വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരൊറ്റ തവണ ബോള്‍ മിസ്സായാല്‍ തീര്‍ന്നു! ധോണി പ്രെഷര്‍ താങ്ങാനാവില്ല, കളിക്കുന്നത് ഭയത്തോടെ- രാഹുല്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രാഹുലാണ് വിക്കറ്റ് കാക്കുന്നത്

ബെംഗളൂരു: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ പുതിയ വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുല്‍ ഇതിഹാസ താരം എംഎസ് ധോണിയുടെ പകരക്കാരനെന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് മനസ്സ് തുറന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു താരം. യുവതാരം റിഷഭ് പന്തിനെയായിരുന്നു നേരത്തേ ഇന്ത്യ ധോണിയുടെ പിന്‍ഗാമിയായി കണ്ടു വച്ചിരുന്നത്. എന്നാല്‍ വിക്കറ്റ് കീപ്പിങിലും ബാറ്റിങിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ താരത്തിനായില്ല. ഇതേ തുടര്‍ന്നാണ് രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പറായി പരീക്ഷിക്കുന്നത്.

അവിശ്വസനീയം... ധോണി എങ്ങനെ ഇത്ര കൃത്യമായി മനസ്സിലാക്കി!! ഫൈനലിലെ തന്ത്രത്തെക്കുറിച്ച് അശ്വിന്‍അവിശ്വസനീയം... ധോണി എങ്ങനെ ഇത്ര കൃത്യമായി മനസ്സിലാക്കി!! ഫൈനലിലെ തന്ത്രത്തെക്കുറിച്ച് അശ്വിന്‍

ധോണി ക്യാപ്റ്റനല്ല, അതുക്കും മേലെ!! ജയിച്ചാല്‍ കാണില്ല, തോറ്റാല്‍ മുന്നിലുണ്ടാവും- മോഹിത്ധോണി ക്യാപ്റ്റനല്ല, അതുക്കും മേലെ!! ജയിച്ചാല്‍ കാണില്ല, തോറ്റാല്‍ മുന്നിലുണ്ടാവും- മോഹിത്

വിക്കറ്റ് കീപ്പിങിനൊപ്പം ബാറ്റിങിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച താരം ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലും ഇന്ത്യ അവസാനമായി കളിച്ച ന്യൂസിലാന്‍ഡ് പര്യടനത്തിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു.

വിക്കറ്റ് കീപ്പിങ് പുതുമയല്ല

തന്നെ സംബന്ധിച്ച് വിക്കറ്റ് കീപ്പിങെന്നത് പുതുമയുള്ള കാര്യമല്ലെന്നു രാഹുല്‍ വ്യക്തമാക്കി. ക്രിക്കറ്റ് പിന്തുടരുന്നവര്‍ക്കറിയാം തന്നെക്കുറിച്ച്. വിക്കറ്റ് കീപ്പിങില്‍ നിന്നും അധികകാലം വിട്ടുനില്‍ക്കാറില്ല. ഐപിഎല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി വിക്കറ്റ് കാക്കാറുള്ള താന്‍ കര്‍ണാടകയ്ക്കു വേണ്ടി കളിക്കുമ്പോഴെല്ലാം വിക്കറ്റ് കീപ്പര്‍ കൂടിയായിരുന്നു. അതുകൊണ്ടു തന്നെ വിക്കറ്റ് കീപ്പിങിലെ ടച്ച് കൈവിടാറില്ല. ടീമിന് ആവശ്യമെങ്കില്‍ ഒന്നിലധികം റോള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നയാള്‍ കൂടിയാണ് താനെന്നും രാഹുല്‍ വിശദമാക്കി.

ഭയവും സമ്മര്‍ദ്ദവും

ഭയത്തോടെയും അതിലേറെ സമ്മര്‍ദ്ദത്തോടെയുമാണ് ഇന്ത്യക്കു വേണ്ടി വിക്കറ്റ് കീപ്പറായി ഇറങ്ങാറുള്ളതെന്നു രാഹുല്‍ വെളിപ്പെടുത്തി. കാണികളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് ഇതിനു കാരണം. കളിക്കിടെ ഒരു തവണ പന്ത് കൈകളില്‍ നിന്നും വഴുതിപ്പോയാല്‍ ധോണിയുടെ പകരക്കാരാവാന്‍ കഴിയില്ലെന്നു ആളുകള്‍ കരുതുകയും ചെയ്യും. ധോണിക്കു പകരം വിക്കറ്റ് പിറകില്‍ മറ്റൊരാളെ അംഗീകരിക്കുക ആളുകള്‍ക്കു ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ധോണിയുടെ പകരക്കാരനായി കളിക്കുന്നത് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍

ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറുടെ നിരയിലാണ് ധോണിയുടെ സ്ഥാനം. ഇന്ത്യക്കായി 350 ഏകദിനങ്ങളില്‍ നിന്നും 444 പേരെയാണ് അദ്ദേഹം പുറത്താക്കിയിട്ടുള്ളത്.
ഏകദിന ക്രിക്കറ്റില്‍ ലോകത്തില്‍ ഏറ്റവുമധികം പേരെ പുറത്താക്കിയ മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ കൂടിയാണ് ധോണി. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് (482), ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാര (472) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്. കഴിഞ്ഞ വര്‍ഷം ജുലൈയിലാണ് ധോണി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഇത്.

Story first published: Tuesday, April 28, 2020, 9:04 [IST]
Other articles published on Apr 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X