Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'നായകളുടെ യുദ്ധം പോലെ'- ഗംഭീറിനെ സ്വന്തമാക്കിയ ലേലത്തെക്കുറിച്ച് കെകെആര്‍ സിഇഒ

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനാരെന്ന ചോദ്യത്തിന് ഗൗതം ഗംഭീറെന്നല്ലാതെ മറ്റൊരു ഉത്തരമില്ല. പ്രമുഖരെല്ലാം നയിച്ചിട്ടും കപ്പിലേക്ക് എത്തിക്കാന്‍ സാധിക്കാതിരുന്ന കൊല്‍ക്കത്തയ്ക്ക് രണ്ട് ഐപിഎല്‍ കിരീടമാണ് ഗംഭീര്‍ നേടിക്കൊടുത്തത്. ഇപ്പോഴിതാ ഗംഭീറിനെ താരലേലത്തില്‍ സ്വന്തമാക്കിയ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂര്‍. '2011ലെ താരലേലത്തില്‍ വ്യക്തമായ പദ്ധതി ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചില്ല. താരലേലത്തില്‍ എനിക്ക് പരിചയമുള്ള നിരവധി മുഖങ്ങളുണ്ടായിരുന്നു. എന്റെ ഹൃദയമിടിപ്പ് കൂടുകയും ഞാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇതൊരു ബാറ്റ്‌സ്മാന്‍ വാംഅപ്പ് ചെയ്യുന്നപോലെയാണെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

അവിശ്വസീനയമെന്ന് പറയട്ടെ ആദ്യം എത്തിയത് ഗംഭീറിന്റെ പേരായിരുന്നു. വളരെയേറെ പ്രതീക്ഷയോടെയായിരുന്നെങ്കിലും കൊച്ചി ടസ്‌കേഴ്‌സ് ശക്തമായി ഗംഭീറില്‍ താല്‍പര്യം കാട്ടിയതോടെ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ഗംഭീറിന് വില ഉയര്‍ന്നു. നായകള്‍ തമ്മിലുള്ള യുദ്ധം പോലെയായിരുന്നു അത്'-വെങ്കി മൈസൂര്‍ പറഞ്ഞു. 11.4 കോടി രൂപയ്ക്കാണ് ഗംഭീറിനെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. സൗരവ് ഗാംഗുലിയില്‍ നിന്ന് ഗംഭീറിലേക്ക് കൊല്‍ക്കത്തയുടെ നായകസ്ഥാനവും എത്തി. ആദ്യ മൂന്ന് സീസണിലും 6,8,6 സ്ഥാനങ്ങളാണ് കൊല്‍ക്കത്ത നേടിയത്. 2011ല്‍ ഗംഭീറെത്തി തൊട്ടടുത്ത സീസണില്‍ത്തന്നെ കൊല്‍ക്കത്തയെ കിരീടത്തിലെത്തിച്ചു. 2014ലും കൊല്‍ക്കത്തയെ കിരീടം ചൂടിക്കാന്‍ ഗംഭീറിനായി. നായകനെന്നത് വിശേഷണമല്ലെന്ന് പ്രകടനം കൊണ്ട് തെളിയിക്കാന്‍ ഗംഭീറിനായി.

gautamgambhir-kkr

കൊല്‍ക്കത്തയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് ഗംഭീറിന്റെ പേരിലാണ്. 122 മത്സരത്തില്‍ നിന്ന് 3345 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 30 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2018 സീസണിലാണ് ഗംഭീറിനെ കൊല്‍ക്കത്ത ഒഴിവാക്കുന്നത്. അത് ഗംഭീറിന്റെ സ്വന്തം തീരുമാന പ്രകാരമായിരുന്നു. കൊല്‍ക്കത്തയില്‍ തുടരണമെന്ന് കൊല്‍ക്കത്ത മാനേജ്‌മെന്റ് അപേക്ഷിച്ചെങ്കിലും അനുകൂല നിലപാടല്ല ഗംഭീര്‍ സ്വീകരിച്ചത്. തന്റെ മുന്‍ ടീമായി ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോകാനാണ് അദ്ദേഹം കൊല്‍ക്കത്ത വിട്ടത്. എന്നാല്‍ ഡല്‍ഹിക്കൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയ ഗംഭീര്‍ പാതി വഴിയില്‍ നായകസ്ഥാനം ഒഴിയുകയും ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ് കിരീടത്തിലും 2011ലെ ഏകദിന ലോകകപ്പ് കിരീടത്തിലും നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ഗംഭീര്‍.

Story first published: Tuesday, August 25, 2020, 18:19 [IST]
Other articles published on Aug 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+