Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ഫോര്‍മാറ്റില്‍ നായകനായും താരമായും ഗാംഗുലി അനുയോജ്യനല്ല: മുന്‍ കെകെആര്‍ കോച്ച്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് മഹാനായ നായകനും താരവുമാണ് സൗരവ് ഗാംഗുലി. പോരാട്ടവീര്യം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഉന്നതിയിലേക്ക് നയിച്ച ഗാംഗുലിയെ 'ദാദ' വിശേഷണം ചാര്‍ത്തി നല്‍കിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം വാഴ്ത്തിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായും താരമായും പ്രവര്‍ത്തിച്ച ഗാംഗുലി ടി20 ഫോര്‍മാറ്റിന് അനുയോജ്യനായ താരമല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകനായിരുന്ന ജോണ്‍ ബുക്കനാന്‍.

നായകനായും താരമായും പരാജയം

നായകനായും താരമായും പരാജയം

പെട്ടെന്ന് തീരുമാനം എടുക്കേണ്ടത് ടി20 ഫോര്‍മാറ്റില്‍ അത്യാവശ്യ ഘടകമാണെന്നാണ് കരുതുന്നത്. അതിനാല്‍ത്തന്നെ നായകനെന്ന നിലയില്‍ ഗാംഗുലി ടി20 ഫോര്‍മാറ്റിന് അനുയോജ്യനാണെന്ന് ഞാന്‍ കരുതുന്നില്ല. ടി20 ഫോര്‍മാറ്റില്‍ ഗാംഗുലി അനുയോജ്യനായ നായകനല്ല-ബുക്കനാന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് ബുക്കനാന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. 2008 സീസണില്‍ ബുക്കനാന്‍ കെകെആറിന്റെ മുഖ്യ പരിശീലകനായിരിക്കെ ഗാംഗുലിയായിരുന്നു നായകന്‍. സീസണില്‍ ആറാം സ്ഥാനത്തായിരുന്നു കെകെആര്‍.

സ്പ്‌ളിറ്റ് ക്യാപ്റ്റന്‍സി അനിവാര്യം

സ്പ്‌ളിറ്റ് ക്യാപ്റ്റന്‍സി അനിവാര്യം

ടി20 ഫോര്‍മാറ്റില്‍ സ്പ്‌ളിറ്റ് ക്യാപ്റ്റന്‍സി അനിവാര്യമാണ്. വ്യത്യസ്തമായ താരങ്ങള്‍ ഒരു ടീമില്‍ കളിക്കുന്നതിനാല്‍ ഒരു നായകനെക്കൊണ്ട് കാര്യങ്ങള്‍ മനസിലാക്കി ചെയ്യുക എന്നത് പ്രയാസമാണ്. തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ ബൗളര്‍മാരെയും ബാറ്റ്‌സ്മാന്‍മാരെയും ഒരുമിച്ച് മനസിലാക്കി നയിക്കുക പ്രയാസമാണ്. കൂട്ടായ പ്രവര്‍ത്തനമാണ് ആവിശ്യമെന്നും ബുക്കനാന്‍ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ ഉള്‍പ്പെടെ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് ബുക്കനാന്‍.

ഗാംഗുലിയുടെ ഐപിഎല്‍ കരിയര്‍

ഗാംഗുലിയുടെ ഐപിഎല്‍ കരിയര്‍

ഇന്ത്യന്‍ ജഴ്‌സിയില്‍ ഏകദിനത്തിലും ടെസ്റ്റിലും നായകനായും താരമായും മികച്ച റെക്കോഡ് ഗാംഗുലിക്കുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 59 ഐപിഎല്ലില്‍ നിന്ന് 25.45 ശരാശരിയില്‍ 1349 റണ്‍സ് മാത്രമാണ് ഗാംഗുലിക്ക് നേടാനായത്. അതില്‍ 7 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 10 വിക്കറ്റും ഐപിഎല്ലില്‍ ഗാംഗുലി നേടി. കൊല്‍ക്കത്ത വിട്ട് പൂനെ വാരിയേഴ്‌സിന്റെ നായകനായപ്പോഴും ഗാംഗുലി നിരാശപ്പെടുത്തി. അതേ സമയം ഇന്ത്യക്കുവേണ്ടി 113 ടെസ്റ്റില്‍ നിന്ന് 42.18 ശരാശരിയില്‍ 7212 റണ്‍സും 32 വിക്കറ്റും 311 ഏകദിനത്തില്‍ നിന്ന് 40.73 ശരാശരിയില്‍ 11363 റണ്‍സും 100 വിക്കറ്റും ഗാംഗുലി നേടിയിട്ടുണ്ട്.

Story first published: Sunday, August 30, 2020, 12:53 [IST]
Other articles published on Aug 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+