For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്ഥിരതയാര്‍ന്ന പ്രകടനവുമായി രാഹുല്‍ ലോകകപ്പ് ടീമിലേക്ക്; റായിഡുവിന്റെ വഴിയടയുന്നു

സ്ഥിരതയാര്‍ന്ന പ്രകടനവുമായി രാഹുല്‍ ലോകകപ്പ് ടീമിലേക്ക്

മൊഹാലി: ഫോമില്ലാതെ വലയുകയായിരുന്ന കെഎല്‍ രാഹുല്‍ ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച് ലോകകപ്പ് ടീമിലേക്ക് ചുവടുവെക്കുന്നു. ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 22-ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ജയത്തിലെത്തിച്ചത് രാഹുലിന്റെ ബാറ്റിങ് പ്രകടനം കൂടിയാണ്.

ഹോംഗ്രൗണ്ടായ മൊഹാലിയില്‍ ആറു വിക്കറ്റിനാണ് ഹൈദരാബാദിനെ പഞ്ചാബ് കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 150 റണ്‍സിന് പഞ്ചാബ് പിടിച്ചുനിര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 19.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. രാഹുലും (71*) മായങ്ക് അഗര്‍വാളും (55) ചേര്‍ന്ന് പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.


ഓസ്‌ട്രേലിയയില്‍ മോശം പ്രകടനം

ഓസ്‌ട്രേലിയയില്‍ മോശം പ്രകടനം

ഓസ്‌ട്രേലയയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ രാഹുലിന്റെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും നടന്ന ഏകദിന പരമ്പരകളില്‍ താരത്തിന് കളിക്കാനുമായില്ല. സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന വിലക്ക് നേരിട്ട രാഹുല്‍ ഇതോടെ ലോകകപ്പ് ടീമിന് പുറത്താകുമെന്ന ഘട്ടത്തിലായിരുന്നു.

ഐപിഎല്ലില്‍ ഫോമിലെത്തി രാഹുല്‍

ഐപിഎല്ലില്‍ ഫോമിലെത്തി രാഹുല്‍

ഐപിഎല്ലിലെ ആദ്യ രണ്ടു മത്സരത്തിലും രാഹുലിന് രണ്ടക്കം കാണാനായില്ല. മൂന്നാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 71 റണ്‍സടിച്ച് രാഹുല്‍ തിരിച്ചുവന്നു. നലാം മത്സരത്തില്‍ 15 റണ്‍സ് ആയിരുന്നു സമ്പാദ്യം. അഞ്ചാം മത്സരത്തില്‍ വീണ്ടും 71 റണ്‍സെടുത്തതോടെ താരം ഫോമിലേക്ക് തിരിച്ചുവരികയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ്. വരും മത്സരങ്ങളിലെ രാഹുലിന്റെ പ്രകടനം ലോകകപ്പ് ടീം തെരഞ്ഞെടുപ്പില്‍ സെലക്ടര്‍മാരെ സ്വാധീനിക്കുമെന്നുറപ്പാണ്.

ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍

ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍

ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ആരായിരിക്കുമെന്നത് സംബന്ധിച്ച് ഇപ്പോഴും സൂചനയൊന്നുമില്ല. മൂന്നോ നാലോ കളിക്കാര്‍ ഈ സ്ഥാനത്തേക്ക് പരിഗണനയിലാണ്. ഫോമിലല്ലാത്ത അമ്പാട്ടി റായിഡുവിന് പകരം രാഹുല്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിജയ് ശങ്കറും ദിനേഷ് കാര്‍ത്തിക്കും ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ഐപിഎല്‍ ലോകകപ്പ് ടീം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സെലക്ടര്‍മാര്‍ പറയുമ്പോഴും ഐപിഎല്‍ പ്രകടനം കളിക്കാര്‍ക്ക് നിര്‍ണായകമായിരിക്കുമെന്നുറപ്പാണ്.

Story first published: Tuesday, April 9, 2019, 9:42 [IST]
Other articles published on Apr 9, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+