'ഡ്രസിങ് റൂമിലെത്തി വസ്ത്രം മാറാതെ ഷവറിനടിയില്‍ നിന്നു', 2018ലെ ഐപിഎല്‍ ഓര്‍മ പങ്കുവെച്ച് റസല്‍
കിങ്‌സ്ടൗണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ശക്തനായ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ആന്‍ഡ്രേ റസല്‍. മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ റസല്‍ നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ്. 2021 സീസണിലും കെകെആര്‍ മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ റസലിന് സാധിച്ചിരുന്നു. ഇപ്പോഴിതാ 2018ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ രണ്ടാം ക്വാളിഫയറില്‍ പുറത്തായപ്പോഴുള്ള ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
നിര്‍ണ്ണായകമായ സമയത്ത് റാഷിദ് ഖാന്റെ പന്തിലാണ് റസല്‍ പുറത്തായത്. 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കെകെആറിന് 9 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 14 റണ്‍സിന് തോറ്റ് കെകെആര്‍ പുറത്താവുകയും ചെയ്തു. ഈ മത്സരത്തില്‍ പുറത്തായപ്പോള്‍ വളരെ നിരാശനായെന്നും ഡ്രസിങ് റൂമിലെത്തി നേരെ ഷവറിനടിയിലേക്ക് പോയെന്നുമാണ് അദ്ദേഹം തുറന്ന് പറഞ്ഞത്.

'റാഷിദ് ഖാന്റെ പന്തില്‍ പുറത്തായ ശേഷം ഡ്രസിങ് റൂമിലെ ഷവറിനടിയിലേക്കാണ് പോയത്. ജഴ്‌സി പോലും മാറിയിരുന്നില്ല. എന്റെ ഷൂസടക്കം എല്ലാം നനഞ്ഞു. സീസണിലെ അവസാനത്തെ മത്സരമായതിനാല്‍ അങ്ങനെ ഞാന്‍ കുറേ നേരം നനഞ്ഞ് നടന്നു. ഞാന്‍ മത്സരത്തെക്കുറിച്ച് കൂടുതലായി ചിന്തിക്കാന്‍ തുടങ്ങി.ആ ഷോട്ടാണ് നിരാശനാക്കിയത്. ഞാന്‍ ക്രീസില്‍ നിന്നിരുന്നെങ്കില്‍ ജയിക്കാന്‍ സാധിക്കുമായിരുന്നു.എന്നെക്കുറിച്ചോര്‍ത്ത് വളരെ നിരാശനായി. അതിനാലാണ് ഞാന്‍ അങ്ങനെ ഷവറിനടിയില്‍ നിന്നത്.'-റസല്‍ പറഞ്ഞു.
2021 സീസണില്‍ കെകെആര്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ താരങ്ങളിലൊരാള്‍ റസലാണ്. ഏഴ് മത്സരത്തില്‍ നിന്ന് 163 റണ്‍സാണ് താരം നേടിയത്.155. എന്ന മികച്ച സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.മുംബൈ ഇന്ത്യന്‍സിനെതിരേ 15 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും റസലിന് സാധിച്ചിരുന്നു. റസല്‍ ഓള്‍റൗണ്ട് മികവ് കാട്ടിയിട്ടും സഹതാരങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാല്‍ ടൂര്‍ണമെന്റ് പാതിവഴിയില്‍ നിന്നപ്പോള്‍ ഏഴാം സ്ഥാനത്തായിരുന്നു കെകെആര്‍.
സീസണ്‍ പുനരാരംഭിച്ചാല്‍ കെകെആറിനെ സംബന്ധിച്ച് വലിയ നഷ്ടമാണ്. ഇംഗ്ലണ്ട് താരങ്ങള്‍ കളിച്ചില്ലെങ്കില്‍ നായകന്‍ ഓയിന്‍ മോര്‍ഗനെ ടീമിന് നഷ്ടമാവും. കിവീസ് താരങ്ങള്‍ വിട്ടുനിന്നാല്‍ ലോക്കി ഫെര്‍ഗൂസനെയും ബംഗ്ലാദേശ് താരങ്ങള്‍ വിട്ടുനിന്നാല്‍ ഷക്കീബ് അല്‍ ഹസനെയും കെകെആറിന് നഷ്ടമാവും. അടുത്ത സീസണില്‍ മെഗാതാരലേലം നടക്കാനുള്ളതിനാല്‍ കെകെആറില്‍ വലിയ മാറ്റങ്ങള്‍ തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications