വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടെസ്റ്റ് ടീം അഴിച്ചുപണിയും- രണ്ടു വമ്പന്‍മാര്‍ പുറത്താവും! കോലി മൂന്നാം നമ്പറിലേക്ക്

ഫൈനലിലെ മോശം പ്രകടനമാണ് കാരണം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോടേറ്റ ദയനീയ പരാജയത്തിനു പിന്നാലെ ഇന്ത്യന്‍ ടീമില്‍ ചില അഴിച്ചുപണികള്‍ക്കു സാധ്യത. സതാംപ്റ്റണില്‍ നടന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ പരാജയം. ബാറ്റിങ് നിരയുടെ, പ്രത്യേകിച്ചം മധ്യനിരയുടെ മോശം പ്രകടനം ഇന്ത്യക്കു കനത്ത തിരിച്ചടിയായി മാറുകയായിരുന്നു.

ഇനി ലോക ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനിലാണ് ഇന്ത്യ കളിക്കാന്‍ തയ്യാറെടുക്കുന്നത്. ഇംഗ്ലണ്ടിനെതിരേ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഇതില്‍ ആദ്യത്തേത്. ഈ പരമ്പരയാവും ടീമിലെ ചില സീനിയര്‍ താരങ്ങളുടെ ഭാവി തീരുമാനിക്കുക. പരമ്പരയില്‍ ഫ്‌ളോപ്പായാല്‍ ചില വമ്പന്‍ താരങ്ങളെ ഒഴിവാക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായേക്കും.

 അടുത്ത ലോക ചാംപ്യന്‍ഷിപ്പ്

അടുത്ത ലോക ചാംപ്യന്‍ഷിപ്പ്

രണ്ടു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനുള്ള സംഘത്തെ തയ്യാറാക്കാനാണ് ഇന്ത്യയുടെ ശ്രമം. ചില സീനിയര്‍ താരങ്ങള്‍ക്കു ഇതോടെ വഴി മാറിക്കൊടുക്കേണ്ടി വരും. മോശം ഫോമിലുള്ള താരങ്ങളുടെ സ്ഥാനമാണ് ഭീഷണിയിലുള്ളത്.
നിശ്ചിത ഓവര്‍ ടീമിലേതു പോലെ ടെസ്റ്റിലും ഒരുപിടി മികച്ച താരങ്ങള്‍ അവസരം കാത്ത് പുറത്തുണ്ട്. അവരില്‍ പലരെയും ടീമിലേക്കു കൊണ്ടു വരാന്‍ തന്നെയാണ് ഇന്ത്യയുടെ നീക്കം. ഇവരില്‍ നിന്നും ദീര്‍ഘകാലത്തേക്കു ടെസ്റ്റില്‍ കളിക്കാന്‍ മികവുള്ളവരെ കണ്ടെത്താനാവുമെന്ന് ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നു.

 സ്ഥിരതയില്ലാത്ത മധ്യനിര

സ്ഥിരതയില്ലാത്ത മധ്യനിര

നായകന്‍ വിരാട് കോലിയുള്‍പ്പെട്ട മധ്യനിര നിര്‍ണായക മല്‍സരങ്ങളില്‍ ഫ്‌ളോപ്പാവുന്നത് തീര്‍ച്ചയായും ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരില്‍ നിന്നും ടീമിന് പ്രതീക്ഷ പ്രകടനം നിര്‍ണായക ഘട്ടങ്ങളില്‍ ലഭിക്കുന്നില്ല.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 18 ടെസ്റ്റുകളില്‍ നിന്നായി ഒരു സെഞ്ച്വറി പോലും പുജാര നേടിയിട്ടില്ല. രഹാനെയാവട്ടെ ഒരു മല്‍സരത്തില്‍ തിളങ്ങിയാല്‍ പിന്നീട് ഇതു നിലനിര്‍ത്താനാവാതെ പാടുപെടുകയാണ്. നേരത്തേ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായിരുന്നു ഈ രണ്ടു പേരും. പക്ഷെ ഇപ്പോള്‍ ഈ വിശ്വാസം നഷ്ടമായിരിക്കുകയാണ്. അതുകൊണ്ടു തന്നെ പുജാര, രഹാനെ എന്നിവരെ ഒഴിവാക്കി നേതൃഗുണം കൂടിയുള്ള യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനാണ് നീക്കം.

 പുജാരയുടെ പ്രകടനം

പുജാരയുടെ പ്രകടനം

പുജാരയുടെ ബാറ്റിങില്‍ ടീം മാനേജ്‌മെന്റ് അതൃപ്തരാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഫൈനലില്‍ ഒന്നാമിന്നിങ്‌സില്‍ ആദ്യത്തെ 35 ബോളിലും അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായിരുന്നില്ല. നാട്ടിലും വിദേശത്തും ഒരുപോലെ വേഗം കുറഞ്ഞ ബാറ്റിങ് സമീപനം സ്വീകരിക്കുന്നതാണ് പുജാരയ്ക്കു തിരിച്ചടിയാവുന്നത്. ഓരോ ഏഴ്- എട്ട് ബോളുകള്‍ കൂടുമ്പോഴെങ്കിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു സാധിക്കണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ അഭിപ്രായം. ഇതു തീര്‍ച്ചയായും പുജാരയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

 നിശ്ചിത ഓവര്‍ ടീമിനോളം വരില്ല

നിശ്ചിത ഓവര്‍ ടീമിനോളം വരില്ല

ഇന്ത്യയുടെ ടെസ്റ്റ് ടീം നിശ്ചിത ഓവര്‍ ടീമിനോളം വരില്ലെന്നു മല്‍സരശേഷം കോലി തുറന്നു പറഞ്ഞിരുന്നു. ഞങ്ങളുടെ ഏകദിന, ടി20 ടീമുകളെ നോക്കൂ. നല്ല ആഴമുള്ള ടീമാണത്, കൂടാതെ താരങ്ങളും നല്ല ആത്മവിശ്വാസമുള്ളവരാണ്. ടെസ്റ്റ് ടീമും ഇതേ രീതിയിലേക്കു മാറേണ്ടതുണ്ടെന്നുമായിരുന്നു കോലി പറഞ്ഞത്.
പുജാര, രഹാനെ എന്നിവര്‍ ഇംഗ്ലണ്ടിനെതിരേയുള്ള അടുത്ത പരമ്പരയിലും ഫ്‌ളോപ്പായാല്‍ ഇന്ത്യന്‍ ടീമില്‍ ചില അഴിച്ചുപണികള്‍ ഉറപ്പാണ്. കോലി മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെടുകയും പുജാര, രഹാനെ എന്നിവര്‍ക്കു പകരം രാഹുല്‍, വിഹാരി എന്നിവര്‍ തിരിച്ചെത്തുകയും ചെയ്‌തേക്കും.

 മുന്‍ സെലക്ടറുടെ അഭിപ്രായം

മുന്‍ സെലക്ടറുടെ അഭിപ്രായം

താരങ്ങളുടെ സെലക്ഷന്റെ കാര്യത്തില്‍ കുറേക്കൂടി ശ്രദ്ധിക്കണമെന്നും ബാറ്റ്‌സ്മാന്‍മാര്‍ക്കു യോജിച്ച പൊസിഷന്‍ നല്‍കണമെന്നുമായിരുന്നു മുന്‍ സെലക്ടര്‍ ദേവാങ് ഗാന്ധി ചൂണ്ടിക്കാട്ടിയത്.
നമ്മുടെ റിസര്‍വ് പൂളിലുള്ള താരങ്ങളില്‍ ഹനുമാ വിഹാരിയെ മാറ്റിനിര്‍ത്തിയാല്‍ കൂടുതലും ഓപ്പണര്‍മാരാണ്. പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ദേവ്ദത്ത് പടിക്കല്‍, അഭിമന്യു ഈശ്വരന്‍ എന്നിവരെല്ലാം ഓപ്പണര്‍മാരാണ്. കെഎല്‍ രാഹുലും ഓപ്പണറായിരുന്നു. ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ എ ടീമിനായി മധ്യനിരയില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ബാറ്റ്‌സ്മാനാണ്. അഞ്ചാം നമ്പറിലായിരുന്നു അദ്ദേഹം കൂടുതലും കളിച്ചത്. സീനിയര്‍ ടീമും ഈ പൊസിഷനില്‍ ഗില്ലിനെ ഇറക്കണമെന്നും ഗാന്ധി പറയുന്നു.

 ദാസ്ഗുപ്ത പറയുന്നു

ദാസ്ഗുപ്ത പറയുന്നു

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ വര്‍ഷത്തില്‍ നിരവധി പരമ്പരകളില്‍ കളിക്കുന്നതിനാല്‍ താരങ്ങളെ റൊട്ടേറ്റ് ചെയ്യാന്‍ സാധിക്കും. പക്ഷെ ടെസ്റ്റുകളുടെ എണ്ണം കുറവായതിനാല്‍ ഒരേ താരങ്ങളെ നിലനിര്‍ത്താന്‍ ഇന്ത്യ നിര്‍ബന്ധിതരാവുകയാണെന്നു മുന്‍ താരം ദീപ് ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു.
ബാറ്റിങ് ഓര്‍ഡറില്‍ ഇന്ത്യ മാറ്റങ്ങള്‍ വരുത്തണം. ഗില്‍, രാഹുല്‍ എന്നിവരെ മധ്യനിര ബാറ്റ്‌സ്മാന്‍മാരായി പരിഗണിച്ചാല്‍ മതി. രാഹുലിനെ അഞ്ചാമനും ഗില്ലിനെ മൂന്നാമനായും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

 ഫ്രീഹിറ്റ്

ഫ്രീഹിറ്റ്

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു എവിടെയാണ് പിഴയ്ക്കുന്നതെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു. വിരാട് കോലിക്കു കീഴില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ടൂര്‍ണമെന്റിലാണ് ഇന്ത്യക്കു നോക്കൗട്ട്‌റൗണ്ടില്‍ കാലിടറിയത്. രണ്ടു തവണ ഫൈനലിലും ഒരു തവണ സെമിയിലും ഇന്ത്യ തോല്‍ക്കുകയായിരുന്നു. കോലിയടക്കം പല പ്രധാന താരങ്ങളും ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോള്‍ ഫ്‌ളോപ്പാവുന്നത് ആശങ്കാജനകം തന്നെയാണ്.

Story first published: Saturday, June 26, 2021, 14:19 [IST]
Other articles published on Jun 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X