വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പുറത്തായവരെ എഴുതിത്തള്ളേണ്ട, ഒന്നിച്ചുനിന്നാല്‍ കളി മാറും!! ഇതാ പുറത്തായവരുടെ സൂപ്പര്‍ ടീം

പ്ലേഓഫ് കാണാതെ പുറത്തായ താരങ്ങളാണ് സാങ്കല്‍പ്പിക ടീമിലുള്ളത്

IPL 2018: പുറത്തായവരുടെ സൂപ്പര്‍ ടീം ഇതാ! | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ ലീഗ് മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി നടക്കാനിരിക്കുന്നത് പ്ലേഓഫ് പോരാട്ടങ്ങളാണ്. ഏറെ കിരീടപ്രതീക്ഷയുമായി വന്ന നാലു ടീമുകളാണ് ഇത്തവണ പ്ലേഓഫ് പോലും കാണാതെ പുറത്തായത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ പുറത്താവലാണ് തികച്ചും അപ്രതീക്ഷിതം.

പ്ലേഓഫിലെത്താനാവാതെ വീണ നാലു ടീമുകളിലും മികച്ച ചില താരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ വണ്‍മാന്‍ ഷോയ്ക്കും ടീമിനെ രക്ഷിക്കാന്‍ സാധിച്ചില്ല. പുറത്തായ ടീമുകളിലെ മാത്രം ഉള്‍പ്പെടുത്തി ഒരു ഡ്രീം ടീം പ്രഖ്യാപിച്ചാല്‍ ആരൊക്കെ പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമെന്നു നോക്കാം.

ലോകേഷ് രാഹുല്‍ (പഞ്ചാബ്)

ലോകേഷ് രാഹുല്‍ (പഞ്ചാബ്)

കിങ്‌സ് ഇലവന്റെ റണ്‍മെഷീന്‍ ലോകേഷ് രാഹുലാണ് പുറത്തായവരുടെ ഇലവന്റെ ഓപ്പണര്‍മാരില്‍ ഒരാള്‍. 14 ഇന്നിങ്‌സുകളില്‍ നിന്നും 55 ശരാശരയില്‍ 659 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെന്ന പേരുമായാണ് രാഹുല്‍ ഐപിഎല്ലിനോട് ഗുഡ്‌ബൈ പറഞ്ഞത്. ക്രിസ് ഗെയ്ല്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ ടീമിലുണ്ടായിട്ടും അവരെയെല്ലാം നിഷ്പ്രഭരാക്കിയാണ് രാഹുല്‍ പഞ്ചാബിന്റെ കിങായത്.

സൂര്യകുമാര്‍ യാദവ് (മുംബൈ)

സൂര്യകുമാര്‍ യാദവ് (മുംബൈ)

നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ഏക ആശ്വാസം സൂര്യകുമാര്‍ യാദവിന്റെ പ്രകടനമായിരുന്നു. ഓപ്പണിങ് റോളില്‍ പരീക്ഷിക്കപ്പെട്ട സൂര്യകുമാര്‍ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ തെറ്റിച്ചില്ല. മുംബൈ തകര്‍ന്നടിഞ്ഞ പല കളിയിലും താരത്തിന്റെ ഇന്നിങ്‌സാണ് ടീമിന് അല്‍പ്പമെങ്കിലും മാന്യത നല്‍കിയത്.
14 ഇന്നിങ്‌സുകളില്‍ നിന്നും 36നു മുകളില്‍ ശരാശരിയില്‍ 512 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 133.33 ആയിരുന്നു.
രാഹുലിനൊപ്പം സൂര്യകുമാറാണ് പുറത്തായവരുടെ ഇലവന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

 വിരാട് കോലി (ബാംഗ്ലൂര്‍, ക്യാപ്റ്റന്‍)

വിരാട് കോലി (ബാംഗ്ലൂര്‍, ക്യാപ്റ്റന്‍)

റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പം കന്നിക്കിരീടമെന്ന മോഹം ഇത്തവണയും പൊലിഞ്ഞ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണ് പുറത്തായവരുടെ ഇലവന്റെ ക്യാപ്റ്റന്‍. 14 ഇന്നിങ്‌സുകളില്‍ നിന്നും 48.18 ശരാശരിയില്‍ 139 സ്‌ട്രൈക്ക് റേറ്റോടെ കോലി 530 റണ്‍സ് നേടിയിരുന്നു.
പുറത്തായവരുടെ ഇലവനില്‍ തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ കോലിയേക്കാള്‍ മികച്ചൊരു താരമില്ല.

എബി ഡിവില്ലിയേഴ്‌സ് (ബാംഗ്ലൂര്‍)

എബി ഡിവില്ലിയേഴ്‌സ് (ബാംഗ്ലൂര്‍)

നാലാം നമ്പര്‍ ബാറ്റിങ് പൊസിഷനില്‍ ആര്‍സിബിയില്‍ കോലിയുടെ സഹതാരവും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരവുമായ എബി ഡിവില്ലിയേഴ്‌സ് ഇറങ്ങും. പരിക്കു മൂലം ചില മല്‍സരങ്ങള്‍ നഷ്ടമായെങ്കിലും ഈ സീസണിലും മിന്നുന്ന പ്രകടനം തന്നെയാണ് എബിഡി കാഴ്ചവച്ചത്.
11 ഇന്നിങ്‌സുകളില്‍ നിന്നും 53.33 ശരാശരിയില്‍ 175 സ്‌ട്രൈക്കറേറ്റോടെ എബിഡി 480 റണ്‍സെടുത്തിരുന്നു.

റിഷഭ് പന്ത് (ഡല്‍ഹി)

റിഷഭ് പന്ത് (ഡല്‍ഹി)

പുറത്തായവരുടെ ഇലവന്റെ വിക്കറ്റ് കീപ്പര്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റിഷഭ് പന്തായിരിക്കും. ഡല്‍ഹി പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടെങ്കിലും പന്തിന്റെ പ്രകടനം അത്യുജ്ജ്വലമായിരുന്നു.
14 മല്‍സരങ്ങളില്‍ നിന്നും 52 ശരാശരിയില്‍ 173 സ്‌ട്രൈക്ക്‌റേറ്റോടെ ഒരു സെഞ്ച്വറിയടക്കം 684 റണ്‍സാണ് പന്ത് വാരിക്കൂട്ടിയത്.
ടീമംഗങ്ങളില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചിരുന്നെങ്കില്‍ പന്തിനു കീഴില്‍ ഡല്‍ഹിക്ക് ഐപിഎല്ലില്‍ ഏറെ മുന്നേറാമായിരുന്നു.

 ഹര്‍ദിക് പാണ്ഡ്യ (മുംബൈ)

ഹര്‍ദിക് പാണ്ഡ്യ (മുംബൈ)

മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് പുറത്തായവരുടെ ഇലവന്റെ ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍. ബാറ്റിങിലും ബൗളിങിലും മുംബൈക്കു വേണ്ടി മികച്ച പ്രകടനമാണ് ഈ സീസണില്‍ പാണ്ഡ്യ നടത്തിയത്.
13 ഇന്നിങ്‌സുകളില്‍ നിന്നും 133 സ്‌ട്രൈക്കറ്റോടെ 260 റണ്‍സെടുത്ത താരം 18 വിക്കറ്റെടുത്ത് ബൗളിങിലും തന്റെ സാന്നിധ്യമറിയിച്ചു. 8.92 ശരാശരിയിലാണ് പാണ്ഡ്യ 20ന് അടുത്ത് വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്.

 ക്രുനാല്‍ പാണ്ഡ്യ (മുംബൈ)

ക്രുനാല്‍ പാണ്ഡ്യ (മുംബൈ)

ഹര്‍ദിക്കിന്റെ സഹോദരനും മുംബൈയിലെ സഹതാരവുമായ ക്രുനാല്‍ പാണ്ഡ്യയനാണ് പുറത്തായവരുടെ ഇലവനിലെ രണ്ടാം ഓള്‍റൗണ്ടര്‍. സഹോദരന്‍ ഹര്‍ദിക്കിനേക്കാള്‍ മികച്ച പ്രകടനമാണ് ബാറ്റിങില്‍ ക്രുനാല്‍ നടത്തിയത്.
13 ഇന്നിങ്‌സുകളില്‍ നിന്നും 22.80 ശരാശരിയില്‍ 145 സ്‌ട്രൈക്കറേറ്റോടെ താരം 228 റണ്‍സെടുത്തിരുന്നു. കൂടാതെ 12 വിക്കറ്റുകളും ക്രുനാല്‍ നേടി.

 മുജീബുര്‍ റഹ്മാന്‍ (പഞ്ചാബ്)

മുജീബുര്‍ റഹ്മാന്‍ (പഞ്ചാബ്)

റാഷിദ് ഖാനു ശേഷം അഫ്ഗാന്‍ ക്രിക്കറ്റില്‍ നിന്നുള്ള മറ്റൊരു സ്പിന്‍ വിസ്മയമായ മുജീബുര്‍ റഹ്മാന്‍ ഐപിഎല്ലിന്റെ ഈ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരുന്നു. 2017ലെ സീസണിലെ താരം റാഷിദായിരുന്നെങ്കില്‍ ഈ സീസണില്‍ വാര്‍ത്തകളില്‍ നിറഞ്ഞത് മുജീബുറിന്റെ പ്രകടനമായിരുന്നു.
സീസണില്‍ പഞ്ചാബിന്റെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്നു യുവതാരം. എന്നാല്‍ പരിക്കുമൂലം അവസാനത്തെ ചില മല്‍സരങ്ങളില്‍ മുജീബുര്‍ പുറത്തിരുന്നത് പഞ്ചാബ് ബൗളിങിന് തിരിച്ചടിയായി.
11 മല്‍സരങ്ങളില്‍ നിന്നും 6.99 ശരാശരിയില്‍ 14 വിക്കറ്റുകളാണ് മുജീബുര്‍ നേടിയത്.

 ഉമേഷ് യാദവ് (ബാംഗ്ലൂര്‍)

ഉമേഷ് യാദവ് (ബാംഗ്ലൂര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബൗളിങ് നിരയിലെ തുറുപ്പുചീട്ട് ഇന്ത്യയുടെ മുന്‍ പേസര്‍ ഉമേഷ് യാദവായിരുന്നു. 14 മല്‍സരങ്ങൡ നിന്നും 7.90 ശരാശരിയില്‍ 20 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
മിക്ക മല്‍സരങ്ങളിലും ന്യൂ ബോള്‍ കൊണ്ട് ആര്‍സിബിക്കു നിര്‍ണായക ബ്രേക്ത്രൂ നല്‍കിയത് ഉമേഷായിരുന്നു. പവര്‍പ്ലേ ഓവറുകളില്‍ പേസും സ്വിങും കൊണ്ട് താരം എതിര്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചു.

ആന്‍ഡ്രു ടൈ (പഞ്ചാബ്)

ആന്‍ഡ്രു ടൈ (പഞ്ചാബ്)

കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രു ടൈ മികച്ച പ്രകടനമാണ് നടത്തിയത്. 14 മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളാണ് ടൈ പോക്കറ്റിലാക്കിയത്. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും ടൈയുടെ പേരിലാണ്.
16 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തതാണ് താരത്തിന്റെ മികച്ച പ്രകടനം. പുറത്തായവരുടെ ഇലവനിലെ പേസര്‍മാരില്‍ ഒരാള്‍ ടൈ തന്നെയാണ്.

ജസ്പ്രീത് ബുംറ (മുംബൈ)

ജസ്പ്രീത് ബുംറ (മുംബൈ)

മുംബൈ ഇന്ത്യന്‍സിന്റെ പേസറായ ജസ്പ്രീത് ബുംറയാണ് പുറത്തായവരുടെ ടീമിലെ മറ്റൊരു പ്രധാന ബൗളര്‍. ഈ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.
ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്നു വിശേഷിപ്പിക്കുന്ന താരം ഈ സീസണിലും ഇതിനൊത്ത പ്രകടനം തന്നെ നടത്തി.

യൂറോപ്പില്‍ വീണ്ടും കിങ് മെസ്സി... തുടര്‍ച്ചയായി രണ്ടാം തവണയും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരംയൂറോപ്പില്‍ വീണ്ടും കിങ് മെസ്സി... തുടര്‍ച്ചയായി രണ്ടാം തവണയും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം

Story first published: Monday, May 21, 2018, 11:00 [IST]
Other articles published on May 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X