പഞ്ചാബൊന്നും കൊല്‍ക്കത്തയ്ക്ക് ഒരു ഇരയേ അല്ല... കിംഗ്‌സ് വീണ്ടും തോറ്റു, നാണംകെട്ടു!
മൊഹാലി: ഐ പി എല്ലിന്റെ ഒമ്പതാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയക്കുതിപ്പ് തുടരുന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരാജയങ്ങളും. 4 മത്സരങ്ങളില്‍ 3 വിജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി കൊല്‍ക്കത്ത. ഇതിന് നേരെ വിപരീതമാണ് പഞ്ചാബിന്റെ സ്ഥിതി. 4 കളിയില്‍ 3 തോല്‍വി. പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെ.
മൊഹാലിയില്‍ ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇലവന് 8 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഷോണ്‍ മാര്‍ഷിന്റെ അര്‍ധസെഞ്ചുറി മാത്രമാണ് അവര്‍ക്ക് എടുത്തുപറയാനായി ഉള്ളത്. കൊല്‍ക്കത്തയാകട്ടെ 17.1 ഓവറില്‍ വെറും നാലേ നാല് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ആവേശം ചോര്‍ന്നുപോയ ഐ പി എല്‍ 9 ലെ മറ്റൊരു ഏകപക്ഷീയമായ മത്സരം. ചിത്രങ്ങള്‍ കാണൂ...

പ്രീതി സിൻറ
ഐപിഎല്ലിൽ മൂന്നാമത്തെ കളിയും തോറ്റ പഞ്ചാബ് ടീമുടമ ബോളിവുഡ് താരം പ്രിതി സിൻറ

മാന്യമാക്കിയത് മാര്‍ഷ്
പഞ്ചാബിന്റെ സ്‌കോര്‍ ഇത്രയെങ്കിലും മാന്യമാക്കിയത് ഷോണ്‍ മാര്‍ഷാണ്. 41 പന്തില്‍ 56 റണ്‍സ്.

വിജയും നന്നായി തുടങ്ങി
22 പന്തില്‍ 26 റണ്‍സുമായി മുരളി വിജയും നന്നായി തുടങ്ങി. ഒരവസരത്തില്‍ 1ന് 47 എന്ന നിലയിലായിരുന്നു പഞ്ചാബ്

നരെയ്ന്‍ തിരിച്ചുവരുന്നു
നാലോവറില്‍ 22 റണ്‍സിന് 2 വിക്കറ്റ്. ഐ പി എല്ലിലേക്ക് നരെയ്‌ന്റെ തിരിച്ചുവരവ് മോശമായില്ല

ഉത്തപ്പയാണ് എല്ലാം
കൊല്‍ക്കത്തയുടെ മറുപടി റോബിന്‍ ഉത്തപ്പയായിരുന്നു. 28 പന്തില്‍ 53 റണ്‍സ്. മാന്‍ ഓഫ് ദ മാച്ചും ഉത്തപ്പ തന്നെ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications