Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസിനെതിരെ ഫീല്‍ഡിങ്ങില്‍ കൈവിട്ട കളി; കെഎല്‍ രാഹുലിന് ട്രോള്‍മഴ

കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യന്‍ താരം കെ എല്‍ രാഹുലിന് ആരാധകരുടെ ട്രോള്‍. ഫീല്‍ഡിങ്ങിലെ മോശം പ്രകടനമാണ് രാഹുലിനെ വിമര്‍ശനത്തിനിടയാക്കിയത്. വിന്‍ഡീസിനെതിരെ ഒരു റണ്ണൗട്ട് അവസരം രാഹുല്‍മൂലം നഷ്ടപ്പെടേണ്ടതായിരുന്നെങ്കിലും കഷ്ടിച്ചാണ് അതില്‍നിന്നും രക്ഷപ്പെട്ടത്. പിന്നീട് ബൗണ്ടറില്‍ ഒരു ക്യാച്ച് വിടുകയും ചെയ്തു.

വിന്‍ഡീസ് ഇന്നിങ്‌സിന്റെ നാലാം ഓവറില്‍ ഷായ് ഹോപ്പും ഹെറ്റ്‌മെയറും ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു റണ്ണൗട്ട് അവസരം ലഭിച്ചത്. പന്ത് തട്ടിയിട്ട് ഓടിയ ഹോപ് എതിര്‍വശത്ത് എത്തിയെങ്കിലും ഹെറ്റ്‌മെയര്‍ ഓടിയിരുന്നില്ല. ഇതോടെ രണ്ട് ബാറ്റ്‌സ്മാന്മാരും ഒരുവശത്തെത്തി. സുവര്‍ണാവസരത്തിനായി രാഹുല്‍ പന്ത് വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞുനല്‍കിയെങ്കിലും കിട്ടിയതുമില്ല. ദിനേഷ് കാര്‍ത്തിക്കിന്റെ തലയ്ക്ക് മുകളിലൂടെ എറിഞ്ഞ പന്ത് പിന്നില്‍ ഓടിയെത്തിയ മനീഷ് പാണ്ഡെ പിടിച്ചെടുത്ത് വലിയൊരു നാണക്കേട് ഒഴിവാക്കി.

klrahulkl

ബാറ്റിങ്ങിനിറങ്ങിയപ്പോഴും രാഹുല്‍ ഉത്തരവാദിത്വം കാട്ടിയില്ല. രാഹുല്‍ ഫീല്‍ഡിങ്ങില്‍ കൂടുതല്‍ മികവു കാണിക്കണമെന്നാണ് ട്വിറ്ററില്‍ ആരാധകരുടെ വിമര്‍ശനം. ഇത്തരം പ്രകടനംകൊണ്ട് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമെന്ന് രാഹുല്‍ കരുതേണ്ടെന്നും ചിലര്‍ പറയുന്നുണ്ട്. രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചുമുള്ളതാണ് ഭൂരിഭാഗം ട്രോളുകളും. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ അഞ്ചു വിക്കറ്റിനാണ് ജയിച്ചത്. വിന്‍ഡീസിനെ 109 റണ്‍സിന് ഒതുക്കിയ ഇന്ത്യ 17.5 ഓവറില്‍ ലക്ഷ്യം കണ്ടു.

Story first published: Monday, November 5, 2018, 12:22 [IST]
Other articles published on Nov 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+