Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനിയും കാത്തിരിക്കാന്‍ കൊല്‍ക്കത്തയ്ക്ക് വയ്യ

ഏഴ് സീസണായ ഐ പി എല്ലില്‍ രണ്ട് തവണ കപ്പടിച്ചിട്ടുണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. എന്നാല്‍ ആറ് സീസണായ ചാമ്പ്യന്‍സ് ലീഗില്‍ കഥ അതല്ല. കിരീടം കിട്ടാക്കനിയായി തുടരുകയാണ്. നിലവിലെ ഐ പി എല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത ഇത്തവണ എന്തായാലും ചാമ്പ്യന്‍സ് ലീഗിലും കരുത്തുകാട്ടിയേ അടങ്ങൂ എന്ന വാശിയിലാണ്.

ചാമ്പ്യന്‍സ് ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് കൊല്‍ക്കത്തയ്ക്ക് എതിരാളികള്‍. ഡോള്‍ഫിന്‍സ്, പെര്‍ത്ത് സ്‌കോച്ചേഴ്‌സ് എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകള്‍. യോഗ്യതാ റൗണ്ട് കളിച്ചുവരുന്ന ഒരു ടീമും കൂടി എ ഗ്രൂപ്പിലെത്തും. തുടക്കം മുതല്‍ വിജയിച്ച് നീങ്ങാനാണ് തങ്ങളുടെ ആഗ്രഹമെന്ന് ക്യാപ്റ്റന്‍ ഗംഭീര്‍ നയം വ്യക്തമാക്കിക്കഴിഞ്ഞു.

ചാമ്പ്യന്‍സ് ലീഗില്‍ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ ഇവരിലാണ്.

ക്യാപ്റ്റന്‍ ഗംഭീര്‍

ക്യാപ്റ്റന്‍ ഗംഭീര്‍

മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍ ഗംഭീറാണ് കൊല്‍ക്കത്തയുടെ ഏറ്റവും വലിയ പ്രതീക്ഷ. ഫോമിലായാല്‍ ഗംഭീറിനെ പോലെ തികഞ്ഞ ഒരു ഓപ്പണറെ ഇന്ന് ഇന്ത്യയില്‍ കിട്ടാനില്ല. ഐ പി എല്ലിന്റെ അവസാനമാകുമ്പോഴേക്കും ഗംഭീര്‍ ഫോമിലെത്തിയിരുന്നു.

ഉത്തപ്പയായിരുന്നു എല്ലാം

ഉത്തപ്പയായിരുന്നു എല്ലാം

ഐ പി എല്ലില്‍ കൊല്‍ക്കത്തയുടെ താരം റോബിന്‍ ഉത്തപ്പയായിരുന്നു. ഓറഞ്ച് തൊപ്പിക്കാരനായ ഉത്തപ്പയുടെ മികവിലാണ് കൊല്‍ക്കത്ത കിരീടം ചൂടിയതും. ഉത്തപ്പ നല്‍കുന്ന മിന്നല്‍ തുടക്കമാണ് ചാമ്പ്യന്‍സ് ലീഗിലും ടീം ഉറ്റുനോക്കുന്നത്.

നരൈനുണ്ടല്ലോ

നരൈനുണ്ടല്ലോ

ലോക ക്രിക്കറ്റിലെ അത്ഭുത സ്പിന്നര്‍ സുനില്‍ നരൈനാണ് കൊല്‍ക്കത്തയുടെ ബൗളിംഗിലെ വജ്രായുധം. കളി തുടങ്ങി ഇത്രയും കാലമായിട്ടും നരൈനെ ഇനിയും ആര്‍ക്കും പിടി കിട്ടിയിട്ടില്ല.

മോണി മോര്‍ക്കലിനെ മിസ് ചെയ്യും

മോണി മോര്‍ക്കലിനെ മിസ് ചെയ്യും

മോണി മോര്‍ക്കലിന്റെ അഭാവം കൊല്‍ക്കത്ത ബൗളിംഗ് നിരയില്‍ തെളിഞ്ഞു കാണും.ചുമലിലെ പരിക്കാണ് മോര്‍ക്കലിന് വിനയായത്.

ഷക്കീബുമില്ല

ഷക്കീബുമില്ല

ബംഗ്ലാദേശിന്റെ മുന്‍ നായകനും ഓള്‍ റൗണ്ടറുമായ ഷക്കീബ് അല്‍ ഹസനെയും കൊല്‍ക്കത്ത നല്ല പോലെ മിസ് ചെയ്യും. വിലക്കിനെ തുടര്‍ന്നാണ് ഷക്കീബ് ടീമിന് ുപുറത്തായത്.

കാലിസ് എന്ത് ചെയ്യും

കാലിസ് എന്ത് ചെയ്യും

വെറ്ററന്‍ താരം ജാക് കാലിസ് എന്തുചെയ്യും എന്നും കൊല്‍ക്കത്ത ഉറ്റുനോക്കുന്നുണ്ട്

ഷാരൂഖ് ഖാന്റെ ടീം

ഷാരൂഖ് ഖാന്റെ ടീം

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ ടീമാണ് ഐ പി എല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത

Story first published: Monday, September 15, 2014, 16:39 [IST]
Other articles published on Sep 15, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+