For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് അംഗത്വം ആവേശമാക്കി; 11 കോടിക്കെത്തിയ രാഹുല്‍ ടീമിനുവേണ്ടി 1000 റണ്‍സ് തികച്ചു

IPLല്‍ 1000 റണ്‍സ് നേടി രാഹുല്‍

മൊഹാലി: ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടംലഭിക്കുമോ എന്ന് ഉറപ്പില്ലാതിരുന്ന കളിക്കാരനായിരുന്നു കെ എല്‍ രാഹുല്‍. സമീപകാലത്തെ മോശം ഫോം താരത്തിന് തിരിച്ചടിയാകുമായിരുന്നു. എന്നാല്‍, ഐപിഎല്ലില്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്നതോടെ രാഹുലിനും ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിച്ചു. ഇതിന് തൊട്ടുപിന്നാലെ നടന്ന മത്സരത്തില്‍ അര്‍ധശതകം നേടിയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം ആഘോഷിച്ചത്.

klrahul

രാജസ്ഥാന്‍ റോയല്‍സിനെതിരെ 52 റണ്‍സെടുത്ത രാഹുല്‍ നിര്‍ണായക ഇന്നിങ്‌സ് കാഴ്ചവെച്ചു. ടീം മത്സരത്തില്‍ ജയിച്ചപ്പോള്‍ രാഹുല്‍ മറ്റൊരു നാഴിക്കല്ലും പിന്നിട്ടു. കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി 1000 റണ്‍സ് നേടിയാണ് രാഹുലിന്റെ ആഘോഷം. 2018ല്‍ 11 കോടി രൂപയ്ക്ക് പഞ്ചാബ് ടീമിലെത്തിയ രാഹുല്‍ ടീമിനുവേണ്ടി മികച്ച പ്രകടനമാണ് നടത്തുന്നത്.

കിങ്‌സ് ഇലവനുവേണ്ടി 23 മത്സരങ്ങള്‍ കളിച്ച് 23 ഇന്നിങ്‌സുകളില്‍ നിന്നായാണ് 1000 റണ്‍സ് മറികടന്നത്. 2008ല്‍ ടീമിനായി 14 മത്സരങ്ങളില്‍ നിന്നും 6 അര്‍ധശതകങ്ങള്‍ ഉള്‍പ്പെടെ 659 റണ്‍സ് നേടി. ഇക്കുറി 9 മത്സരങ്ങളില്‍നിന്നും 387 റണ്‍സാണ് സ്വന്തമാക്കിയത്. 4 അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടിയ രാഹുല്‍ മിന്നുന്ന ഫോമില്‍ കളി തുടരുകയാണ്.

നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനുവേണ്ടി 2016ല്‍ 14 മത്സരങ്ങളില്‍നിന്നും 397 റണ്‍സാണ് നേടിയത്. 2017ല്‍ പരിക്കുമൂലം കളിക്കാനായില്ല. ഇതോടെ ബാംഗ്ലൂര്‍ രാഹുലിനെ കൈയ്യൊഴിഞ്ഞു. പഞ്ചാബ് വന്‍തുക നല്‍കി ടീമിലെടുത്തതോടെ രാഹുലിന്റെ സമയവും തെളിഞ്ഞു. ഐപിഎല്ലിലെ പ്രകടനത്തിലൂടെ ലോകകപ്പ് ടീമിലും രാഹുലിന് കയറിപ്പറ്റാനായി.

Story first published: Wednesday, April 17, 2019, 12:00 [IST]
Other articles published on Apr 17, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+