ഉത്തപ്പ കേമന്‍, തോറ്റിട്ടും ചെന്നൈ അകത്ത്
കൊല്‍ക്കത്ത: ഐ പി എല്‍ ഏഴാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി രണ്ടോ മൂന്നോ കളികള്‍ കൂടി കഴിയുന്നതോടെ അവസാന നാലിലെത്തുന്നവരുടെ ചിത്രം വ്യക്തമാകും. എന്തായാലും പഞ്ചാബ് കിംഗ്‌സ്, ചെന്നൈ കിംഗ്‌സ് എന്നിവര്‍ പേരുപോലെ തന്നെ അവസാന നാലില്‍ എത്തിക്കഴിഞ്ഞു. കൊല്‍ക്കത്തയോട് തോറ്റെങ്കിലും ചെന്നൈ സെമി ഉറപ്പാക്കിക്കഴിഞ്ഞു, കൊല്‍ക്കത്ത ജയത്തോടെ പ്രതീക്ഷകള്‍ സജീവമാക്കി.
മറ്റൊരു കളിയില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനോട് തോറ്റ് ബാംഗ്ലൂര്‍ അവസാന നാലിലെത്താനുള്ള പ്രതീക്ഷകള്‍ കളഞ്ഞുകുളിച്ചു. ജയിച്ചെങ്കിലും ഹൈദരാബാദിനും പ്രതീക്ഷയ്ക്ക് വകയില്ല. ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കാര്യമാണ് ഏറെ കഷ്ടം. ടീം അടിക്കുമ്പോള്‍ കോലി അടിക്കില്ല. ടീം തോല്‍ക്കും. ഇനി കോലി ഫോമായാല്‍ ടീം ഫോമൗട്ട്, അപ്പോഴും ടീം തോല്‍ക്കും.
രാജസ്ഥാന്‍, കൊല്‍ക്കത്ത ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ബാംഗ്ലൂര്‍, മുംബൈ, ഹൈദരാബാദ് ടീമുകള്‍ക്ക് കടലാസിലെങ്കിലും നേരിയ പ്രതീക്ഷയ്ക്ക് വകയുണ്ട്. ദില്ലി ഐ പി എല്ലില്‍ നിന്നും പുറത്തായിക്കഴിഞ്ഞു.

സകുടുംബം ധവാന്‍
ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ഹൈദരാബാദ് ടീം മുന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍

ഉത്തപ്പാ ഉത്തപ്പാ
കോല്‍ക്കത്തയുടെ ഈ സീസണിലെ താരം റോബിന്‍ ഉത്തപ്പയാണ്, ചെന്നൈയ്‌ക്കെതിരെ അര്‍ദ്ധസെഞ്ചുറിയോടെ വിജയം പിടിച്ചുവാങ്ങിയ റോബിന്‍ ഉത്തപ്പ

ഞാന്‍ പിന്നേം ബൗള്‍ഡ്
ഈശ്വര്‍ പാണ്ഡേയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുന്ന കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍

ദാ ദിത്രേയുള്ള്
ചെന്നൈയ്‌ക്കെതിരെ വിജയം പൂര്‍ത്തിയാക്കിയ ശേഷം മനീഷ് പാണ്ഡെയും ഷക്കീബ് അല്‍ ഹസനും

റൈന മാത്രം
അര്‍ദ്ധ സെഞ്ചുറി നേടിയ സുരേഷ് റെയ്‌ന മാത്രമാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്

അതിര്‍ത്തി കടക്കുമോ
കൊല്‍ക്കത്തയ്‌ക്കെതിര ബൗണ്ടറി നേടാനുള്ള ശ്രമത്തില്‍ എം എസ് ധോണി

ഒടുവില്‍ ഫോമില്‍
ഹൈദരാബാദിനെ അര്‍ദ്ധസെഞ്ചുറിയോടെ ബാംഗ്ലൂരിനെതിരെ വിജയത്തിലെത്തിച്ച ശിഖര്‍ ധവാന്‍

കാശ്മീരി സ്പിന്‍
ബാംഗ്ലൂര്‌നെതിരെ ബൗള്‍ ചെയ്യുന്ന കാശ്മീരില്‍ നിന്നുള്ള ഓഫ് സ്പിന്നര്‍ പര്‍വേസ് റസൂല്‍

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്
ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി അര്‍ദ്ധസെഞ്ചുറിയിലേക്ക്. കോലി കളിച്ചിട്ടും ബാംഗ്ലൂര്‍ തോറ്റു

എന്തിനാണീ ഗെയ്ല്‍
ക്രിസ് ഗെയ്ല്‍ നിരാശപ്പെടുത്തിയ സീസണാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications