വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാലാം നമ്പറിലേക്ക് ചുവടുമാറ്റാന്‍ രാഹുല്‍, അപ്പോള്‍ സൂര്യകുമാര്‍?, ഗില്‍ എവിടെ കളിക്കും?

ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം ഓപ്പണിങ്ങില്‍ ആരൊക്കെയെന്നതാണ്. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം ഓപ്പണിങ്ങില്‍ അവസരം തേടുന്നു

1

ഏകദിന ലോകകപ്പ് വരാനിരിക്കെ വലിയ പദ്ധതികള്‍ ഇപ്പോഴെ മെനയുകയാണ് ഇന്ത്യ. ഓരോ പൊസിഷനിലേക്കും ഒന്നിലധികം താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ശ്രമിക്കുന്നു. ബെഞ്ച് കരുത്തില്‍ എതിരാളികളെയെല്ലാം വിസ്മയിപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ താരസമ്പത്ത് ഉയരുന്നത് സെലക്ടര്‍മാരുടെ പണി ഇരട്ടിപ്പിക്കുന്നുണ്ടെന്നും പറയാം.

ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം ഓപ്പണിങ്ങില്‍ ആരൊക്കെയെന്നതാണ്. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം ഓപ്പണിങ്ങില്‍ അവസരം തേടുന്നു. ഇതില്‍ നായകനെന്ന നിലയിലും വെടിക്കെട്ട് ഓപ്പണറെന്ന നിലയിലും രോഹിത്തിന് സ്ഥാനം ഉറപ്പ്. ശേഷിക്കുന്നവരില്‍ നിന്ന് ആരെ ഓപ്പണറാക്കുമെന്നതാണ് പ്രധാന ചോദ്യം.

എംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ലഎംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല

1

ഇപ്പോഴിതാ കെ എല്‍ രാഹുലിനെ ഇന്ത്യ നാലാം നമ്പറിലേക്ക് പരിഗണിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് ലഭിക്കുന്ന വിവരം. മധ്യനിരയില്‍ രാഹുല്‍ എത്തിയാല്‍ ടീമിനത് കൂടുതല്‍ കരുത്ത് പകര്‍ന്നേക്കും. നിലവില്‍ പരിമിത ഓവറില്‍ ഇന്ത്യക്കായി നാലാം നമ്പറില്‍ കളിക്കുന്നത് സൂര്യകുമാര്‍ യാദവാണ്. താരം മികച്ച പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്. എന്നാല്‍ രാഹുലിനെ ഏകദിനത്തില്‍ സൂര്യയെക്കാള്‍ കൂടുതല്‍ വിശ്വസ്തനായാണ് ടീം മാനേജ്‌മെന്റ് കാണുന്നത്.

സിംബാബ് വെക്കെതിരേ ഇന്ത്യ ശുബ്മാന്‍ ഗില്ലിനെയാണ് ശിഖര്‍ ധവാനൊപ്പം ഓപ്പണറാക്കിയത്. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ കെ എല്‍ രാഹുലിനെ ഓപ്പണറാക്കിയാല്‍ ധവാനെ തഴയേണ്ടി വരും. അത് എളുപ്പമല്ല. കൂടാതെ രാഹുലിനെ പ്ലേയിങ് 11 നിന്ന് മാറ്റിനിര്‍ത്തുകയും എളുപ്പമല്ല. അതുകൊണ്ട് തന്നെ ഇന്ത്യ രാഹുലിനെ മധ്യനിരയില്‍ നാലാം നമ്പറില്‍ കളിപ്പിച്ചേക്കും.

ഹൂഡ, ശ്രേയസ്, സഞ്ജു, ശുബ്മാന്‍, മൂന്നാം നമ്പറില്‍ കണ്ണുവെക്കുന്നവര്‍, ആരാണ് ബെസ്റ്റ്?

2

അങ്ങനെ സംഭവിച്ചാല്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലെ ബാക്കപ്പായി മാറും. ഏകദിനത്തില്‍ വലിയൊരു സെഞ്ച്വറി പ്രകടനം ഇതുവരെ കാഴ്ചവെക്കാന്‍ സൂര്യകുമാറിനായിട്ടില്ല. ടി20 സ്‌പെഷ്യലിസ്റ്റ് വിളിക്കാവുന്ന താരമാണ് സൂര്യകുമാര്‍. അതുകൊണ്ട് തന്നെ സൂര്യക്ക് വിശ്രമം നല്‍കി രാഹുലിനെ നാലാം നമ്പറിലേക്ക് പരിഗണിക്കാം എന്ന കണക്കുകൂട്ടലിലാണ് നിലവില്‍ ടീം മാനേജ്‌മെന്റ്.

3

അങ്ങനെ വന്നാല്‍ ശുബ്മാന്‍ ഗില്ലിനെ ബാക്കപ്പ് ഓപ്പണറായി വളര്‍ത്താം. വിരാട് കോലി വിരമിച്ച ശേഷം മൂന്നാം നമ്പറില്‍ ഇന്ത്യക്ക് വിശ്വസിക്കാവുന്ന പകരക്കാരനാണ് ഗില്‍. ക്ലാസിക് ബാറ്റിങ് ശൈലിയുള്ള താരത്തിന് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ അല്‍പ്പം പ്രയാസമാണ്. അതുകൊണ്ട് തന്നെ ടി20 ഫോര്‍മാറ്റില്‍ അദ്ദേഹം അനുയോജ്യനല്ല. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും വിശ്വസ്താനാണെന്ന് പറയാം.

'മനുഷ്യനായാല്‍ റണ്‍സിനോട് ഇത്ര ആര്‍ത്തി പാടില്ല', രോഹിത്തിനെക്കുറിച്ച് ഹസന്‍ അലി

4

എന്നാല്‍ ഈ മാറ്റങ്ങളെല്ലാം സാധ്യതകള്‍ മാത്രമാണ്. അന്തിമ ടീം പ്രഖ്യാപനം ആ സമയത്തെ താരങ്ങളുടെ പ്രകടനവും ഫിറ്റ്‌നസുമെല്ലാം അടിസ്ഥാനമാക്കിയാവും. കെ എല്‍ രാഹുല്‍ സമീപകാലത്തായി തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ രാഹുലിന്റെ പരിക്കിന്റെ കണക്ക് പരിശോധിച്ചാല്‍ അത് ഏഴോളം വരും. ഇന്ത്യയുടെ ഭാവി നായകനെന്ന് വിലയിരുത്തപ്പെടുന്ന രാഹുലിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വലിയ ആശങ്കയുണ്ട്. വിരാട് കോലിയുടെ ഫോമും കണ്ടറിയണം.

Story first published: Friday, August 19, 2022, 15:43 [IST]
Other articles published on Aug 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X