Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിങ്ങില്‍ വമ്പന്‍ ലോക റെക്കോര്‍ഡിട്ട് കെ എല്‍ രാഹുല്‍; അഞ്ചിലും തിളങ്ങി

ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അഞ്ചാം മത്സരത്തിലും തിളങ്ങിയതോടെ ബാറ്റിങ്ങില്‍ പുതിയ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആകെ 224 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. 45, 39, 27, 57, 56 എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോര്‍. ഇതോടെ ഒരു ദ്വിരാഷ്ട്ര ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന പദവി രാഹുലിന് സ്വന്തമായി.

മൊസാമ്പിക് താരം ഡാമിയോ കവാന, ന്യൂസിലന്‍ഡിന്റെ കോളിന്‍ മണ്‍റോ എന്നിവരുടെ പേരിലുണ്ടായിരുന്ന 223 റണ്‍സാണ് രാഹുല്‍ മറികടന്നത്. ബേ ഓവലില്‍ നടന്ന അഞ്ചാം മത്സരത്തില്‍ 45 റണ്‍സാണ് രാഹുല്‍ നേടിയത്. പരമ്പരയില്‍ ആകെ 56 റണ്‍സിന്റെ ശരാശരിയിലായിരുന്നു താരത്തിന്റെ റണ്‍വേട്ട. ന്യൂസിലന്‍ഡിന്റെ കോളിന്‍ മണ്‍റോ 163 റണ്‍സുമായി രണ്ടാം സ്ഥാനത്തെത്തി. 160 റണ്‍സെടുത്ത കിവി ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാംസ്ഥാനത്തുണ്ട്.

klrahul

പരമ്പരയിലെ അവസാന മത്സരത്തില്‍ കളിക്കാനിറങ്ങിയ രോഹിത് ശര്‍മ ടി20യില്‍ 100 ഇന്നിങ്‌സുകള്‍ കളിക്കുന്ന രണ്ടാമത്തെ കളിക്കാരനായി. 105 ഇന്നിങ്‌സുകള്‍ കളിച്ച പാക്കിസ്ഥാന്റെ ഷൊയബ് മാലിക്ക് ആണ് രോഹിത്തിന് മുന്നിലുള്ളത്. 50 ടി20 മത്സരം കളിച്ച ബൗളര്‍ ജസ്പ്രീത് ബുംറയും മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍ 100-ാം ടി20 മത്സരം കളിക്കുന്ന ആദ്യ ന്യൂസിലന്‍ഡ് കളിക്കാരനുമായി.

Story first published: Sunday, February 2, 2020, 17:05 [IST]
Other articles published on Feb 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+