 റണ്‍സാണ് അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ ആകെ സമ്പാദ്യം.

 ഗ്ലെന്‍ മാക്‌സ്‌വെല്‍,ഓയിന്‍ മോര്‍ഗന്‍,അജിന്‍ക്യ രഹാനെ

ഗ്ലെന്‍ മാക്‌സ്‌വെല്‍,ഓയിന്‍ മോര്‍ഗന്‍,അജിന്‍ക്യ രഹാനെ

ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം ഗംഭീര പ്രകടനം നടത്തിയെങ്കിലും ദേശീയ ടീമിനൊപ്പം മാക്‌സ് വെല്ലിന് മികവുകാട്ടാനായില്ല. ആര്‍സിബിക്കായി 15 മത്സരത്തില്‍ നിന്ന് 513 റണ്‍സാണ് താരം നേടിയത്. 42.75 ശരാശരിയിലും 144.10 സ്‌ട്രൈക്കറേറ്റിലുമായിരുന്നു പ്രകടനം. എന്നാല്‍ ഓസീസിനൊപ്പം 12 ടി20കളില്‍ നിന്ന് 157 റണ്‍സാണ് നേടാനായത്. ടി20 ലോകകപ്പില്‍ ഏഴ് മത്സരത്തില്‍ നിന്ന് നേടിയത് 64 റണ്‍സും.

Also Read: IND vs SA: ആഫ്രിക്കന്‍ വെല്ലുവിളിക്ക് ഇന്ത്യ തയ്യാര്‍- ആദ്യ ടെസ്റ്റ് പ്രിവ്യു, സാധ്യതാ ഇലവന്‍

6

നായകസ്ഥാനത്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ്. കെകെആറിനെ ഐപിഎല്‍ ഫൈനലിലേക്കെത്തിക്കാന്‍ നായകനെന്ന നിലയില്‍ മോര്‍ഗനായി. എന്നാല്‍ ഇംഗ്ലണ്ടിനൊപ്പം ടി20 ലോകകപ്പില്‍ ഈ മികവ് കാട്ടാനായില്ല. ഈ വര്‍ഷം നാല് ഏകദിനം കളിച്ച അദ്ദേഹം നേടിയത് 103 റണ്‍സാണ്. 16 ടി20കളിലെ സമ്പാദ്യം 150 റണ്‍സും. സ്‌ട്രൈക്കറേറ്റ് 120.

Also Read: 'എല്ലാവരെയും 'സുഖിപ്പിക്കലല്ല' എന്റെ ജോലി', അശ്വിന് വായടപ്പിക്കുന്ന മറുപടിയുമായി രവി ശാസ്ത്രി

7

അഞ്ചാമനായി അവസരം ഇന്ത്യയുടെ അജിന്‍ക്യ രഹാനെക്കാണ്. ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ രഹാനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പവും നിറം മങ്ങി. 20ല്‍ താഴെ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശരാശരി. 12 ടെസ്റ്റില്‍ നിന്ന് 411 റണ്‍സാണ് രഹാനെക്ക് നേടാനായത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

മുഷ്ഫിഖര്‍ റഹീം,ഹര്‍ദിക് പാണ്ഡ്യ,സ്റ്റുവര്‍ട്ട് ബ്രോഡ്

മുഷ്ഫിഖര്‍ റഹീം,ഹര്‍ദിക് പാണ്ഡ്യ,സ്റ്റുവര്‍ട്ട് ബ്രോഡ്

ബംഗ്ലാദേശിന്റെ മുഷ്ഫിഖര്‍ റഹീമാണ് ആറാമന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം മികച്ച റെക്കോഡുള്ള ബംഗ്ലാദേശ് താരങ്ങളിലൊരാളാണെങ്കിലും ഈ വര്‍ഷം അദ്ദേഹത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ടി20 ലോകകപ്പില്‍ എട്ട് മത്സരത്തില്‍ നിന്ന് 144 റണ്‍സാണ് അദ്ദേഹം നേടിയത്. ഏഴ് ടെസ്റ്റില്‍ നിന്ന് 443 റണ്‍സും അദ്ദേഹം സ്വന്തമാക്കി. ഒമ്പത് ഏകദിനങ്ങളില്‍ നിന്ന് 407 റണ്‍സ് നേടിയ താരം 13 ടി20കളില്‍ നിന്ന് നേടിയത് 183 റണ്‍സ് മാത്രമാണ്.

Also Read: IND vs SA: ഇന്ത്യക്ക് മുകളിലുള്ള ഞങ്ങളുടെ ആധിപത്യം തകരുമെന്ന് കരുതരുത്- മഖായ എന്‍ഡിനി

9

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യക്ക് തൊട്ടതെല്ലാം പിഴച്ച വര്‍ഷമാണിത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മോശം ഫോമും താരത്തെ പിന്നോട്ടടിച്ചതോടെ ഇന്ത്യന്‍ ടീമിലെ സ്ഥാനവും ഹര്‍ദിക്കിന് നഷ്ടമായി. മുംബൈ ഇന്ത്യന്‍സും താരത്തെ ഒഴിവാക്കി. ആറ് ഏകദിനത്തില്‍ നിന്ന് 119 റണ്ഡസും 11 ടി20യില്‍ നിന്ന് 165 റണ്‍സുമാണ് ഹര്‍ദിക്കിന് നേടാനായത്.

Also Read: ധോണിയെ കൊണ്ടുവന്നത് ശാസ്ത്രി-കോലി എന്നിവരുടെ 'ഭരണം' അവസാനിപ്പിക്കാന്‍!- മുന്‍ പേസര്‍ പറയുന്നു

10

ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡാണ് എട്ടാമന്‍. 500ലധികം ടെസ്റ്റ് വിക്കറ്റുള്ള താരമാണെങ്കിലും ഇത്തവണത്തെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ഏഴ് ടെസ്റ്റില്‍ നിന്ന് 12 വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. പ്രതീക്ഷക്കൊത്ത ബൗളിങ് പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് പറയാം.

ലൂങ്കി എന്‍ഗിഡി,രവി രാംപോള്‍,വരുണ്‍ ചക്രവര്‍ത്തി

ലൂങ്കി എന്‍ഗിഡി,രവി രാംപോള്‍,വരുണ്‍ ചക്രവര്‍ത്തി

ദക്ഷിണാഫ്രിക്കയുടെ പേസര്‍ ലൂങ്കി എന്‍ഗിഡിയും നിരാശപ്പെടുത്തിയ വര്‍ഷമായിരുന്നു ഇത്. നാല് ടെസ്റ്റില്‍ നിന്ന് വെറും 14 വിക്കറ്റാണ് എന്‍ഗിഡിക്ക് നേടാനായത്. മൂന്ന് ഏകദിനത്തില്‍ നിന്ന് നേടിയത് ഒരു വിക്കറ്റും. ഏഴ് ടി20യില്‍ നിന്ന് എട്ട് വിക്കറ്റും വീഴ്ത്തി. ഈ വര്‍ഷം ജൂലൈക്ക് ശേഷം എന്‍ഗിഡി കളിച്ചിട്ടില്ല.

Also Read: കോലി-ഗാംഗുലി പ്രശ്‌നം, എന്താണ് സംഭവിച്ചത്? വ്യക്തമാക്കി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി

12

വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 ലോകകപ്പില്‍ ഉള്‍പ്പെട്ടെങ്കിലും പേസര്‍ രവി രാംപോള്‍ നിരാശപ്പെടുത്തി. നാല് മത്സരത്തില്‍ നിന്ന് രണ്ട് വിക്കറ്റാണ് ടി20 ലോകകപ്പില്‍ അദ്ദേഹം നേടിയത്. സിപിഎല്ലില്‍ 10 മത്സരത്തില്‍ നിന്ന് 19 വിക്കറ്റ് നേടിയെങ്കിലും ഈ മികവ് ദേശീയ ടീമിനൊപ്പം കാട്ടാനായില്ല.

13

വരുണ്‍ ചക്രവര്‍ത്തിയാണ് 11ാമന്‍. വലിയ പ്രതീക്ഷകളോടെ ഇന്ത്യ അവതരിപ്പിച്ച സ്പിന്നര്‍ക്ക് ടി20 ലോകകപ്പില്‍ ഒരു വിക്കറ്റ് പോലും നേടാനായില്ല. ഐപിഎല്ലില്‍ കെകെആറിനൊപ്പം ശോഭിച്ചെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം താരം ദുരന്തമായിരുന്നു.

Story first published: Friday, December 24, 2021, 18:49 [IST]
Other articles published on Dec 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X