കര്‍ണാടകത്തില്‍ നിന്നൊരു രണ്ടാം രാഹുല്‍... ഇവന്‍ പൊളിയ്ക്കും, അരങ്ങേറ്റത്തില്‍ സെഞ്ച്വറി!
ഹരാരേ: ഇന്ത്യന്‍ ക്രിക്കറ്റിന് വാഗ്ദാനമായി കര്‍ണാടകത്തില്‍ നിന്ന് മറ്റൊരു രാഹുല്‍ കൂടി. ഇന്ത്യയുടെ വന്‍മതിലായിരുന്ന രാഹുല്‍ ദ്രാവിഡും കര്‍ണാടക സ്വദേശിയായിരുന്നു.
സിംബാബ് വേയ്‌ക്കെതിരെയുള്ള ഏകദിന മത്സരത്തില്‍ മത്സരത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത് കര്‍ണാടക സ്വദേശിയായ കെഎല്‍ രാഹുല്‍ ആണ്. അതും അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിക്കൊണ്ട്. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ സിംബാബ് വേയെ തകര്‍ത്തത്.

115 പന്തിലാണ് രാഹുല്‍ തന്റെ കന്നി മത്സരത്തിലെ സെഞ്ച്വറി തികച്ചത്. ഏഴ് ഫോറുകളുടേയും ഒരു സിക്‌സറിന്റേയും അകമ്പടിയോടെയായിരുന്നു ഇത്. സിക്‌സറിലൂടെയായിരുന്നു രാഹുല്‍ സെഞ്ച്വറി തികച്ചത്. കളിയിലെ താരവും രാഹുല്‍ തന്നെ. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി ഇതോടെ കെഎല്‍ രാഹുല്‍.
2010 ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു രാഹുല്‍. രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചതും ഈ വര്‍ഷം തന്നെ. 337 റണ്‍സാണ് രഞ്ജി ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. നാല്‍പത് കളികളില്‍ നിന്നായി പത്ത് സെഞ്ച്വറിയും 13 അര്‍ദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.
ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയര്‍ ചലഞ്ചേഴ്‌സ് ആയിരുന്നു രാഹുലിന്റെ ആദ്യ ടീം. എന്നാല്‍ അടുത്ത വര്‍ഷം സണ്‍റൈസേഴ്‌സിലെത്തി. ഇപ്പോള്‍ വീണ്ടും റോയല്‍ ചലഞ്ചേഴ്‌സില്‍ തന്നെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications