Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെയ്‌ന തിരിച്ചെത്തി, ജൂനിയര്‍ 'ദ്രാവിഡ്' രാഹുല്‍ ഓസ്‌ട്രേലിയയ്ക്ക്!

മുംബൈ: ബാറ്റിംഗ് ടെക്‌നിക്കിലും കേളീശൈലിയിലും വന്‍മതില്‍ രാഹുല്‍ ദ്രാവിഡിനെ ഓര്‍മിപ്പിക്കുന്ന കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമില്‍. ദുലീപ് ട്രോഫി ഫൈനലില്‍ നേടിയ തുടരന്‍ സെഞ്ചുറികളാണ് കര്‍ണാടകയുടെ മധ്യനിര താരമായ രാഹുലിനെ ദേശീയ ടീമില്‍ എത്തിച്ചത്. ഏകദിന ടീമില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന സുരേഷ് റെയ്‌നയും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

രാഹുല്‍ ദ്രാവിഡിന്റെ കടുത്ത ആരാധകനാണ് 22 കാരനായ കെ എല്‍ രാഹുല്‍. 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 1785 റണ്‍സാണ് സമ്പാദ്യം. ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടര്‍ 19, 23 ടീമുകളില്‍ അംഗമായിരുന്നു. രാഹുലിനെ ഓസ്‌ട്രേലിയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടിരുന്നു.

klrahul

ഡിസംബര്‍ നാലിന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ധോണി നയിക്കുന്ന 19 അംഗ ടീമില്‍ നമാന്‍ ഓജ, വൃദ്ധിമാന്‍ സാഹ എന്നിവരാണ് സ്റ്റാന്‍ഡ് ബൈ വിക്കറ്റ് കീപ്പര്‍മാര്‍. മലയാളി താരം സഞ്ജു സാസംനെ പരിഗണിച്ചില്ല. സുരേഷ് റെയ്‌ന ടീമില്‍ തിരിച്ചെത്തി. ലോകകപ്പിന് മുന്‍പ് ഇന്ത്യയ്ക്ക് കിട്ടുന്ന അവസാനത്തെ തയ്യാറെടുപ്പ് പരമ്പരയാണ് ഓസ്‌ട്രേലിയയിലേത്.

ഇന്ത്യന്‍ ടീം. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), വിരാട് കോലി, ശിഖര്‍ ധവാന്‍, മുരളി വിജയ്, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, വൃദ്ധിമാന്‍ സാഹ, നമാന്‍ ഓജ, അശ്വിന്‍, കരണ്‍ ശര്‍മ, ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍.

Story first published: Monday, November 10, 2014, 16:11 [IST]
Other articles published on Nov 10, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+