വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കെകെആറിന്റെ കന്നിയങ്കം വാര്‍ണറുടെ ഹൈദരാബാദിനെതിരേ, മുഴുവന്‍ മല്‍സരക്രമം അറിയാം

മൂന്നാം കിരീടമാണ് കെകെആര്‍ ലക്ഷ്യമിടുന്നത്

രണ്ടു തവണ ഐപിഎല്ലില്‍ ജേതാക്കളായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പുതിയ സീസണിലെ ആദ്യ മല്‍സരം ഏപ്രില്‍ 11നാണ്. ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായാണ് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വച്ചു കെകെആര്‍ കൊമ്പുകോര്‍ക്കുന്നത്. കെകെകആറിന്റെ ആദ്യത്തെ മൂന്നു മല്‍സരങ്ങളും കടുപ്പേറിയതാണ്. ഹൈദരാബാദുമായുള്ള കളി കഴിഞ്ഞാല്‍ ഏപ്രില്‍ 13ന് നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സുമായും 18ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായും കെകെഏര്‍ ഏറ്റുമുട്ടും. എല്ലാ മല്‍സരങ്ങളും ചെന്നൈയിലാണ്.

1

തുടര്‍ന്നു കെകെആര്‍ മുംബൈയിലേക്കു പറക്കും. ഇവിടെ തുടരെ രണ്ടു മല്‍സരങ്ങള്‍ ഇയോന്‍ മോര്‍ഗനും സംഘത്തിനുമുണ്ട്. 21ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്, 24ന് രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ് കെകെആറിന്റെ എതിരാളികള്‍. ഈ മല്‍സരങ്ങള്‍ക്കു ശേഷം കെകെആര്‍ അഹമ്മദാബാദിലേക്കു തിരിക്കും. 26ന് പഞ്ചാബ് കിങ്‌സ്, 29ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മേയ് 3ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, എട്ടിന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരെ അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ കെകെആര്‍ നേരിടും.

കെകെആറിന്റെ ശേഷിച്ച അഞ്ചു ലീഗ് മല്‍സരങ്ങളും ബാംഗ്ലൂരിലാണ്. 10ന് മുംബൈ ഇന്ത്യന്‍സ്, 12ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്, 15ന് പഞ്ചാബ് കിങ്‌സ്, 18ന് രാജസ്ഥാന്‍ റോയല്‍സ്, 21ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരുമായും കെകെആര്‍ കളിക്കും. ഇതോടെ അവരുടെ ലീഗ് ഘട്ടം അവസാനിക്കുകയും ചെയ്യും.

കൊല്‍ക്കത്തയുടെ മല്‍സരക്രമം
കൊല്‍ക്കത്ത- ഹൈദരാബാദ് (ഏപ്രില്‍ 11, ചെന്നൈ, 7.30 pm)
കൊല്‍ക്കത്ത- മുംബൈ (ഏപ്രില്‍ 13, ചെന്നൈ, 7.30 pm)
കൊല്‍ക്കത്ത- ബാംഗ്ലൂര്‍ (ഏപ്രില്‍ 18, ചെന്നൈ, 3.30 pm)
കൊല്‍ക്കത്ത- ചെന്നൈ (ഏപ്രില്‍ 21, മുംബൈ, 7.30 pm)
കൊല്‍ക്കത്ത- രാജസ്ഥാന്‍ (ഏപ്രില്‍ 24, മുംബൈ, 7.30 pm)
കൊല്‍ക്കത്ത- പഞ്ചാബ് (ഏപ്രില്‍ 26, അഹമ്മദാബാദ്, 7.30 pm)
കൊല്‍ക്കത്ത- ഡല്‍ഹി (ഏപ്രില്‍ 29, അഹമ്മദാബാദ്, 7.30 pm)
കൊല്‍ക്കത്ത- ബാംഗ്ലൂര്‍ (മേയ് 3, അഹമ്മദാബാദ്, 7.30 pm)
കൊല്‍ക്കത്ത- ഡല്‍ഹി (മേയ് 8, അഹമ്മദാബാദ്, 7.30 pm)
കൊല്‍ക്കത്ത- മുംബൈ (മേയ് 10, ബാംഗ്ലൂര്‍, 7.30 pm)
കൊല്‍ക്കത്ത- ചെന്നൈ (മേയ് 12, ബാംഗ്ലര്‍, 7.30 pm)
കൊല്‍ക്കത്ത- പഞ്ചാബ് (മേയ് 15, ബാംഗ്ലൂര്‍, 7.30 pm)
കൊല്‍ക്കത്ത- രാജസ്ഥാന്‍ (മേയ് 18, ബാംഗ്ലൂര്‍, 7.30 pm)
കൊല്‍ക്കത്ത- ഹൈദരാബാദ് (മേയ് 21, ബാംഗ്ലൂര്‍, 7.30 pm)

2

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഫുള്‍ ടീം
ഇയോണ്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, ദിനേഷ്‌കാര്‍ത്തിക്, കമലേഷ് നാഗര്‍കോട്ടി, കുല്‍ദീപ് യാദവ്, ലോക്കി ഫെര്‍ഗൂസണ്‍, നിതീഷ് റാണ, പ്രസീദ് കൃഷ്ണ, റിങ്കു സിംഗ്, സന്ദീപ് വാര്യര്‍, ശിവം മാവി, ശുഭ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, രാഹുല്‍ ത്രിപാഠി, വരുണ്‍ ചക്രവര്‍ത്തി, അലി ഖാന്‍, ടിം സീഫെര്‍ട്ട്, ഹര്‍ഭജന്‍ സിംഗ്, കരുണ്‍ നായര്‍, പവന്‍ നേഗി, വെങ്കിടേഷ് അയ്യര്‍, വൈഭവ് അറോറ, ഷെല്‍ഡന്‍ ജാക്‌സണ്‍, ഷാക്വിബുല്‍ ഹസന്‍, ബെന്‍ കട്ടിംഗ്.

Story first published: Sunday, March 7, 2021, 17:36 [IST]
Other articles published on Mar 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X