വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സുനില്‍ നരെയ്‌ന് വീണ്ടും പണികിട്ടിയേക്കും? ബൗളിങ് ആക്ഷന്‍ പരിശോധിക്കും

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ രണ്ട് റണ്‍സിന് പരാജയപ്പെടുത്തിയപ്പോള്‍ കൈയടി നേടിയത് സുനില്‍ നരെയ്‌ന്റെ ബൗളിങ്ങാണ്. 18ാം ഓവറിലും 20ാം ഓവറിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ നരെയ്‌നാണ് കൈവിട്ടുപോയ കളി വീണ്ടും കെകെആറിന് തിരിച്ചുനല്‍കിയത്.

മത്സരത്തില്‍ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് നരെയ്ന്‍ വീഴ്ത്തിയത്. ഇപ്പോഴിതാ നരെയ്‌ന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലില്‍ ആയിരിക്കുകയാണ്. ഒരിക്കല്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകയും അനുവദനീയമായതില്‍ കൂടുതല്‍ കൈ മടങ്ങുന്നുണ്ടെന്ന് വ്യക്തമായതോടെ ബൗളിങ്ങില്‍ നിന്നും വിലക്ക് നേരിട്ടിരുന്നു.

sunilnarineipl

പിന്നീട് ബൗളിങ് ആക്ഷനില്‍ വ്യത്യാസം വരുത്തിയാണ് അദ്ദേഹം തിരിച്ചെത്തിയത്. 2014ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് രണ്ട് തവണ നരെയ്‌ന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ 2015ലെ ലോകകപ്പ് നരെയ്‌ന് നഷ്ടപ്പെടുകയും ചെയ്തിരുന്നു. 2015ലെ ഐപിഎല്ലിലും നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അദ്ദേഹത്തിന് വിലക്ക് നേരിടേണ്ടി വന്നു. ഇത്തവണ ഫീല്‍ഡ് അംപയറാണ് നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ സംബന്ധിച്ച സംശയം പ്രകടിപ്പിച്ചത്.

പരിശോധനയില്‍ അനുവദിനീയമായതില്‍ കൂടുതല്‍ കൈടങ്ങിയെന്ന് വ്യക്തമായാല്‍ നരെയ്‌ന് ഈ സീസണില്‍ മുഴുവന്‍ പുറത്തിരിക്കേണ്ടി വരും. നിലവില്‍ താക്കീത് ലിസ്റ്റിലാണ് നരെയ്‌നുള്ളത്. അടുത്ത മത്സരത്തില്‍ നിലവില്‍ നരെയ്‌ന് കളിക്കാമെങ്കിലും അടുത്ത മത്സരത്തില്‍ ഇതേ സംശയം അംപയര്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്താല്‍ നരെയ്‌ന് വീണ്ടും പണികിട്ടും. നരെയ്‌ന്റെ അഭാവം കെകെആറിനെ സംബന്ധിച്ചും വലിയ തിരിച്ചടി തന്നെയാണ്. കാരണം ടി20 ഫോര്‍മാറ്റില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് നരെയ്ന്‍. ഡെത്ത് ഓവറില്‍ ഉള്‍പ്പെടെ മികവ് കാട്ടുന്ന നരെയ്ന്‍ അടുത്ത മത്സരത്തില്‍ ആക്ഷന്‍ ശരിയാക്കിയില്ലെങ്കില്‍ പണികിട്ടുമെന്ന കാര്യം ഉറപ്പാണ്.

2015ന്റെ തുടക്കത്തില്‍ നടന്ന ശ്രീലങ്കന്‍ പരമ്പരയില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലിലായി. നവംബര്‍ 17ന് ഇംഗ്ലണ്ടിലെ ലോങ്ബറോ സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയില്‍ നരെയ്‌ന്റെ എല്ലാ ഡെലിവറികളിലും അനുവദിനീയമായ 15 ഡിഗ്രിയില്‍ കൂടുതല്‍ കൈ മടങ്ങുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.പിന്നീട് ആക്ഷന്‍ ശരിയാക്കി നരെയ്ന്‍ മടങ്ങിയെത്തിയെങ്കിലും പഴയ മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല.

Story first published: Sunday, October 11, 2020, 12:23 [IST]
Other articles published on Oct 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X