Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊല്‍ക്കത്ത കറക്കിവീഴ്ത്തും; പിന്നെ ഗംഭീരമായി അടിച്ചെടുക്കും!

152 റണ്‍സ് വിജയം തേടിയിറങ്ങിയ കൊല്‍ക്കത്ത 19.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍ കാര്‍ഡ് കാണിക്കുന്നത് പോലെ അത്ര കടുപ്പമൊന്നുമായിരുന്നില്‌സ കൊല്‍ക്കത്തയുടെ ചേസ്. ക്യാപ്റ്റന്‍ ഗംഭീറും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് 12.3 ഓവറില്‍ 100 റണ്‍സിന്റെ മിന്നല്‍ തുടക്കമാണ് നല്‍കിയത്. അവസാന ഓവറുകളിലെ ചില്ലറ ആശയക്കുഴപ്പം ഒഴിച്ചാല്‍ ബാക്കിയെല്ലാം കൊല്‍ക്കത്തയുടെ കയ്യില്‍ ഭദ്രമായിരുന്നു.

ഗംഭീര ജയം

ഗംഭീര ജയം

ചാമ്പ്യന്‍സ് ലീഗില്‍ കൊല്‍ക്കത്തയുടെ രണ്ടാം ജയം മുന്നില്‍ നിന്ന് നയിച്ചത് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ നേരിട്ടാണ്. 47 പന്തില്‍ 60 റണ്‍സാണ് ക്യാപ്റ്റന്റെ സംഭാവന.

ഉത്തപ്പ പറ്റിയ കൂട്ടാളി

ഉത്തപ്പ പറ്റിയ കൂട്ടാളി

ആദ്യമൊക്കെ പതുങ്ങി നിന്നും പിന്നീട് കത്തിക്കയറിയും ഉത്തപ്പ ഗംഭീറിന് പറ്റിയ പങ്കാളിയായി. 34 പന്തില്‍ 46 റണ്‍സെടുത്ത ഉത്തപ്പ രണ്ട് സിക്‌സറും പറത്തി.

നരേന്‍ അത്ഭുതം തുടരുന്നു

നരേന്‍ അത്ഭുതം തുടരുന്നു

നാലോവര്‍. ഒരു മെയ്ഡന്‍. ഒമ്പത് റണ്‍സ്. മൂന്ന് വിക്കറ്റ് - സുനില്‍ നരെയ്ന്‍ ലാഹോര്‍ ടീമിനെതിരെ പുറത്തെടുത്ത ബൗളിംഗ് പ്രകടനമാണിത്. മാന്‍ ഓഫ് ദ മാച്ചും നരെയ്ന്‍ തന്നെ

കുല്‍ദീപ് അരങ്ങേറ്റം തകര്‍ത്തു

കുല്‍ദീപ് അരങ്ങേറ്റം തകര്‍ത്തു

നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ഒ രു വിക്കറ്റ് വീഴ്ത്തിയ 19 കാരന്‍ കുല്‍ദീപ് യാദവ് അരങ്ങേറ്റം ഗംഭീരമാക്കി. കൊല്‍ക്കത്ത ഫീല്‍ഡര്‍മാരുടെ പിഴവ് കൂടിയില്ലെങ്കില്‍ കുല്‍ദീപിന്റെ ഫിഗര്‍ ഇനിയും മികച്ചതായേനെ.

 റസ്സല്‍ വേഗം പോയി

റസ്സല്‍ വേഗം പോയി

ചെന്നൈയ്‌ക്കെതിരെ തകര്‍ത്താടിയ വെസ്റ്റ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ആേ്രന്ദ റസ്സല്‍ 1 റണ്‍സിന് പുറത്തായി. ബൗളിംഗിലും റസ്സല്‍ തിളങ്ങിയില്ല. എന്നാല്‍ മികച്ച ഒരു റണ്ണൗട്ടും ക്യാച്ചും റസ്സലിന്റെ പേരിലുണ്ട്.

ഹഫീസിന് നിരാശ

ഹഫീസിന് നിരാശ

ശരാശരിയിലും താഴ്ന്ന ബൗളിംഗ്, ഫീല്‍ഡിംഗ് പ്രകടനമായിരുന്നു പാക് ടീമിന്റേത്. ക്യാപ്റ്റന്‍ ഹഫീസിനും തിളങ്ങാനായില്ല

തിളങ്ങിയത് ഷെഹ്‌സാദ്

തിളങ്ങിയത് ഷെഹ്‌സാദ്

ഓപ്പണര്‍ അഹമ്മദ് ഷെഹ്‌സാദാണ് ലാഹോര്‍ ലയണ്‍സിന്റെ ടോപ് സ്്‌കോറര്‍. 42 പന്തില്‍ നാല് സിക്‌സര്‍ സഹിതം 59 റണ്‍സാണ് ഷെഹ്‌സാദ് അടിച്ചത്.

കൊട്ടിക്കലാശം അക്മല്‍ വക

കൊട്ടിക്കലാശം അക്മല്‍ വക

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഉമര്‍ അക്മലാണ് ലാഹോര്‍ ടീമിന് പൊരുതാനുള്ള സ്‌കോര്‍ നല്‍കിയത്. 24 പന്തില്‍ 40 റണ്‍സെടുത്തു അക്മല്‍.

Story first published: Monday, September 22, 2014, 8:56 [IST]
Other articles published on Sep 22, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+