Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മോര്‍ഗനും കമ്മിന്‍സും ആദ്യ മത്സരം മുതല്‍ കളിക്കും: സ്ഥിരീകരിച്ച് കെകെആര്‍ സിഇഒ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ഈ മാസം 19ന് ആരംഭിക്കുമെന്നിരിക്കെ ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെയായി വന്നിട്ടില്ല. ഇരു രാജ്യത്തിലെയും താരങ്ങള്‍ നിലവില്‍ പരമ്പരകളിക്കുന്നതിനാല്‍ ഐപിഎല്ലിനായി എന്ന് എത്തിച്ചേരുമെന്നത് സംബന്ധിച്ച് ഇപ്പോഴും അഭ്യൂഹം തുടരുകയാണ്. ഇപ്പോഴിതാ ഇയാന്‍ മോഗര്‍ഗനും പാറ്റ് കമ്മിന്‍സും ആദ്യ മത്സരം മുതല്‍ കെകെആറിനൊപ്പം ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂര്‍. ഈ മാസം 23നാണ് കെകെആറിന്റെ ആദ്യ മത്സരം. അതിന് മുമ്പായി താരങ്ങള്‍ മത്സരത്തിന് സജ്ജമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

'ഇപ്പോഴും അധികാരികളുമായി ക്വാറന്റെയ്ന്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയാണ്. ഞങ്ങളുടെ മൂന്ന് കളിക്കാരെ ക്വാറന്റെയ്‌നില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അനുരഞ്ജനത്തിന് ശ്രമിക്കുന്നുണ്ട്.അവര്‍ സെപ്റ്റംബര്‍ 17നാണ് എത്തുന്നത്. ഞങ്ങളുടെ ആദ്യ മത്സരം 23നും. അപ്പോഴേക്കും അവരുടെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ടൂര്‍ണമെന്റിനും ഞങ്ങള്‍ക്കും അത് അനുകൂലമായിരിക്കും'- വെങ്കി മൈസൂര്‍ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

patcummis-kkr

നിലവില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ ഏകദിന പരമ്പര നടക്കുകയാണ്. 16നാണ് ഈ പരമ്പര അവസാനിക്കുന്നത്. അവിടെ നിന്ന് ഐപിഎല്ലില്‍ പങ്കെടുക്കുന്ന താരങ്ങളെ ചാര്‍ട്ടേര്‍ഡ് വിമാനം വഴി യുഎഇയിലെത്തിക്കാനാണ് പദ്ധതി. ഇംഗ്ലണ്ടില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമായി 22 താരങ്ങളാണ് ഐപിഎല്ലില്‍ പങ്കെടുക്കുന്നത്.

'ഇംഗ്ലണ്ടില്‍ പരമ്പരയില്‍ പങ്കെടുക്കുന്നവര്‍ ബയോ ബബിള്‍ സുരക്ഷയിലാണെന്ന് ഞങ്ങള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. ചാര്‍ട്ടേര്‍ഡ് വിമാനത്തിലെത്തിച്ച് എല്ലാ സുരക്ഷയും ഒരുക്കി പരിശോധിച്ച് ഇവിടെ ബയോ ബബിള്‍ സുരക്ഷയിലേക്ക് പ്രവേശിപ്പിക്കാനാണ് ശ്രമിക്കുന്നത്'-വെങ്കി പറഞ്ഞു.

ഇത്തവണത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഏറ്റവും പണം നല്‍കി താരത്തെ സ്വന്തമാക്കിയത്. പേസര്‍ പാറ്റ് കമ്മിന്‍സിനെ 15.5 കോടിക്കാണ് കെകെആര്‍ ടീമിലെത്തിച്ചത്. ഇംഗ്ലണ്ട് ക്യാപ്റ്റനായ ഇയാന്‍ മോര്‍ഗനും ഇത്തവണ കെകെആറിന്റെ നിര്‍ണ്ണായക താരമാണ്. യുവ താരം ടോം ബാന്റനാണ് കെകെആറിന്റെ ഇംഗ്ലണ്ടില്‍ നിന്നുള്ള മറ്റൊരു താരം. അതേ സമയം സ്റ്റീവ് സ്മിത്ത്,ജോസ് ബട്‌ലര്‍,ജോഫ്ര ആര്‍ച്ചര്‍ എന്നിവരുടെ കാര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ബെന്‍ സ്റ്റോക്‌സ് ഈ സീസണില്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. സ്മിത്താണ് രാജസ്ഥാന്റെ നായകന്‍. ബട്‌ലറും ആര്‍ച്ചറും ടീമിന്റെ നിര്‍ണ്ണായ ഘടകങ്ങളാണ്. ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ക്രിസ് ജോര്‍ദാന്‍, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍, ആദം സാംബ തുടങ്ങിയ ഓസീസ്, ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ ടീമുകളുടെ നിര്‍ണ്ണായക ഭാഗമാണ്.

Story first published: Saturday, September 12, 2020, 13:15 [IST]
Other articles published on Sep 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+